തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ താന്‍ അവസാനത്തെ ഇരയാകണമെന്ന് ആഗ്രഹിക്കുന്നു: രമ്യ ഹരിദാസ്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: തനിക്കെതിരേ വിമര്‍ശനമുന്നയിക്കുന്ന വനിതാകമ്മിഷന്‍ മന:സാക്ഷിക്കനുസരിച്ചു നടപടിയെടുക്കട്ടെയെന്നു ആലത്തൂര്‍ നിയുക്ത എം പി രമ്യ ഹരിദാസ്. രാഷ്ട്രീയത്തിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ താന്‍ അവസാനത്തെ ഇരയാകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് പ്രസ് ക്ലബിന്റെ 'മീറ്റ് ദ പ്രസി'ല്‍ രമ്യ ചൂണ്ടിക്കാട്ടി. ഇനിയാര്‍ക്കുമെതിരേ ഇത്തരം പരാമര്‍ശങ്ങളുണ്ടാകരുത്. എ വിജയരാഘവനെതിരേ പോലീസില്‍ പരാതി നല്‍കിയത് പാര്‍ട്ടിയുമായി കൂടിയാലോചിച്ചാണ്. സ്ത്രീത്വത്തെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ മാനസികവേദനയുണ്ടാക്കി.

ഒരു മാസം ചാനല്‍ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ ഉണ്ടാവില്ല; വിലക്കുമായി എഐസിസിഒരു മാസം ചാനല്‍ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ ഉണ്ടാവില്ല; വിലക്കുമായി എഐസിസി

വനിതാകമ്മിഷന്‍ നിലപാടിനെ രമ്യ പരോക്ഷമായി വിമര്‍ശിച്ചു. തനിക്കെതിരേയുണ്ടായ മോശം പരാമര്‍ശവുമായി ബന്ധപ്പെട്ട് അവര്‍ കേസെടുത്തിട്ടുണ്ടാകാം. എന്നാല്‍ തന്റെ സ്റ്റേറ്റ്‌മെന്റ് എടുക്കണ്ടേ? അതുണ്ടായിട്ടില്ല. അതല്ലേ രീതി? രണ്ടു മാസമായി കാത്തിരുന്നു. ഇതുവരെ എത്തിയില്ല. ഇക്കാര്യത്തില്‍ കമ്മീഷനു സ്വയംവിലയിരുത്തല്‍ നടത്താം. കേസെടുത്തുവെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞതിനാലാണ് പരാതി കൊടുക്കാതിരുന്നത്.

മറുപടി പറഞ്ഞത് ആലത്തൂരിലെ ജനങ്ങള്‍

മറുപടി പറഞ്ഞത് ആലത്തൂരിലെ ജനങ്ങള്‍

ദീപ നിശാന്തും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനും നടത്തിയ പരാമര്‍ശങ്ങള്‍ വോട്ട് വര്‍ധിപ്പിച്ചിട്ടുണ്ടോയെന്ന ചോദ്യത്തില്‍ നിന്നു രമ്യ ഒഴിഞ്ഞു മാറി. ആലത്തൂരിലെ ജനങ്ങളാണ് ഇതിനെല്ലാം മറുപടി പറഞ്ഞത്. ജനങ്ങള്‍ ഈ പരാമര്‍ശങ്ങള്‍ വിലയിരുത്തിയിട്ടുണ്ടാകാം. ഇടതുമുന്നണി കണ്‍വീനറെയും ടീച്ചറെയും താന്‍ ബഹുമാനിക്കുന്നു. കണ്‍വീനറുടെ പ്രസംഗം ആദ്യം മൊബൈലില്‍ കണ്ടപ്പോള്‍ ഒരു ഓളത്തിനു പറഞ്ഞതാവുമെന്നു കരുതിയതാണ്. എന്നാല്‍ വീണ്ടും വീണ്ടും മോശം പരാമര്‍ശം നടത്തിയെന്നു വ്യക്തമായി.

 കോണ്‍ഗ്രസ് നിലപാടിനൊപ്പം

കോണ്‍ഗ്രസ് നിലപാടിനൊപ്പം

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടിനൊപ്പമാണ്. തനിക്ക് പോകാന്‍ പറ്റുന്ന അവസരത്തില്‍ മാത്രമേ ശബരിമല കയറൂ. വിശ്വാസവും ആചാരവും സംരക്ഷിക്കപ്പെടണമെന്നാണ് നിലപാട്. ആലത്തൂരിലെ വികസന പ്രവര്‍ത്തനങ്ങളുമായി മണ്ഡലത്തിലുണ്ടാകും. നെല്ലിയാമ്പതിയിലെ ബൂത്തില്‍ പി.കെ.ബിജുവിന് വോട്ടുകള്‍ ലഭിക്കാതിരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് തന്റെ കാര്യം പറഞ്ഞാണ് വോട്ടുതേടിയിരുന്നതെന്നു പ്രതികരിച്ചു. ഇടതുമുന്നണിയില്‍ പ്രശ്‌നമുണ്ടായിരുന്നുവോ എന്നൊന്നും അന്വേഷിച്ചില്ല.

 ചുമതലകളില്‍ സജീവമാകും

ചുമതലകളില്‍ സജീവമാകും

ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തനം കഴിഞ്ഞപ്പോള്‍ വിവാഹം കഴിക്കണമെന്ന് ചിന്തിച്ചതാണ്. അപ്പോഴാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായത്. അതു കഴിഞ്ഞ് വിവാഹമാകാമെന്നു കരുതി. അതിനിടെ എംപിയായി. ജനങ്ങളോടൊപ്പമായിരിക്കുമെന്ന ഉറപ്പുനല്‍കിയാണ് ജയിച്ചത്. ആ ചുമതലകളില്‍ സജീവമാകും. ഇതെല്ലാം മനസിലാക്കി കൂടെ നില്‍ക്കുന്ന ആളെ കിട്ടിയാല്‍ വിവാഹം കഴിക്കുമെന്ന് ചോദ്യത്തോടു രമ്യ പ്രതികരിച്ചു. മുമ്പു ഒറ്റപ്പാലം എം.പിയായിരുന്ന ശിവരാമന്‍ പ്രചാരണത്തിനിടയില്‍ റോസാപ്പൂ നല്‍കിയ പെണ്‍കുട്ടിയെ പിന്നീടു വിവാഹം കഴിച്ച കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ തനിക്കു റോസാപ്പൂ കിട്ടിയില്ലെന്നായിരുന്നു മറുപടി. 'ആജ് മേരേ ഗാവ് മേം' എന്ന പാട്ടും പാടിയാണ് പത്രസമ്മേളനം അവസാനിപ്പിച്ചത്.

Thrissur
English summary
Ramya Haridas against Woman's commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X