തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മക്കള്‍ സാക്ഷി; കലാലയ മുറ്റത്ത് പ്രണയ ജോഡികള്‍ ഒത്തുകൂടി, നാട്ടിക ശ്രീനാരായണ കോളജ് സാക്ഷ്യം വഹിച്ചത് അസുലഭ മുഹൂർത്തം...

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പകല്‍ വെയിലിന്റെ തീക്ഷ്ണതയില്‍ പ്രണയക്കുളിരിലേക്ക് അവര്‍ ഊഴ്ന്നിറങ്ങി. യൗവനം കഴിഞ്ഞിറങ്ങിയവര്‍ ഉള്‍പ്പെടെ ഒരുകൂട്ടം ദമ്പതികള്‍. കലാലയ മുറ്റത്തും കാന്റീനിലും വഴിയോരത്തുമൊക്കെ പതിയിരുന്ന് കൈമാറിയ പ്രണയക്കുറിപ്പുകള്‍, ചുവരുകളില്‍ കോറിയിട്ട പ്രണയ സൂചകങ്ങള്‍ എല്ലാം ദമ്പതികള്‍ ഓര്‍ത്തെടുത്തപ്പോള്‍ കൂടെയുണ്ടായിരുന്ന മക്കള്‍ക്ക് ചിരിയടക്കാനായില്ല.

‌കുടിവെള്ള പൈപ്പ് ഇടുന്നതിന്റെ മറവിൽ കോടികളുടെ അഴിമതിയെന്ന് പൊതുമരാമത്ത് മന്ത്രി; റോഡ് വെട്ടിപ്പൊളിച്ചത് 36 തവണ... നഷ്ടം 7 കോടി!!

കാമ്പസ് പ്രണയത്തെ ക്ലാസ് മുറിക്ക് പുറത്തുപേക്ഷിക്കാതെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നവരുടെ സംഗമത്തിന് നാട്ടിക ശ്രീനാരായണ കോളജ് വേദിയാകുകയായിരുന്നു. കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെ കോളജില്‍നിന്ന് പഠിച്ചിറങ്ങിയ പ്രണയ ജോഡികളില്‍ ജീവിതത്തോണിയും ഒന്നിച്ച് തുഴയുന്നവര്‍ക്കാണ് 'രമണീയം ഒരുകാലം' എന്ന വ്യത്യസ്തമായ പരിപാടിക്ക് അലുംനി വേദി തുറന്നുകൊടുത്തത്. 25 മുതല്‍ 70 വയസ് വരെയുള്ളവര്‍ പ്രണയകാലത്തെ ഓര്‍ത്തെടുക്കാനുണ്ടായിരുന്നു. അവരോടൊപ്പം കൗമാരം പിന്നിട്ടവര്‍ മുതല്‍ ദിവസങ്ങള്‍ മാത്രം പ്രായമുള്ള മക്കളും ചേര്‍ന്നിരുന്നു.

Nattika Sree Narayana Guru collage

ശ്രീനാരായണ കോളജ് പൂര്‍വ വിദ്യാര്‍ഥിയും സിനിമാ നടനുമായ ഇ.എ. രാജേന്ദ്രനും പത്‌നി സന്ധ്യാ രാജേന്ദ്രനും ചേന്ന് തിരി തെളിച്ച് സംഗമം ഉദ്ഘാടനം ചെയ്തു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. എം.ആര്‍. സുഭാഷിണി അധ്യക്ഷത വഹിച്ചു. മുന്‍ പ്രിന്‍സിപ്പല്‍ ടി.ആര്‍. ഹാരി, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഡീന്‍ ടി. കെ. ശങ്കരനാരായണന്‍, അലുംനി സെക്രട്ടറി വി.എന്‍. രണദേവ്, സി.കെ. സുഹാസ്, ബകുള്‍ ഗീത്, സി.ആര്‍. സുന്ദരന്‍, ടി.കെ. ഹരിദാസ്, പി.എം. ശരത്കുമാര്‍, ദൃശ്യ ഷൈന്‍ എന്നിവര്‍ പ്രസംഗിച്ചു.

Thrissur
English summary
'Ramaneeyam oru kaalam' programme in Sree Narayana Guru collage Nattika
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X