തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കെടുതി: തൃശൂരില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി കളക്ടര്‍

Google Oneindia Malayalam News

തൃശൂര്‍: മഴക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച ചേര്‍പ്പ് പഞ്ചായത്തിലെ വാര്‍ഡുകള്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ സന്ദര്‍ശിച്ചു. വൈദ്യുതബന്ധം പൂര്‍ണമായും തകരാറിലായ പ്രദേശങ്ങളില്‍ വൈദ്യുതി പുനസ്ഥാപിക്കാനുള്ള നടപടികള്‍ ദ്രുതഗതിയിലാക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു. ചേര്‍പ്പ് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ കലക്ടര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.

'അന്ന് രക്ഷിക്കണമെന്ന് പൊട്ടിക്കരഞ്ഞു, കുറ്റം സമ്മതിച്ചു, ദിലീപ് പുഷ്പം പോലെ രക്ഷപ്പെടും സാറേ': ആലപ്പി അഷ്റഫ്'അന്ന് രക്ഷിക്കണമെന്ന് പൊട്ടിക്കരഞ്ഞു, കുറ്റം സമ്മതിച്ചു, ദിലീപ് പുഷ്പം പോലെ രക്ഷപ്പെടും സാറേ': ആലപ്പി അഷ്റഫ്

യോഗത്തില്‍ തൃശൂര്‍ താലൂക്ക് തഹസില്‍ദാര്‍ ടി ജയശ്രീ, കെഎസ്ഇബി സബ് എഞ്ചിനീയര്‍ സുധാകരന്‍, ചേര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത്, മഴക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച വാര്‍ഡുകളിലെ മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

rain

അതേസമയം, തൃശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സനീഷ് കുമാര്‍ ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചാലക്കുടി പുഴയോരം പങ്കിടുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു. ചാലക്കുടി പുഴയിലെയും പുഴയുടെ തീരങ്ങളിലെയും സ്ഥിതിഗതികള്‍ വിലയിരുത്തി സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ യോഗം ചര്‍ച്ച ചെയ്ത് തീരുമാനിച്ചു.

ശൈഖ് മുഹമ്മദ്... യുഎസിലേക്ക് വരൂ, കുറച്ചധികം പറയാനുണ്ട്; അറബ് ഉച്ചകോടിയില്‍ ബൈഡന്‍ശൈഖ് മുഹമ്മദ്... യുഎസിലേക്ക് വരൂ, കുറച്ചധികം പറയാനുണ്ട്; അറബ് ഉച്ചകോടിയില്‍ ബൈഡന്‍

പറമ്പിക്കുളം ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കേരളത്തിന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് സജ്ജരായിരിക്കുവാന്‍ ഫയര്‍ഫോഴ്‌സിനും പൊലീസിനും യോഗത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കി. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നത് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തയ്യാറായിരിക്കുവാന്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും വില്ലജ് ഓഫീസര്‍മാരോടും യോഗം നിര്‍ദേശിച്ചു.

ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ എസ് പരീത്, പരിയാരം, കാടുകുറ്റി അന്നമ്മനട തുടങ്ങിയ പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, ചാലക്കുടി തഹസില്‍ദാര്‍ ഇ എന്‍ രാജു, ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌ക്കര്‍, ചാലക്കുടി ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ ഹര്‍ഷ, ചാലക്കുടി ഡി വൈഎസ്പി സി.ആര്‍ സന്തോഷ്, വാഴച്ചാല്‍ ഡി എഫ് ഒ ആര്‍ ലക്ഷ്മി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Thrissur
English summary
Rainstorm: Collector visited the damaged places in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X