തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസര്‍കോഡ് പെരിയ ഇരട്ട കൊലപാതകം: കേസ് അട്ടിമറിക്കാന്‍ നീക്കം; സിബിഐ അന്വേഷിക്കണമെന്ന് ചെന്നിത്തല

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കാസര്‍കോഡ് പെരിയ ഇരട്ട കൊലപാതകം സംബന്ധിച്ച പോലീസ് അന്വേഷണം നിലച്ചെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തന്നെയാണ് രംഗത്തുള്ളതെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചു. അതിനാല്‍ സി.ബി.ഐ. അന്വേഷണം വേണം. വിലപ്പെട്ട ഒട്ടേറെ തെളിവുകള്‍ പോലീസ് നശിപ്പിച്ചതു സര്‍ക്കാരിന്റെ സമ്മര്‍ദം മൂലമാണ്. കൊലപാതകവുമായി ബന്ധപ്പെട്ട കണ്ണൂര്‍ ബന്ധം അന്വേഷിക്കുന്നില്ല.

<strong>കോണ്‍ഗ്രസിന്റെ രണ്ട് സീറ്റുകള്‍ ഡിഎംകെ തിരിച്ചെടുക്കും... വിജയസാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്!!</strong>കോണ്‍ഗ്രസിന്റെ രണ്ട് സീറ്റുകള്‍ ഡിഎംകെ തിരിച്ചെടുക്കും... വിജയസാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്!!

എല്ലാ പ്രതികള്‍ക്കും ആഹാരവും വസ്ത്രവും ജയിലില്‍ എത്തിക്കുന്നത് സി.പി.എം നേതാക്കളാണ്. ഇത് കൊലപാതകത്തെ ന്യായീകരിക്കുന്നതിന് സമാനമാണ്. പ്രതികളെ സഹായിക്കുകയും അവരുടെ വീട് സന്ദര്‍ശിക്കുകയും ചെയ്യുന്നത് ഇനിയും കൊലപാതകം തുടരുമെന്നതിന്റെ സൂചനയാണോ എന്ന് വ്യക്തമാക്കണം. കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന് കോണ്‍ഗ്രസും മരിച്ച യുവാക്കളുടെ വീട്ടുകാരും ആവശ്യപ്പെടുന്നത് ഇതെല്ലാം ബോധ്യപ്പെട്ടതിനാലാണ്. സി.ബി.ഐ യെ സര്‍ക്കാര്‍ ഭയക്കുന്നു.

Ramesh Chennithala

ടി.പി. വധക്കേസ് കുറ്റവാളി കുഞ്ഞനന്തനെ പുറത്തിറക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്‍.എസ്.എസ് ജന.സെക്രട്ടറിയെ ഭീഷണിപ്പെടുത്താനുള്ള നീക്കമാണ് കോടിയേരിയുടേത്. എതിര്‍ക്കുന്നവരെയൊക്കെ അടിച്ചമര്‍ത്താനാണ് സി.പി.എം. ശ്രമം. ഇത് അപലപനീയമാണ്. വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി വീട്ടില്‍ സന്ദര്‍ശിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഒരു അഭിപ്രായവും ഇല്ലെന്നായിരുന്നു മറുപടി. പൊതുയോഗങ്ങളില്‍ മാത്രമെ സമുദായ സംഘടനകളെ പിണറായി വിമര്‍ശിക്കാറുള്ളൂ. ഹെലികോപ്റ്ററിലാണ് മുഖ്യമന്ത്രി പോയതെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ആയിരം ദിനമെത്തിയപ്പോള്‍ പറക്കല്‍ മാത്രമെ ഉള്ളൂ എന്ന് പരിഹസിച്ചു. ക്രൈസ്തവ സഭയെ കടന്നാക്രമിക്കാന്‍ വേണ്ടിയാണ് ചര്‍ച്ച് ബില്‍ കൊണ്ടുവരുന്നത്. ചര്‍ച്ച് ബില്ലിനെ കുറിച്ച് മുഖ്യമന്ത്രി അഭിപ്രായം പറയണം.

യു.ഡി.എഫ് സീറ്റു ചര്‍ച്ച ചൊവ്വാഴ്ച്ച ആരംഭിക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപട്ടിക മാര്‍ച്ച് രണ്ടാംവാരത്തോടെ പ്രസിദ്ധീകരിക്കും. യൂത്ത് കോണ്‍ഗ്രസ് നടത്തിയ വാഴപ്പിണ്ടിസമരം കാലാനുസൃത സമരമുറയാണെന്നും പ്രതികരിച്ചു. ഡി.സി.സി. പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചേലിശേരി എന്നിവര്‍ ഒപ്പമുണ്ടായി.

Thrissur
English summary
Ramesh Chennithala's comments about Kasargode double murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X