തൃശൂരിലെ സിപിഎമ്മില്‍ 'ആദരാഞ്ജലി' പോര്; പാര്‍ട്ടിക്കും പോലീസിനും പരാതി, നടപടിയെടുക്കാതെ പാര്‍ട്ടി
തൃശൂര്‍: നാട്ടിക ഏരിയ കമ്മിറ്റിയിലെ അംഗങ്ങള്‍ക്കിടയില്‍ രൂക്ഷമായ പോര് ഓണ്‍ലൈനിലും തുടരുന്നു. കമ്മിറ്റി അംഗത്തിന്റെ മകള്‍ ഫേസ്ബുക്കിലിട്ട വിവാഹ വാര്‍ഷിക ചിത്രത്തിന് മറ്റൊരു അംഗം ആദരാഞ്ജലി കമന്റിട്ടു. ഇതോടെ കുടുംബം പാര്‍ട്ടിക്കും പോലീസിനും പരാതി നല്‍കി. ചെന്ത്രാപ്പിന്നി വൈലപ്പിള്ളി വികെ ജ്യോതി പ്രകാശിന്റെ പേരിലാണ് വാടാനപ്പള്ളി പോലീസ് കേസെടുത്തത്. ഏരിയ കമ്മിറ്റി അംഗങ്ങളായ ഐകെ വിഷ്ണുദാസും ജ്യോതിപ്രകാശും തമ്മില്‍ ഏറെ നാളായി തര്‍ക്കത്തിലാണ്. ഇതിന്റെ ഫലമാണ് പുതിയ വിവാദം എന്ന് പറയപ്പെടുന്നു.

ഐകെ വിഷ്ണുദാസിന്റെ മകള്‍ ഫേസ്ബുക്കിലിട്ട വിവാഹ വാര്‍ഷിക ചിത്രത്തിന് താഴെയാണ് അപമാനിച്ച് കമന്റിട്ടത്. കേരള വര്‍മ കോളജിലെ അസിസ്റ്റന്റ് പ്രഫസറാണ് വിഷ്ണുദാസിന്റെ മകള്‍ ഡോ. വിദ്യ. ഭര്‍ത്താവും കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലെ ഗവേഷകനുമായ പ്രേംശങ്കറും വിദ്യയുമാണ് പോലീസില്‍ പരാതിപ്പെട്ടത്. ഫേസ്ബുക്ക് കമന്റിനെതിരെ വിഷ്ണുദാസ് പാര്‍ട്ടിക്ക് പരാതി നല്‍കിയെന്നാണ് വിവരം. പാര്‍ട്ടി അന്വേഷണം നടത്തി ഇതുവരെ നടപടിയെടുക്കാത്തതില്‍ അതൃപ്തി പുകയുന്നുണ്ട്.
സിപിഎം നിയന്ത്രണത്തിലുള്ള നാട്ടിക ഫര്‍ക്ക റൂറല്‍ ബാങ്ക് പ്രസിഡന്റാണ് വിഷ്ണുദാസ്. ഇവിടെ നിയമോപദേശകനാണ് ജ്യോതിപ്രകാശ്. ചില അനധികൃത വായ്പക്ക് ജ്യോതിപ്രകാശ് സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് വിഷ്ണുദാസ് പാര്‍ട്ടിയോട് പരാതിപ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏരിയ കമ്മിറ്റി പക്ഷേ, ജ്യോതിപ്രകാശിനൊപ്പം നിന്നു. ഏരിയ കമ്മിറ്റിയുടെ നിര്‍ദേശം ഇക്കാര്യത്തില്‍ വിഷ്ണുദാസ് അനുസരിച്ചില്ല. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും പരാതികളും നിലനില്‍ക്കവെയാണ് ഫേസ്ബുക്കിലെ ആദരാഞ്ജലി കമന്റ്.












Click it and Unblock the Notifications