തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗുരുവായൂരില്‍ വ്യാഴാഴ്ച മുതല്‍ സ്വര്‍ണക്കോലം എഴുന്നള്ളിപ്പ്: 19ന് ചാവക്കാട് താലൂക്കില്‍ പൊതു അവധി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഗുരുവായൂര്‍ ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായി നാളെ മുതല്‍ ക്ഷേത്രത്തില്‍ സ്വര്‍ണക്കോലം എഴുന്നള്ളിക്കും. അഷ്ടമി മുതല്‍ ഏകാദശി വരെ ഇനി സ്വര്‍ണക്കോലത്തിന്റെ പ്രൗഢിയിലായിരിക്കും ഭഗവാന്റെ എഴുന്നള്ളത്ത്. ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായി ഇന്നലെ ക്ഷേത്രത്തില്‍ ഷഷ്ഠി വിളക്ക് ആഘോഷിച്ചു. മാണിക്കത്ത് ചന്ദ്രശേഖരമേനോന്റെ പേരിലായിരുന്നു ആഘോഷം. ഇന്ന് നെന്മിനി മനക്കാരുടെ വകയായി സപ്തമി വിളക്കാണ്. ദശാബ്ദങ്ങള്‍ പഴക്കമുള്ള ഈ വിളക്ക് നെന്മിനി എന്‍.സി. രാമന്‍ ഭട്ടതിരിപ്പാടിന്റെ പേരിലാണ് ഇപ്പോള്‍ നടക്കുന്നത്. പൂര്‍ണമായും വെളിച്ചെണ്ണ ഉപയോഗിച്ച് തെളിയിക്കുന്ന ഏക വിളക്കാണിത്.

<strong>സുരക്ഷ ഒരുക്കിയില്ലേങ്കിലും ശബരിമലയില്‍ എത്തുമെന്ന് തൃപ്തി.. പിന്നാലെ കയറാന്‍ 800 യുവതികള്‍</strong>സുരക്ഷ ഒരുക്കിയില്ലേങ്കിലും ശബരിമലയില്‍ എത്തുമെന്ന് തൃപ്തി.. പിന്നാലെ കയറാന്‍ 800 യുവതികള്‍

 അഷ്ടമി വിളക്കാഘോഷം

അഷ്ടമി വിളക്കാഘോഷം


സാമൂതിരി കോവിലകവുമായി ബന്ധമുള്ള പുളിക്കഴെ വാര്യത്ത് കുടുംബം വകയാണ് നാളെ അഷ്ടമി വിളക്കാഘോഷം. രാത്രി വിളക്കെഴുന്നള്ളിപ്പിന് ഗജരത്‌നം പത്മനാഭന്‍ സ്വര്‍ണക്കോലം ഏറ്റും. സ്വര്‍ണക്കോലത്തിലെഴുന്നള്ളുന്ന ഗുരുവായൂരപ്പനെ തൊഴാന്‍ വന്‍ ഭക്ത ജനത്തിരക്കാണനുഭവപ്പെടുക. ശനിയാഴ്ച നവമി നെയ് വിളക്കാണ്. കൊളാടി കുടുംബത്തിന്റെ വകയാണ് നവമി നെയ് വിളക്കാഘോഷം. വാദ്യമേളങ്ങള്‍ക്ക് പ്രാധാന്യമില്ലാതെ നമസ്‌കാര സദ്യയ്ക്ക് പ്രാധാന്യം നല്‍കുന്ന നൂറ്റാണ്ടിലേറെ പഴക്കമുള്ള വിളക്കാണിത്. ഗുരുവായൂരപ്പനും പരിചാരകന്മാര്‍ക്കും നല്‍കുന്ന നമസ്‌കാര സദ്യയാണ് പ്രത്യേകത. പച്ചമാങ്ങ കൊണ്ട് തയാറാക്കുന്ന മാങ്ങാപ്പെരുക്കും ഇടിച്ചക്ക തോരനും അടങ്ങുന്ന നമസ്‌കാര സദ്യ ഉച്ചപൂജയ്ക്ക് ഭഗവാന് നിവേദിക്കും. രാത്രി നറുനെയ്യിലാകും ദീപങ്ങള്‍ തെളിയുക. ഞായറാഴ്ച ദശമി വിളക്കാഘോഷവും തിങ്കളാഴ്ച ഗുരുവായൂര്‍ ദേവസ്വംവക ഉദയാസ്തമന പൂജയോടെയുള്ള ഏകാദശി വിളക്കാഘോഷവുമാണ്.

 19ന് പ്രാദേശിക അവധി

19ന് പ്രാദേശിക അവധി

ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ 19ന് ഏകാദശി ഉത്സവം നടക്കുന്നതിനാല്‍ ചാവക്കാട് താലൂക്ക് ഓഫീസിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ടി.വി. അനുപമ അവധി പ്രഖ്യാപിച്ചു.

 ഗുരുവായൂര്‍ ഭണ്ഡാരവരവ് കുറഞ്ഞു

ഗുരുവായൂര്‍ ഭണ്ഡാരവരവ് കുറഞ്ഞു


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭണ്ഡാര വരവായി 3, 17,04,983 രൂപ ലഭിച്ചു. 2 കി.381 ഗ്രം 500 മി.ഗ്രാം സ്വര്‍ണവും ഒമ്പത് കിലോഗ്രാമിനടുത്ത് വെള്ളിയും ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 3,86,00000 രൂപയായിരുന്നു വരവ്. ഇത്തവണ സ്വര്‍ണത്തിലും കാര്യമായ കുറവുണ്ട്. നിരവധി പ്രതിഷേധക്കുറിപ്പുകള്‍ ഭണ്ഡാരത്തില്‍ നിന്നും ലഭ്യമായി. കഴിഞ്ഞ മാസത്തിലും ഭണ്ഡാര വരവ് കുറവായിരുന്നു.

Thrissur
English summary
rituals in guruvayoor temple on guruvayoor ekadashi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X