തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടലിന്റെ മക്കളെ നെഞ്ചോട് ചേര്‍ക്കാന്‍ രാജാജിയുടെ തീരദേശ മാര്‍ച്ച്

  • By D
Google Oneindia Malayalam News

തൃശൂര്‍: സര്‍ദാര്‍ അന്ത്യവിശ്രമംകൊള്ളുന്ന അറബിക്കടലിന്റെ തീരങ്ങളെ ആവേശപുളകിതമാക്കി ഇടതുപക്ഷ സ്ഥാനാര്‍ഥി രാജാജി മാത്യു തോമസിന്റെ തീരദേശ ലോങ് മാര്‍ച്ച്. പ്രളയത്തില്‍ ജനങ്ങളുടെ രക്ഷയ്ക്കായി എത്തി സംസ്ഥാനത്തിന്റെ സ്വന്തം സേനയായി ഉയരുകയും രാജ്യാന്തര ആദരവ് നേടുകയും ചെയ്ത മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും തീരദേശത്തിന്റെ വികസനം രാജ്യത്തിന്റെ ഭരണാധികാരികളുടെ കാതിലെത്തിക്കുന്നതിനും പരിഹരിക്കുന്നതിനും അതുവഴി തീരദേശ നിവാസികളുടെ സ്വപ്നതുല്യ ജീവിതം സാക്ഷാത്കരിക്കാനും അവരുടെ പിന്തുണ ആര്‍ജിക്കാനുമാണ് സ്ഥാനാര്‍ഥിയുടെ മൂന്ന് ദിവസത്തെ തീരദേശ യാത്ര ലക്ഷ്യമിടുന്നത്.

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍; മൂന്ന് ജില്ലകളിലായി കോണ്‍ഗ്രസ് അധ്യക്ഷന്‍റെ തിരഞ്ഞെടുപ്പ് പരിപാടിരാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍; മൂന്ന് ജില്ലകളിലായി കോണ്‍ഗ്രസ് അധ്യക്ഷന്‍റെ തിരഞ്ഞെടുപ്പ് പരിപാടി

ആ ലക്ഷ്യം സാക്ഷാത്കരിക്കുന്ന നിലയില്‍ മേടച്ചൂടിനെപ്പോലും അവഗണിച്ച് സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ട ആയിരങ്ങളാണ് ജാഥയില്‍ അണിചേര്‍ന്നത്. മാര്‍ച്ച് സിപിഎം നേതാവ് എസ് ശര്‍മ ഉദ്ഘാടനം ചെയ്തു.

ഗുരുവായൂരില്‍ സമാപനം

ഗുരുവായൂരില്‍ സമാപനം


അരിവാള്‍ ധാന്യക്കതിര്‍ ആലേഖനം ചെയ്ത നാനാ വര്‍ണ കൊടികളുമേന്തി നടന്നുനീങ്ങിയ ജാഥയെയും സ്ഥാനാര്‍ഥിയെയും അഭിവാദ്യം ചെയ്യാനും നൂറുകണക്കിന് പേരാണ് വഴിയോരങ്ങളില്‍ കാത്തുനിന്നത്. തീരദേശത്തെ പ്രധാന ബീച്ചുകളായ കോതകുളം, വലപ്പാട്, നാട്ടിക, സ്‌നേഹതീരം എന്നീ കേന്ദ്രങ്ങളിലൂടെ നടന്നുനീങ്ങിയ ജാഥ തളിക്കുളം ബീച്ചില്‍ സമാപിച്ചു. ബുധനാഴ്ച ഉച്ചയ്ക്കുശേഷം വാടാനപ്പള്ളി, എങ്ങണ്ടിയൂര്‍ പഞ്ചായത്തുകളിലെ തീരദേശത്തുകൂടെ കാല്‍നടജാഥ നടക്കും. 18 ന് ഗുരുവായൂര്‍ മണ്ഡലത്തില്‍ സമാപിക്കും.

സ്ത്രീ സമത്വത്തെക്കുറിച്ച് രാഹുല്‍ നയം വ്യക്തമാക്കണം

സ്ത്രീ സമത്വത്തെക്കുറിച്ച് രാഹുല്‍ നയം വ്യക്തമാക്കണം


വിശ്വാസവും ആചാരവും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് വിശ്വാസികളോടൊപ്പം നില്‍ക്കും എന്ന് പത്തനാപുരത്ത് പ്രസംഗിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സ്ത്രീ സ്വാതന്ത്ര്യത്തിലും സ്ത്രീ സമത്വത്തിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ നിലപാട് വിശദമാക്കണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍. ശബരിമലയുടെ പേരില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് രാഹുല്‍ അങ്ങനെ പ്രസംഗിച്ചതെന്നാണ് മനസിലാക്കുന്നത്. വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യം അനുവദിച്ച സുപ്രീംകോടതിവിധിയെ രാഹുലും പാര്‍ട്ടിയും മാനിക്കുന്നില്ലായെന്ന് വ്യക്തമാണെന്ന് കാനം പറഞ്ഞു. തൃശൂര്‍ ലോക്‌സഭാ സ്ഥാനാര്‍ഥി രാജാജി മാത്യു തോമസിന്റെ വിജയത്തിനായി അയ്യന്തോള്‍, ഒളരി എല്‍.ഡി.എഫ്. കമ്മിറ്റികളുടെ സംയുക്ത തെരഞ്ഞെടുപ്പ് റാലി ഒളരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 മോദിയില്‍ നിന്ന് മോചിപ്പിക്കാന്‍

മോദിയില്‍ നിന്ന് മോചിപ്പിക്കാന്‍


ഇന്ത്യയിലെ മതേതരത്വത്തെയും ഭരണഘടനയെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ്. കോടതികളെയും ഭരണഘടനാസ്ഥാപനങ്ങളെയും തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് മാറ്റിക്കൊണ്ടിരിക്കുകയാണ് മോദി. പല സംസ്ഥാനങ്ങളിലും ഭൂരിപക്ഷമില്ലാഞ്ഞിട്ടും കുതിരക്കച്ചവടത്തിലൂടെ അവര്‍ അധികാരത്തിലെത്തുന്നു. ഭരണഘടന തകര്‍ക്കാതിരിക്കണമെങ്കില്‍ മോദി സര്‍ക്കാരിനെ പുറത്താക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചുനിന്ന് ചെറുക്കേണ്ടതുണ്ട്. ഈ തെരഞ്ഞെടുപ്പ് അതിനുള്ള വേദിയാകേണ്ടതാണ്. എന്നാല്‍ പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കുന്ന ശ്രമമാണ് കോണ്‍ഗ്രസില്‍ നിന്നുണ്ടാകുന്നത്.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ രാംനാഥ് കോവിന്ദിനെതിരേ 17 രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിച്ചു വോട്ടുചെയ്തത് കോണ്‍ഗ്രസ് പ്രതിനിധിയായ മീരകുമാറിനായിരുന്നു. തുടര്‍ന്നുനടന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 18 പാര്‍ട്ടികളുടെ ഐക്യം രൂപപ്പെട്ടു. തുടര്‍ന്ന് പ്രതിപക്ഷ ഐക്യറാലി ഡല്‍ഹിയില്‍ നടക്കുമ്പോള്‍ പ്രതിപക്ഷസഖ്യത്തില്‍ 21 പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. ആം ആദ്മി നേതാവ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ പ്രതിപക്ഷകക്ഷികളുടെ എണ്ണം 23 ആയി. മിക്ക സംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ട്ടികള്‍ മോഡി ഭരണത്തിനെതിരേയുള്ള പ്രതിപക്ഷ ഐക്യത്തെ ശക്തിപ്പെടുത്താന്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ അതിനെ തകര്‍ക്കുന്ന രീതിയിലുള്ള നീക്കമാണ് കോണ്‍ഗ്രസില്‍നിന്നുണ്ടാകുന്നത്.

 ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ശ്രമമെന്ന്

ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ശ്രമമെന്ന്

ഇടതുപക്ഷത്തെ തകര്‍ക്കുക എന്നത് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ലക്ഷ്യമാണ്. അവരുടെ കുത്തക പ്രീണനത്തിനും വര്‍ഗീയ പ്രീണനത്തിനും ഭീഷണിയായിനില്‍ക്കുന്നത് ഇടതുപക്ഷത്തിന്റെ ശക്തമായ രാഷ്ട്രീയ നിലപാടാണ് എന്നതാണ് കാരണം. കുത്തക മാധ്യമങ്ങളും ഈ വലതുപക്ഷത്തെ പ്രീണിപ്പിക്കുകയാണ്. അവരുടെ സര്‍വ്വേ ഫലങ്ങളിലൂടെ പൂരപ്പറമ്പിലെ പക്ഷിശാസ്ത്രകാരന്റെ പ്രവചനംപോലെയേ ഇത്തരം സര്‍വേകളെ കാണുന്നുള്ളൂ എന്നും കാനം പറഞ്ഞു. പൊതുസമ്മേളനത്തില്‍ എല്‍ഡിഎഫ് ഒളരി മേഖലാ സെക്രട്ടറി എം കെ ബിജു അധ്യക്ഷത വഹിച്ചു. മന്ത്രി വി എസ് സുനില്‍കുമാര്‍, എല്‍ഡിഎഫ്. തൃശൂര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ കെപി രാജേന്ദ്രന്‍, എഎന്‍ രാജന്‍, സിപിഎം നേതാവായ പി കെ ഷാജന്‍, എന്‍സിപി നേതാവ് മുഹമ്മദ് ഷാഫി, കോണ്‍ഗ്രസ് എസ് നേതാവ് സിആര്‍ വത്സന്‍, എല്‍ഡിഎഫ് നേതാക്കളായ കെ ബി സുമേഷ്, ബൈജു, സി പി ജോസ്, എ എന്‍ രഘു എന്നിവര്‍ പ്രസംഗിച്ചു.

തൃശൂരില്‍ ജനവിധി രാജാജി തോമസിന് അനുകൂലമാകുമെന്ന് കരുതുന്നുണ്ടോ? തൃശൂര്‍ മണ്ഡലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം...

Thrissur
English summary
Rajaji Mathew's coastal march in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X