അവസര നിഷേധം; സമര വേദിയില്‍ മോഹിനിയാട്ടം അവതരിപ്പിച്ച് ആര്‍എല്‍വി രാമകൃഷ്ണന്റെ പ്രതിഷേധം
തൃശൂര്‍: തൃശൂരിലെ സംഗീത നാടക അക്കാദമിക്ക് മുന്നില്‍ നാടകപ്രവര്‍ത്തകരുടെ സംഘടനയായ നാടക് നടത്തിവരുന്ന പ്രതിഷേധസമരത്തില്‍ മോഹിനിയാട്ടം അവതരിപ്പിച്ച് ആര്‍എല്‍വി രാമകൃഷ്ണന്. കേരള സംഗീത നാടക അക്കാദമി നടത്തുന്ന സര്‍ഗഭൂമിക പരിപാടിയില്‍ നൃത്തം അവതരിപ്പിക്കാന്‍ മോഹിനിയാട്ടം കലാകാരന് ആര്‍എല്‍വി രാമകൃഷ്ണന് അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. രാമകൃഷ്ണന് അവസരം നിഷേധിച്ച് ഒരു മാസങ്ങള്‍ക്ക് ശേഷമാണ് പ്രതിഷേധ സമരവുമായി രാമകൃഷ്ണന് രംഗത്തെത്തുന്നത്.

Recommended Video

സംഗീത നാടക അക്കാദമി നൃത്തം അവതരിപ്പിക്കുന്നതിന് അവസരം നല്‍കിയില്ലെന്ന വിവാദങ്ങള്‍ക്കിടെ നടന് കലാഭവന്‍ മണിയുടെ സഹോദരന് കൂടിയായ ആര്‍എല്‍വി രാമകൃഷ്ണന് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണന് നായര്‍ തനിക്ക് അവസരം നിഷേധിച്ചുവെന്ന് ആര്‍എല്‍വി രാമകൃഷ്ണന് ഫേസ്ബുക്ക് പോസ്റ്റിലാണ് വെളിപ്പെടുത്തുന്നത്. ഇത് സംബന്ധിച്ച് പിന്നീട് മുഖ്യമന്ത്രിയ്ക്ക് പരാതിയും നല്‍കിയിരുന്നു.
രാമകൃഷ്ണന് നൃത്തം അവതരിപ്പിക്കാന്‍ അവസരം നല്കിയാല് ധാരാളം വിമര്‍ശനം ഉണ്ടാകും. അന്തിവരെ വെള്ളം കോരിയിട്ട് ഞങ്ങള്‍ അവസാനം കുടം ഉടയ്ക്കേണ്ടല്ലോ. അവസരം തരികയാണെങ്കില്‍ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും'. എന്ന് തന്നോട് പറഞ്ഞതായി ആര്‍എല്‍വി രാമകൃഷ്ണനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തന്നെപ്പോലെ പട്ടികജാതിയില്‍പ്പെട്ട ഒരാള്‍ക്ക് അവസരം നല്‍കില്ലെന്ന ധാര്‍ഷ്ട്യമാണ് അദ്ദേഹത്തെക്കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചതെന്നും രാമകൃഷ്ണനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications