Get Updates
Get notified of breaking news, exclusive insights, and must-see stories!

"കുട്ടപ്പൻ മാഷാണ് നാടിന് മാതൃക"; ഇങ്ങനെ വേണം മനുഷ്യനായാൽ

"കുട്ടപ്പൻ മാഷാണ് നാടിന് മാതൃക"; ഇങ്ങനെ വേണം മനുഷ്യനായാൽ

തൃശൂർ : അധികമായി തന്റെ അക്കൗണ്ടിലേക്ക് എത്തിയ ആ മൂന്നരക്കോടി രൂപ തിരിച്ച് പണത്തിന്റെ യഥാർത്ഥ ഉടമയ്ക്ക് നല്‍കാന്‍ ഓടി നടക്കുകയായിരുന്നു റിട്ട. അധ്യാപകന്‍ ആയ ടി.പി. കുട്ടപ്പന്‍. പണം തിരിച്ച് കൊടുത്ത വേളയിൽ നാലു പതിറ്റാണ്ട്‌ മുമ്പത്തെ ഗുരു ശിഷ്യന്മാരുടെ അവിചാരിത ഒത്തുചേരല്‍ കൂടിയായിരുന്നു അത്. പണത്തിന് വേണ്ടിയുളള തമ്മിലടിയും ആർത്തിയും അത്യാഗ്രഹവും വളർന്ന് വരുന്ന നമ്മെടെ നാട്ടിലാണ് ഓരോ മനുഷ്യനും മാതൃകയാക്കാവുന്ന വാർത്ത വൈറലായി പ്രചരിക്കുന്നത്.

1

കഥയുടെ തുടക്കം ഇങ്ങനെ; " കുട്ടപ്പൻ മാഷിന്റെ അക്കൗണ്ടിലേക്ക് അധികമായി മൂന്നരക്കോടി എങ്ങനെയോ എത്തപ്പെട്ടു. ഇത് തിരിച്ച് നല്‍കാന്‍ വേണ്ടി തന്റേതായ എല്ലാ തിരക്കുകളും മാറ്റി വയ്ച്ചു ഓടി നടക്കുകയായിരുന്നു ഈ മാഷ്. ദേശീയ പാത ബൈപാസ്‌ നിര്‍മ്മാണത്തിന്റെ ഭാഗമായി തളിക്കുളം കലാഞ്ഞിയിലെ കുട്ടപ്പന്‍ മാഷിന്റെ പുരയിടം പൂര്‍ണമായും നഷ്‌ടപ്പെടുകയാണ്‌. ഇതിന് നഷ്‌ടപരിഹാരമായി സർക്കാരിൽ നിന്നും ലഭിച്ചത് 1.33 കോടി രൂപ. എന്നാല്‍, ഇത്രയും തുകയ്‌ക്ക്‌ പുറമേ അധികമായി മൂന്നരക്കോടി രൂപയും തൃശൂർ വാടാനപ്പള്ളി ശാഖയിലെ അദ്ദേഹത്തിന്റെ ഇന്ത്യന്‍ ബാങ്ക്‌ അക്കൗണ്ടിൽ എത്തി.

2

കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്‌ തന്റെ ഫോണിലേയ്‌ക്ക്‌ പണം എത്തിയതായി സന്ദേശം ലഭിച്ചത്‌. തുടര്‍ന്ന്‌ മറ്റാരുടേയോ പണം തന്റെ അക്കൗണ്ടിലേക്ക് തെറ്റായി വന്നതാണെന്നും ഒഴിവാക്കിത്തരണമെന്നും കാണിച്ച് ബാങ്ക്‌ മാനേജരുടെ മുന്നിലെത്തി. പണം അയച്ചവരുമായി ബന്ധപ്പെടാന്‍ ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ ഇന്ത്യന്‍ ബാങ്കിലേയ്‌ക്ക്‌ തുക അയച്ച ന്യൂജനറേഷന്‍ ബാങ്കുമായി ഇദ്ദേഹത്തിന്റെ ബാങ്ക് ശാഖ ബന്ധപ്പെട്ടു

3

എന്നാല്‍, തങ്ങള്‍ക്ക്‌ ലഭിച്ച ലിസ്‌റ്റ്‌ പ്രകാരമാണ്‌ പണം അയച്ചിട്ടുള്ളതെന്ന് പറഞ്ഞ്‌ ന്യൂജനറേഷന്‍ ബാങ്ക് കൈയൊഴിഞ്ഞു. വീണ്ടും ആശങ്കയിലായ കുട്ടപ്പന്‍ മാഷ്‌ പരിചയക്കാരനായ മുന്‍ ബാങ്ക്‌ മാനേജരെ എല്ലാം കണ്ടു. തുടര്‍ന്ന്‌ ദേശീയപാത എല്‍.എ. ഓഫീസിൽ ഇക്കാര്യം അറിയിച്ചു.. തുടര്‍ന്ന്‌ എല്‍.എ. ഓഫീസിലെ സൂപ്രണ്ട്‌ പൂക്കോയ ഇദ്ദേഹത്തെ വിളിച്ചു. "കുട്ടപ്പന്‍ ചേട്ടന്‍ എവിടെയാണുള്ളത്‌. ഞങ്ങള്‍ വരുന്നുണ്ട്‌" എന്നായിരുന്നു സംഭാഷണം.

4

തളിക്കുളത്ത്‌ പെന്‍ഷനേഴ്‌സ്‌ അസോസിയേഷന്റെ യോഗത്തിൽ പങ്കെടുത്തിരുന്ന കുട്ടപ്പന്‍ വേഗം യോഗത്തിൽ നിന്നും പുറത്തിറങ്ങി കാത്തു നിന്നു. തുടര്‍ന്ന്‌ ദേശീയ പാത എല്‍ എ ഓഫീസില്‍നിന്ന്‌ വാഹനം എത്തിയതോടെ അവര്‍ക്ക് ഒപ്പം വാടാനപ്പള്ളിയിലെ ബാങ്കിൽ എത്തി. എന്നാൽ, ഇവർ എത്തിയ സമയത്ത് ബാങ്കിടപാടിന്റെ സമയം കഴിഞ്ഞിരുന്നു. പക്ഷേ നേരത്തെ വിളിച്ചു പറഞ്ഞത് കൊണ്ട് ബാങ്ക്‌ അധികൃതര്‍ സഹകരിച്ചു. ബാങ്കിലെത്തി മാനേജരുമായി സംസാരിക്കുന്നതിനിടെയാണ്‌ എല്‍.എ. ഓഫീസ്‌ സൂപ്രണ്ടിനോട്‌ ഇദ്ദേഹം റിട്ട.അധ്യാപകനാണെന്ന കാര്യം കുട്ടപ്പന്‍ മാഷ് പറയുന്നത്‌.

Recommended Video

cmsvideo
    ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും
    5

    താന്‍ ജോലിയില്‍ പ്രവേശിച്ചത്‌ കന്നാറ്റുപാടം ഹാരിസണ്‍ എസ്‌റ്റേറ്റിലെ ഗവ. ഹൈസ്‌കൂളിലായിരുന്നുവെന്നും 1977 വരെ അവിടെ അധ്യാപകനായിരുന്നും പറഞ്ഞു. മാഷ് ഇക്കാര്യം കൂടി വിശദമാക്കിയതോടെ ഒപ്പം എത്തിയ ഇയാൾ അമ്പരുന്നു. പൂക്കോയ തനിക്കൊപ്പമുള്ള തന്റെ അധ്യാപകനെ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. അതോടെ അധ്യാപകനെ 'ചേട്ടാ' എന്ന്‌ വിളിച്ചതില്‍ ക്ഷമ പറച്ചിലായി പിന്നെ...

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+