റിപ്പര്‍ ജയാനന്ദന് മൂന്നു വര്‍ഷം കഠിന തടവ്: തൃശൂരില്‍ യുവതിയെ കമ്പിപ്പാരകൊണ്ട് അടിച്ചു വീഴ്ത്തി
തൃശൂര്‍: കൊലയാളി റിപ്പര്‍ ജയാനന്ദന് സ്ത്രീയെ തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നു വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും. കൊടകര മറ്റത്തൂര്‍ക്കുന്ന് പടിഞ്ഞാട്ടുമുറി ദേശത്ത് ശ്രീകല (49)യുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു ആക്രമണം. തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ശിക്ഷ വിധിച്ചത്. മാള പൊയ്യ വില്ലേജ് പള്ളിപ്പുറം ദേശത്ത് കുറുപ്പംപറമ്പില്‍ ജയാനന്ദന് നിരവധി കൊലപാതക കേസുകളില്‍ പ്രതിയാണ്.

സംഭവം 2006ല്‍
2006 ഓഗസ്റ്റ് 28ന് പുലര്‍ച്ചെ 5.45നാണ് കേസിനാസ്പദമായ സംഭവം. വീടിനു പുറത്തുള്ള കുളിമുറിയിലേക്ക് പോകുമ്പോള്‍ ശ്രീകലയെ തലയില്‍ കമ്പിപ്പാരകൊണ്ട് അടിച്ചു വീഴ്ത്തുകയും കൈയില്‍ കിടന്നിരുന്ന സ്വര്‍ണവളകള്‍ കത്രിക ഉപയോഗിച്ച് മുറിച്ചെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. കരച്ചില് കേട്ട് വീട്ടുകാര്‍ ഓടിവന്നപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടിരുന്നു.

യുവതിയുടെ മൊഴി നിര്‍ണായകം
ലുങ്കി മാത്രമുടുത്ത കറുത്തുതടിച്ച ആളാണ് ആക്രമിച്ചതെന്ന യുവതിയുടെ മൊഴിയനുസരിച്ചാണ്് പോലീസ് അന്വേഷണം നടത്തിയത്. പരിസരവാസികളുടെ വീട്ടില്‍ നിന്നും മോഷ്ടിച്ചെടുത്ത മോട്ടോര്‍ സൈക്കിളില്‍ കെട്ടിവച്ച നിലയില്‍ സംഭവസ്ഥലത്തിനടുത്തുനിന്നും തലയ്ക്കടിക്കാന്‍ ഉപയോഗിച്ച കമ്പിപ്പാരയും വളകള്‍ മുറിച്ചെടുക്കാനുപയോഗിച്ച കത്രികയും സംഭവസ്ഥലത്തുനിന്നും കണ്ടെടുത്തിരുന്നു. പരിസരത്തുള്ള വീട്ടില്‍ നിന്നാണ് കമ്പിപ്പാരയും മോഷ്ടിച്ചെടുത്തത്.

പ്രതി കുറ്റം സമ്മതിച്ചു
പുത്തന്‍വേലിക്കര പോലീസ് സ്റ്റേഷനിലെ മറ്റൊരു കേസില്‍ പിടിയിലായ ജയാനന്ദന് ചോദ്യം ചെയ്യലിനിടയിലാണ് ശ്രീകലയെ ഉപദ്രവിച്ചതു താനാണെന്ന് പ്രതി സമ്മതിച്ചത്. തുടര്‍ന്ന്്് 23-11-2006 ന് കൊടകര പോലീസ് അറസ്റ്റ് ചെയ്തു. മോഷണത്തിനിടയില്‍ ഇരട്ടക്കൊലപാതകമടക്കം നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയായിരുന്നു. തെളിവുകളുടെ അഭാവത്തില്‍ പല കേസിലും മേല്‍ക്കോടതി വിവിധ കേസുകളില്‍ നേരത്തെ വെറുതെ വിട്ടിട്ടുണ്ട്. മോഷണത്തിനിടെ ആളുകളെ തലയ്ക്കടിച്ച് മാരകമായി പരുക്കേല്പിക്കുന്ന രീതിയാണ് ഇയാളുടേത്.

കോടതിയില്‍ കുറ്റം നിഷേധിച്ചു
മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ഇയാള്‍ ഇപ്പോള്‍ ജയില്‍ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കേസില്‍ പ്രോസിക്യൂഷന് ഭാഗത്തുനിന്നും ഏഴു സാക്ഷികളെ വിസ്തരിക്കുകയും ഏഴു രേഖകളും നാലു തൊണ്ടിമുതലുകളും മാര്‍ക്കു ചെയ്യുകയും ചെയ്തു. പ്രതി കോടതിയില്‍ കുറ്റം നിഷേധിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുനില്‍, അഡ്വ. റണ്‍സില്‍, അഡ്വ. അമീര്‍ എന്നിവര്‍ ഹാജരായി.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications