എല്‍ഡിഎഫിന് ആശ്വാസം: തൃശൂര്‍ കോര്‍പ്പറേഷനില്‍ അവിശ്വാസ പ്രമേയത്തില്‍ നിന്ന് ബിജെപി വിട്ടുനില്‍ക്കും
തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനിലെ അവിശ്വാസ വോട്ടെടുപ്പില്‍ നിന്ന് ബി ജെ പി വിട്ടുനില്‍ക്കും. ഇതോടെ എല്‍ ഡി എഫിന് വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്. ബി ജെപി വിട്ടുനില്‍ക്കുന്നതോടെ പ്രമേയം പാസാകില്ലെന്ന് ഉറപ്പായി. 55 അംഗ കൗണ്‍സിലില്‍ അവിശ്വാസം മറിക്കടക്കാന്‍ ചുരുങ്ങിയത് ഇരുപത്തിയെട്ട് അംഗങ്ങളുടെ പിന്തുണ വേണം. എല്‍ ഡി എഫ് 25, യു ഡി എഫ് 24, ബി ജെ പി ആറ് എന്നിങ്ങനെയാണ് തൃശൂര്‍ കോര്‍പറേഷനിലെ കക്ഷിനില.
ബി ജെ പിയുടെ പിന്തുണയോടെ അവിശ്വാസം പാസാക്കാമെന്നായിരുന്നു യു ഡി എഫിന്റെ പ്രതീക്ഷ. എന്നാല്‍ ആറ് അംഗങ്ങളും വിട്ടുനിന്നതോടെ കോര്‍പ്പറേഷന്‍ ഭരണം തല്‍ക്കാലം എല്‍ ഡി എഫിന്റെ കയ്യില്‍ തുടരും. കോണ്‍ഗ്രസ് വിമതനായ എം കെ വര്‍ഗീസിന്റെ പിന്തുണയോടെയാണ് തൃശൂര്‍ കോര്‍പ്പറേഷന്‍ എല്‍ ഡി എഫ് പിടിച്ചെടുത്തത്.

അതേസമയം, ഇടത് - വലത് മുന്നണികളോട് പ്രത്യക്ഷമായും പരോക്ഷമായും സഖ്യം വേണ്ടെന്ന നിലപാടാണ് ബി ജെ പിക്കുള്ളത്. തൃശ്ശൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസ്സ് കൊണ്ട് വന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും വോട്ടെടുപ്പില്‍ നിന്നും ബിജെപി കൗണ്‍സിലര്‍മാര്‍ വിട്ടുനില്‍ക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ കെ അനീഷ്‌കുമാര്‍ അറിയിച്ചു. സംസ്ഥാന നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്കും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനും ശേഷമാണ് ഐക്യകണ്ഠമായി ബിജെപി തീരുമാനം.
അതേസമയം, അവിശ്വാസം പ്രമേയം പാസായാല്‍ പുറത്ത് പോകാന്‍ തയ്യാറാണെന്ന് മേയര്‍ എം കെ വര്‍ഗ്ഗീസ് പറഞ്ഞു. മറിച്ച് പ്രതിഷേധം ഭയന്ന് രാജിവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളാണ് തന്നെ തെരഞ്ഞെടുത്തത്. അഴിമതി രഹിത ഭരണം കാഴ്ച്ചവെക്കലാണ് മുഖമുദ്ര. മധ്യവര്‍ത്തികളായി നിന്നിരുന്നവരെ അടിച്ചുപുറത്താക്കിയിട്ടുണ്ടെന്നും മേയര്‍ കൂട്ടിചേര്‍ത്തു.












Click it and Unblock the Notifications