തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റിപ്പര്‍ ജയാനന്ദന് മൂന്നു വര്‍ഷം കഠിന തടവ്: തൃശൂരില്‍ യുവതിയെ കമ്പിപ്പാരകൊണ്ട് അടിച്ചു വീഴ്ത്തി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കൊലയാളി റിപ്പര്‍ ജയാനന്ദന് സ്ത്രീയെ തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നു വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും. കൊടകര മറ്റത്തൂര്‍ക്കുന്ന് പടിഞ്ഞാട്ടുമുറി ദേശത്ത് ശ്രീകല (49)യുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു ആക്രമണം. തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ശിക്ഷ വിധിച്ചത്. മാള പൊയ്യ വില്ലേജ് പള്ളിപ്പുറം ദേശത്ത് കുറുപ്പംപറമ്പില്‍ ജയാനന്ദന്‍ നിരവധി കൊലപാതക കേസുകളില്‍ പ്രതിയാണ്.

 സംഭവം 2006ല്‍

സംഭവം 2006ല്‍

2006 ഓഗസ്റ്റ് 28ന് പുലര്‍ച്ചെ 5.45നാണ് കേസിനാസ്പദമായ സംഭവം. വീടിനു പുറത്തുള്ള കുളിമുറിയിലേക്ക് പോകുമ്പോള്‍ ശ്രീകലയെ തലയില്‍ കമ്പിപ്പാരകൊണ്ട് അടിച്ചു വീഴ്ത്തുകയും കൈയില്‍ കിടന്നിരുന്ന സ്വര്‍ണവളകള്‍ കത്രിക ഉപയോഗിച്ച് മുറിച്ചെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടിവന്നപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടിരുന്നു.

 യുവതിയുടെ മൊഴി നിര്‍ണായകം

യുവതിയുടെ മൊഴി നിര്‍ണായകം


ലുങ്കി മാത്രമുടുത്ത കറുത്തുതടിച്ച ആളാണ് ആക്രമിച്ചതെന്ന യുവതിയുടെ മൊഴിയനുസരിച്ചാണ്് പോലീസ് അന്വേഷണം നടത്തിയത്. പരിസരവാസികളുടെ വീട്ടില്‍ നിന്നും മോഷ്ടിച്ചെടുത്ത മോട്ടോര്‍ സൈക്കിളില്‍ കെട്ടിവച്ച നിലയില്‍ സംഭവസ്ഥലത്തിനടുത്തുനിന്നും തലയ്ക്കടിക്കാന്‍ ഉപയോഗിച്ച കമ്പിപ്പാരയും വളകള്‍ മുറിച്ചെടുക്കാനുപയോഗിച്ച കത്രികയും സംഭവസ്ഥലത്തുനിന്നും കണ്ടെടുത്തിരുന്നു. പരിസരത്തുള്ള വീട്ടില്‍ നിന്നാണ് കമ്പിപ്പാരയും മോഷ്ടിച്ചെടുത്തത്.

 പ്രതി കുറ്റം സമ്മതിച്ചു

പ്രതി കുറ്റം സമ്മതിച്ചു


പുത്തന്‍വേലിക്കര പോലീസ് സ്‌റ്റേഷനിലെ മറ്റൊരു കേസില്‍ പിടിയിലായ ജയാനന്ദന്‍ ചോദ്യം ചെയ്യലിനിടയിലാണ് ശ്രീകലയെ ഉപദ്രവിച്ചതു താനാണെന്ന് പ്രതി സമ്മതിച്ചത്. തുടര്‍ന്ന്്് 23-11-2006 ന് കൊടകര പോലീസ് അറസ്റ്റ് ചെയ്തു. മോഷണത്തിനിടയില്‍ ഇരട്ടക്കൊലപാതകമടക്കം നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയായിരുന്നു. തെളിവുകളുടെ അഭാവത്തില്‍ പല കേസിലും മേല്‍ക്കോടതി വിവിധ കേസുകളില്‍ നേരത്തെ വെറുതെ വിട്ടിട്ടുണ്ട്. മോഷണത്തിനിടെ ആളുകളെ തലയ്ക്കടിച്ച് മാരകമായി പരുക്കേല്പിക്കുന്ന രീതിയാണ് ഇയാളുടേത്.

 കോടതിയില്‍ കുറ്റം നിഷേധിച്ചു

കോടതിയില്‍ കുറ്റം നിഷേധിച്ചു

മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ഇയാള്‍ ഇപ്പോള്‍ ജയില്‍ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും ഏഴു സാക്ഷികളെ വിസ്തരിക്കുകയും ഏഴു രേഖകളും നാലു തൊണ്ടിമുതലുകളും മാര്‍ക്കു ചെയ്യുകയും ചെയ്തു. പ്രതി കോടതിയില്‍ കുറ്റം നിഷേധിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുനില്‍, അഡ്വ. റണ്‍സില്‍, അഡ്വ. അമീര്‍ എന്നിവര്‍ ഹാജരായി.

Thrissur
English summary
ripper jayanandan got three years imprisonment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X