തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഞങ്ങളുണ്ട്‌... പൂരത്തിനു കുട ചൂടി റെക്കോഡ്‌ ജനാവലി, പൂരം സംഘാടകരുടെ മനസു നിറഞ്ഞു!!

Google Oneindia Malayalam News

തൃശൂര്‍: ഞങ്ങളുണ്ട്‌, പൂരം കെങ്കേമമാക്കാന്‍ ജനം തിരയടിച്ചെത്തിയതോടെ പൂരം സംഘാടകരുടെ മനസു നിറഞ്ഞു. ആശങ്കകളുടെ ഇടയില്‍ നിന്ന്‌ പൂരത്തെ തിരികെ പിടിച്ചത്‌ ഈ വലിയ ജനക്കൂട്ടത്തിന്റെ കൂടി പിന്തുണയിലാണ്‌. ജനപ്രതിനിധികളുടെ ശക്‌തമായ ഇടപെടലുണ്ടായതോടെയാണ്‌ സാങ്കേതികത്വത്തിന്റെ കുരുക്കുകള്‍ അഴിക്കാനായത്‌. അതാണ്‌ പൂരത്തിന്റെ ജനകീയത. ഈ ജനകീയതയിലൂടെയാണ്‌ പൂരം മഹാപൂരമാകുന്നതെന്ന്‌ ജനക്കൂട്ടം വ്യക്‌തമാക്കി.

<strong>ഉരുണ്ടുകളിച്ച് പിവിഎസ് മാനേജ്മെന്‍റ്; സമരം ശക്തമാക്കാന്‍ ഡോക്ടര്‍മാരും രംഗത്ത്, പിവി ചന്ദ്രനുമായി ആലോചിച്ച ശേഷം പറയാമെന്ന് ഡയറക്ടർ!!</strong>ഉരുണ്ടുകളിച്ച് പിവിഎസ് മാനേജ്മെന്‍റ്; സമരം ശക്തമാക്കാന്‍ ഡോക്ടര്‍മാരും രംഗത്ത്, പിവി ചന്ദ്രനുമായി ആലോചിച്ച ശേഷം പറയാമെന്ന് ഡയറക്ടർ!!

രണ്ടുനൂറ്റാണ്ടിലേറെ പഴക്കമുളള ചിട്ടവട്ടങ്ങളുമായെത്തുന്ന പൂരത്തെ തകര്‍ക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായ ശ്രമത്തിനെതിരേയുള്ള പിന്തുണയായി ജനങ്ങളുടെ കുത്തൊഴുക്ക്‌. പൂരത്തെ പിടിച്ചുനിര്‍ത്താന്‍ എപ്പോഴൊക്കെ ശ്രമം നടത്തിയിട്ടുണ്ടോ അപ്പോഴൊക്കെ ജനകീയ കൂട്ടായ്‌മയില്‍ പൊളിച്ചടുക്കാനുമായിട്ടുണ്ട്‌. പൂരത്തെ നിരോധിക്കാനുള്ള നീക്കം വിലപ്പോകില്ലെന്ന്‌ ജനക്കൂട്ടം പരോക്ഷമായി മുന്നറിയിപ്പു നല്‍കി.

Thrissur pooram

വെടിക്കെട്ട്‌ പരമ്പരാഗത രീതിയില്‍ നടത്താനായില്ലെങ്കില്‍ പൂരം ചടങ്ങുമാത്രമാക്കുമെന്ന്‌ ദേവസ്വങ്ങള്‍ കടുത്ത നിലപാടെടുത്തിരുന്നു. ഇതോടെ പൂരം നടത്തിപ്പിനു മന്ത്രി വി.എസ്‌ സുനില്‍കുമാര്‍ ഉള്‍പ്പെടെ മുന്നിട്ടിറങ്ങി. സാമ്പിള്‍ വെടിക്കെട്ടിനു ജനത്തെ സ്വരാജ്‌റൗണ്ടിന്റെ പകുതി ഭാഗത്തു പോലും നിര്‍ത്താതെയുളള തീരുമാനം പിന്‍വലിച്ചതും ഇതേ ജനകീയ ഇടപെടലുകളെ തുടര്‍ന്നാണ്‌.

അതീവ സുരക്ഷാമേഖലയില്‍ മാത്രം ജനത്തെ ഒഴിച്ചുനിര്‍ത്തിയാല്‍ മതിയെന്ന്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥരുടെ യോഗം തീരുമാനിച്ചു. അത്‌ എക്‌സ്‌പ്ലോസീവ്‌ വിദഗ്‌ധരും ശരിവെച്ചു.
കരീവീരന്മാരുടെ അടുത്തുപോകാന്‍ കര്‍ശനനിയന്ത്രണമുണ്ടായി.

പോലീസും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. സ്വരാജ്‌റൗണ്ടിലെവിടെയും പോലീസ്‌ സഹായം ലഭ്യമായിരുന്നു. മദ്യനിരോധനമുണ്ടായിരുന്നതിനാല്‍ തെക്കോട്ടിറക്കം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ സ്‌ത്രീകള്‍ക്കും സൗകര്യത്തോടെ കാണാനായി. കഴിഞ്ഞ നാലുവര്‍ഷമായി പൂരത്തിന്‌ മദ്യനിരോധനമുണ്ട്‌.

Thrissur
English summary
Record crowd participated in Thrissur pooram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X