തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൈമുതല്‍ കടലോളം ധൈര്യം: രേഖയ്ക്ക് ആഴക്കടലില്‍ മീന്‍ പിടിക്കാന്‍ ലൈസന്‍സ്, ആദ്യ വനിത!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ആഴക്കടലില്‍ മത്സ്യബന്ധനം നടത്താന്‍ ലൈസന്‍സ് നേടിയ ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ. തൃശൂര്‍ ചാവക്കാട് സ്വദേശിനി രേഖ എന്ന 45 വയസുകാരി ഇനി അറിയപ്പെടുന്നത് ഇങ്ങനെയായിരിക്കും. പുരുഷന്‍മാര്‍പോലും കടലിനെ ഭയന്നു നില്‍ക്കുമ്പോള്‍ കാറും കോളും വകവെക്കാതെ സ്രാവുകളും തിമിംഗലങ്ങളും നീന്തുന്ന കടലിലേക്ക് അന്നംതേടി ഇറങ്ങുകയാണ് രേഖ.

<strong>കൊന്ന പാപം തീര്‍ക്കാന്‍ കാളീമന്ത്രം ചൊല്ലും: ഏഴു കൊലപാതകം, ഹരിയാനയില്‍ സീരിയല്‍ കില്ലര്‍ അറസ്റ്റില്‍</strong>കൊന്ന പാപം തീര്‍ക്കാന്‍ കാളീമന്ത്രം ചൊല്ലും: ഏഴു കൊലപാതകം, ഹരിയാനയില്‍ സീരിയല്‍ കില്ലര്‍ അറസ്റ്റില്‍

ദിശാസൂചികപോലും ഉപയോഗിക്കാതെയുള്ള യാത്രയില്‍ ഭര്‍ത്താവ് മാത്രമാണ് കൂട്ട്. ഭര്‍ത്താവ് കാര്‍ത്തികേയന്റെ വള്ളത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാര്‍ പണിനിര്‍ത്തി പോയതാണ് രേഖയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. പുതിയ പണിക്കാര്‍ക്ക് കൊടുക്കാന്‍വേണ്ട ശമ്പളം പലപ്പോഴും മത്സ്യബന്ധനത്തില്‍നിന്നും ലഭിച്ചിരുന്നില്ല. അതോടെ 10 വര്‍ഷം മുന്‍പ് മുതല്‍ അദ്ദേഹത്തെ സഹായിക്കാന്‍ രേഖയും വള്ളത്തില്‍ കയറിയത്. ഇപ്പോള്‍ സംസ്ഥാനത്തെ ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ലൈസന്‍സ് ലഭിക്കുന്ന ആദ്യത്തെ വനിതയാണ് രേഖ. കേന്ദ്ര മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും രേഖയെ ആദരിച്ചിരുന്നു.

rekhafishing

നാലു മക്കളെ വളര്‍ത്താനുള്ള ഒരമ്മയുടെ പോരാട്ടമാണ് തന്നെ മീന്‍പിടിത്തക്കാരിയാക്കിയതെന്ന്് രേഖ പറയുന്നു. തിരമാലകളോടും ചുഴികളോടും മത്സരിച്ച് മത്സ്യബന്ധന ജീവിതം നേരം പുലരുമ്പോള്‍തന്നെ തുടങ്ങും. മീന്‍വലയുമായി നേരെ ചേറ്റുവ കടപ്പുറത്തേക്ക്. പിന്നെ ഭര്‍ത്താവിനൊപ്പം തങ്ങളുടെ പഴയ ബോട്ടില്‍ അവര്‍ ആഴക്കടലിലേക്കു യാത്രയാകും. 20 മുതല്‍ 30 നോട്ടിക്കല്‍ മൈല്‍വരെ ദിശാസൂചികയുടെ സഹായമില്ലാതെ തുഴഞ്ഞുപോകും.


കടലമ്മതന്നെ തുണ. പിന്നെ പരമ്പരാഗതമായി കൈമാറി കിട്ടിയ മത്സ്യബന്ധന അറിവുകളും. മത്സ്യബന്ധനം തൊഴിലായി സ്വീകരിച്ച നിരവധി സ്ത്രീകളുണ്ടെങ്കിലും ആഴക്കടല്‍ താണ്ടി പോകുന്ന ഏക ഇന്ത്യന്‍ വനിത രേഖയാണ്. സാധാരണ സ്ത്രീകള്‍ പോകാന്‍ മടിക്കുന്ന ജോലി. പലപ്പോഴും പ്രതികൂല കാലാവസ്ഥ മറികടന്നാണ് രേഖ കടലിലേക്ക് പോകുന്നത്. മീന്‍പിടിത്തത്തില്‍ പുരുഷന്‍മാരെയും തോല്‍പ്പിക്കുന്ന പ്രാഗല്‍ഭ്യം. ഒരിടത്തുനിന്നും സ്ത്രീ ഒഴിഞ്ഞു നില്‍ക്കേണ്ടതില്ലെന്ന്് വിശ്വസിച്ച് വള്ളവും വലയുമായി ആഴക്കടലിന്റെ അങ്ങേക്കര തേടി പോകുകയാണ് റെക്കോഡ് നേട്ടം സ്വന്തമാക്കിയ രേഖ.

Thrissur
English summary
Rekha got license to deep sea fishing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X