India
 • search
 • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റെക്കോര്‍ഡ് ജനക്കൂട്ടം; പൂജ്യം കുറ്റകൃത്യം: ഇത്തവണത്തെ തൃശൂര്‍ പൂരത്തിന് മറ്റൊരു പ്രത്യേകതയും

Google Oneindia Malayalam News

തൃശൂര്‍ : രണ്ടു വര്‍ഷത്തെ കോവിഡ് കാല ഇടവേളക്കു ശേഷം റെക്കോര്‍ഡ് ജനക്കൂട്ടം കണ്ട ഇത്തവണത്തെ തൃശൂര്‍ പൂരത്തിനിടക്ക് വലിയ രീതിയിലുള്ള ഒരു കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആദിത്യ ആര്‍ ഐ പി എസ് അറിയിച്ചു. പൂരം കാണുവാനെത്തിയ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെയുള്ളവരുടെ സുരക്ഷിതത്വത്തിന് പ്രാധാന്യം നല്‍കി തയ്യാറാക്കിയ പോലീസ് ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ മികച്ച സഹകരണമാണ് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍ പൂരത്തിന്റെ എല്ലാ ചടങ്ങുകളും ഏറ്റവും ഭംഗിയായി സംഘടിപ്പിക്കുവാന്‍ കഴിഞ്ഞു . റെക്കോര്‍ഡ് ജനക്കൂട്ടം കണ്ട ഇത്തവണത്തെ പൂരത്തിന്, തിക്കും തിരക്കും നിയന്ത്രിക്കുവാനുള്ള പോലീസ് ക്രമീകരണങ്ങളോട് പൊതുജനങ്ങളുടെ സഹകരണം പ്രത്യേകം എടുത്തു പറയേണ്ടതാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി തയ്യാറാക്കിയ പ്രത്യേക സ്ഥലത്ത് നിന്നുകൊണ്ട് അവര്‍ പൂരം നന്നായി ആസ്വദിച്ചു. ജനക്കൂട്ടത്തിനിടയില്‍ തിക്കിലും തിരക്കിലും പെട്ട് ആര്‍ക്കും അപായങ്ങള്‍ ഉണ്ടാകാതെ നമുക്ക് ശ്രദ്ധിക്കാനായി. ചെറിയ ശാരീരിക അവശതകള്‍ പ്രകടിപ്പിച്ചവര്‍ക്കെല്ലാം ഉടന്‍ തന്നെ വൈദ്യസഹായം എത്തിക്കാന്‍ നമുക്ക് കഴിഞ്ഞു .

.

തേക്കിന്‍കാട് മൈതാനിയിലും സ്വരാജ് റൌണ്ടില്‍ മുഴുവനായും കേള്‍ക്കാവുന്ന മൈക്ക് അനൌണ്‍സ്‌മെന്റ് സിസ്റ്റം പോലീസിന്റെ ആശയമായിരുന്നു. സാമ്പിള്‍ വെടിക്കെട്ട് മുതല്‍ , പ്രധാന വെടിക്കെട്ട് മാറ്റിവെച്ചത് ഉള്‍പ്പെടെയുള്ള തത്സമയ അറിയിപ്പുകളും , വിവരങ്ങളും ജനങ്ങളിലേക്ക് എത്തിച്ചത് പോലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും സജ്ജീകരിച്ച പബ്ലിക് അഡ്രസ് സിസ്റ്റം വഴിയായിരുന്നു. ഇതുമൂലം അഭ്യൂഹങ്ങള്‍ പ്രചരിക്കാതിരിക്കുന്നതിനും, കൃത്യമായ വിവരങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കാനും സാധിച്ചു. ജനക്കൂട്ടത്തിനിടയില്‍ പെട്ട് കൂട്ടം തെറ്റിയവരെ കണ്ടെത്തുന്നതിനും സാധിച്ചു .

 'ദിലീപിന്റെ 90 വയസായ അമ്മയുടെ മൂക്കുപൊടി തീർന്ന വാർത്ത വരെ'; മാധ്യമങ്ങളുടെ നിലപാടിനെതിരെ ശ്രീജിത്ത് പെരുമന 'ദിലീപിന്റെ 90 വയസായ അമ്മയുടെ മൂക്കുപൊടി തീർന്ന വാർത്ത വരെ'; മാധ്യമങ്ങളുടെ നിലപാടിനെതിരെ ശ്രീജിത്ത് പെരുമന

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നാലായിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരാണ് തൃശൂര്‍ പൂരം ബന്തവസ് ഡ്യൂട്ടികള്‍ക്കായി എത്തിയിരുന്നത്. എല്ലാ പോലീസുദ്യോഗസ്ഥര്‍ക്കും ഭക്ഷണം, താമസം, കുടിവെള്ളം ഇതെല്ലാം നല്‍കാനായത് തൃശൂര്‍ നിവാസികള്‍ പോലീസിനോട് കാണിച്ച സഹകരണം കൊണ്ടു കൂടിയാണ് . ജനങ്ങള്‍ പോലീസിനുവേണ്ടിയും , പോലീസ് ജനങ്ങള്‍ക്കു വേണ്ടിയും എന്നത് ഇവിടെയാണ് യാഥാര്‍ത്ഥ്യമാകുന്നത്. തൃശൂരിന്റെ മഹത്തായ പൂരം എങ്ങിനെയാണ് ലോകോത്തരമാകുന്നതെന്ന് കാണിക്കാന്‍ ഇതിനേക്കാള്‍ മികച്ച ഉദാഹരണങ്ങള്‍ എന്തുവേണം- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു .

'യുഡിഎഫിന് നൂറ് ശതമാനം ഉറപ്പ്, ക്യാപ്റ്റനല്ല ആരായാലും എല്‍ഡിഎഫിനെ 99-ല്‍ നിലനിര്‍ത്തും'; ഉമാ തോമസ്'യുഡിഎഫിന് നൂറ് ശതമാനം ഉറപ്പ്, ക്യാപ്റ്റനല്ല ആരായാലും എല്‍ഡിഎഫിനെ 99-ല്‍ നിലനിര്‍ത്തും'; ഉമാ തോമസ്

അതേ സമയം , പൂരം ഏറ്റവും ഭംഗിയാകുന്നതിനൊപ്പം പൂരം ആസ്വദിക്കാനെത്തുന്നവരുടെ സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന് നാലായിരത്തിലധികം പോലീസുദ്യോഗസ്ഥരെയാണ് ഡ്യൂട്ടികള്‍ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. തൃശൂര്‍ നഗരത്തിലും, പൂരം നടക്കുന്ന തേക്കിന്‍കാട് മൈതാനിയിലും പോലീസുദ്യോഗസ്ഥര്‍ ഡ്യൂട്ടി നിര്‍വ്വഹിച്ചിരുന്നു.

പൂരത്തില്‍ പങ്കെടുക്കുന്ന ആനകളുടേയും പൂരം ആസ്വദിക്കാനെത്തുന്ന സ്ത്രീകളുടേയും, കുട്ടികളുടേയും, മുതിര്‍ന്നവരുടേയും തുടങ്ങി എല്ലാവരുടേയും സുരക്ഷിതത്വം ഉറപ്പുവരുത്തിയിട്ടുണ്ട്. നഗരത്തിലും പരിസര പ്രദേശങ്ങളും പൂരം എക്‌സിബിഷന്‍ നഗരിയുമെല്ലാം സി സി ടി വി നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നു. പോക്കറ്റടി, മോഷണം, സ്ത്രീകളെ ശല്യം ചെയ്യല്‍ എന്നിവ നിരീക്ഷിക്കുന്നതിനും, കുറ്റവാളികളെ കണ്ടെത്തുന്നതിനും പ്രത്യേക പരിശീലനം ലഭിച്ച പോലീസുദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നു. അങ്ങിനെയങ്ങിനെ, ഏതു സാഹചര്യങ്ങളേയും നേരിടാന്‍ പാകത്തില്‍ പഴുതടച്ചതും സുസജ്ജവുമായ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത് .

അതേസമയം, രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തൃശൂര്‍ ഇത്രയധികം ജനക്കൂട്ടങ്ങള്‍ പങ്കെടുത്ത് ആഘോഷിക്കുന്നത്. അതുകൊണ്ട് തന്നെ സാധാരണയായി വരുന്നതിനേക്കാള്‍ ഇരട്ടിയില്‍ അധികം ആള്‍ക്കാണ് പൂരനഗരിയില്‍ എത്തിയത്.

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam
  Thrissur
  English summary
  Record crowd and Zero Crime: This is the major highlight of this year's Thrissur Pooram
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X