തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റിവൈന്‍ഡ് 2020; ഈ വര്‍ഷം തൃശ്ശൂരില്‍ അടയാളപ്പെടുത്തിയ സംഭവ വികാസങ്ങള്‍ ഇവയൊക്കെയാണ്

Google Oneindia Malayalam News

തൃശൂര്‍: 2020ല്‍ തൃശൂരില്‍ നിന്ന് നിരവധി സംഭവങ്ങള്‍ അനുദിനമുണ്ടായെങ്കിലും ചില വിഷയങ്ങള്‍ കേരളത്തിന്റെ പൊതുബോധ്യത്തില്‍ ഇപ്പോഴും മായാതെ തങ്ങി നില്‍ക്കുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ട സംഭവങ്ങള്‍ ഇതൊക്കെയാണ്.

Recommended Video

cmsvideo
റിവൈൻഡ് 2020... തൃശ്ശൂർ ടോപ് 5..! 2020ൽ തൃശ്ശൂരിൽ അടയാളപ്പെടുത്തിയ സംഭവ വികാസങ്ങൾ ഇവയൊക്കെ
thrissur

തൃശൂര്‍ ജില്ലയെ സംബന്ധിച്ച് 2020 നഷ്ടങ്ങള്‍ സമ്മാനിച്ചാണ് കടന്നുപോകുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളും സാംസ്‌കരിക സാമൂഹിക രംഗത്തെ പ്രമുഖരുടെ വിയോഗവും ജില്ലയെ ദുഖത്തിലാഴ്ത്തി. കൊവിഡ് വ്യാപനം പൂരങ്ങളുടെയും ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും നാടായ തൃശിവപേരൂരിനെ അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമാക്കി. ലോകത്തെ പിടിച്ചുകുലുക്കിയ കൊവിഡ് 19 ഇന്ത്യയില്‍ ആദ്യം സ്ഥിരീകരിക്കുന്നത് തൃശൂര്‍ ജില്ലയിലാണ്. ജനുവരി 31ന് കൊവിഡ് ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിയില്‍ വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരപിക്കുകയായിരുന്നു.

2020 ഫെബ്രുവരി 20ന് രാവിലെ തൃശൂര്‍ ജില്ല ഉണര്‍ന്നത് സംസ്ഥാനത്തിന്റെ പുറത്ത് കോയമ്പത്തൂര്‍ അവിനാശിയില്‍ നടന്ന അപകടവാര്‍ത്ത അറിഞ്ഞാണ്. കെഎസ്ആര്‍ടിസി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് 19 ജീവനുകളാണ് പൊഴിഞ്ഞത്. അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗം പേരും പാലക്കാട്, എറണാകുളം ജില്ലക്കാരാണ്. ഈ അപകടത്തില്‍ തൃശൂര്‍ ജില്ലയിലെ ആറ് പേരാണ് കൊല്ലപ്പെട്ടത്. അത് ഇന്നും തൃശൂര്‍ ജില്ലയുടെ ഉള്ളിലെ ഉണങ്ങാത്ത മുറിവാണ്.

2020 മേയ് 3ന് നടത്തേണ്ട തൃശൂര്‍ പൂരം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ചരിത്രത്തില്‍ ആദ്യമായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ തീരുമാന പ്രകാരം ചടങ്ങ് മാത്രമാക്കാന്‍ തീരുമാനിച്ചു. അങ്ങനെ തൃശൂര്‍ പൂരം ഇരു ദേവസ്വങ്ങളുടെ അകത്തളങ്ങളില്‍ മാത്രം ഒതുങ്ങി. പൂരം ദിനത്തില്‍ പതിവകള്‍ക്ക് വിപരീതമായി ആളൊഴിഞ്ഞ പൂരപ്പറമ്പായിരുന്നു തൃശൂര്‍ പൂരം.

യുവനടി അറസ്റ്റില്‍; മറ്റൊരു നടിയെ പോലീസ് തേടുന്നു, നിശാപാര്‍ട്ടിക്ക് പിന്നില്‍ മലപ്പുറം സ്വദേശിയുവനടി അറസ്റ്റില്‍; മറ്റൊരു നടിയെ പോലീസ് തേടുന്നു, നിശാപാര്‍ട്ടിക്ക് പിന്നില്‍ മലപ്പുറം സ്വദേശി

'ലീഡറുടെ മരണശേഷമാണ് വർഗീയശക്തികൾ തലപൊക്കി തുടങ്ങിയത്', കരുണാകരനെക്കുറിച്ച് മുരളീധരൻ'ലീഡറുടെ മരണശേഷമാണ് വർഗീയശക്തികൾ തലപൊക്കി തുടങ്ങിയത്', കരുണാകരനെക്കുറിച്ച് മുരളീധരൻ

അഭയ കൊലക്കേസ്‌ പ്രതികളെ കൈവിടാതെ കോട്ടയം അതിരൂപത; ആരോപണങ്ങള്‍ അവശ്വസനീയമെന്ന്‌ പ്രതികരണംഅഭയ കൊലക്കേസ്‌ പ്രതികളെ കൈവിടാതെ കോട്ടയം അതിരൂപത; ആരോപണങ്ങള്‍ അവശ്വസനീയമെന്ന്‌ പ്രതികരണം

'അമലയെ വെള്ളത്തിലേക്ക് മുക്കുമ്പോഴെല്ലാം ടാങ്ക് പൊട്ടും,ബാധയാണെന്നും ശാപമാണെന്നും പറഞ്ഞു,ഒടുവിൽ''അമലയെ വെള്ളത്തിലേക്ക് മുക്കുമ്പോഴെല്ലാം ടാങ്ക് പൊട്ടും,ബാധയാണെന്നും ശാപമാണെന്നും പറഞ്ഞു,ഒടുവിൽ'

Thrissur
English summary
Rewind 2020; These are the important events marked this year in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X