തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിരവധി മോഷണക്കേസുകളിലെ പ്രതി പോലീസിന്റെ പിടിയില്‍: പിടിയിലായത് കാര്‍ഷികോത്പന്നങ്ങള്‍ വന്‍തോതില്‍ മോഷ്ടിക്കുന്ന വിരുതന്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കാര്‍ഷികോത്പന്നങ്ങള്‍ വന്‍തോതില്‍ മോഷ്ടിക്കുന്ന വിരുതനെ ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷിന്റെ നേതൃത്വത്തില്‍ പിടികൂടി. കോടാലി മുരിക്കിങ്ങല്‍ സ്വദേശി ആളൂപ്പറമ്പില്‍ സുരേഷ് എന്ന കുറുക്കന്‍ സുരേഷിനെ (47) ആണ് ആളൂര്‍ എസ്.ഐ. കെ.എസ്. സുശാന്തും സംഘവും ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പിടികൂടിയത്.

സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് മുല്ലപ്പള്ളി; ഭാവിയില്‍ കൂട്ടുകൂടാന്‍ സാധിക്കുമെന്ന് പ്രതീക്ഷസിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് മുല്ലപ്പള്ളി; ഭാവിയില്‍ കൂട്ടുകൂടാന്‍ സാധിക്കുമെന്ന് പ്രതീക്ഷ

കൊമ്പിടിയിലുള്ള കടമ്പാട്ടു പറമ്പില്‍ ലോജി ലൂയിസിന്റെ വീടിന്റെ ടെറസില്‍ ഉണക്കാനിട്ടിരുന്ന 144 കിലോയോളം ജാതിക്ക മോഷണംപോയിരുന്നു. ലോജി ലൂയിസിന്റെ പരാതിപ്രകാരം കേസെടുത്ത ആളൂര്‍ പോലീസും ക്രൈം സ്‌ക്വാഡംഗങ്ങളും സ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തിയപ്പോള്‍ സംശയാസ്പദമായ രീതിയില്‍ ഒരാളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍നിന്നു ലഭിച്ചതിനെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ സുരേഷാണ് മോഷ്ടാവെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഇയാളുടെ വീട് കണ്ടെത്തിയെങ്കിലും വീട്ടില്‍ വരാറില്ലാത്തതിനാല്‍ പിടികൂടുവാനായിരുന്നില്ല. തുടര്‍ന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.പി. വിജയകുമാരന്‍ ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം പ്രത്യേകാന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു.

robberycase-156

തുടര്‍ന്ന് ഇയാള്‍ തങ്ങാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ദിവസങ്ങളോളം പ്രത്യേക നിരീക്ഷണം നടത്തിയാണ് സുരേഷിനെ പിടികൂടിയത്. പകല്‍സമയങ്ങളില്‍ ഒളിത്താവളങ്ങളില്‍ തങ്ങുന്ന ഇയാള്‍ രാത്രികാലങ്ങളില്‍ മാത്രമാണ് സഞ്ചരിക്കുന്നത്. അതിനാല്‍ കുറുക്കന്‍ സുരേഷ് എന്നാണിയാള്‍ അറിയപ്പെടുന്നത്. കാര്‍ഷികോത്പന്നങ്ങള്‍ വന്‍തോതില്‍ സൂക്ഷിക്കുന്ന സ്ഥലങ്ങളില്‍ രാത്രികാലങ്ങളില്‍ കയറി ഉത്പന്നങ്ങള്‍ ബാഗില്‍ കരുതുന്ന ചാക്കുകളിലാക്കി കടത്തിക്കൊണ്ടുപോകുകയാണ് സാധാരണയായി ഇയാള്‍ ചെയ്യാറ്. മോഷണമുതലുകള്‍ വിറ്റുകിട്ടുന്ന പണമുപയോഗിച്ച് കേരളത്തിന് വെളിയില്‍ പോയി ആര്‍ഭാട ജീവിതം നയിക്കുകയാണ് സുരേഷിന്റെ പതിവ്. കാര്‍ഷികോത്പന്നങ്ങള്‍ മോഷണം പോയാലും മിക്കവരും പരാതിപ്പെടാത്തതാണ് ഇയാള്‍ക്ക് മോഷണം തുടരുന്നതിന് പ്രചോദനം നല്‍കുന്നത്. സാധാരണക്കാരനായ ഇയാള്‍ മോഷണത്തിലൂടെ ലഭിക്കുന്ന പണമുപയോഗിച്ച് അത്യാഡംബര ജീവിതമാണ് നയിച്ചുവന്നിരുന്നത്.

തൃശൂര്‍ ജില്ലയിലെ ചാലക്കുടി, കൊരട്ടി, ഇരിങ്ങാലക്കുട സ്റ്റേഷനുകളിലും പാലക്കാട് ജില്ലയിലെ വിവിധ മലയോര പോലീസ് സ്റ്റേഷനുകളിലും സമാനമായ മോഷണത്തിന് സുരേഷ് പ്രതിയാണ്. പ്രത്യേകാന്വേഷണ സംഘത്തില്‍ ആളൂര്‍ എസ്.ഐ. സുശാന്തിനെ കൂടാതെ ക്രൈം സ്‌ക്വാഡംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ, റെജി എ.യു., ഷിജോ തോമസ് എന്നിവരും ആളൂര്‍ സ്റ്റേഷനിലെ രവി, സിജുമോന്‍, സുനില്‍കുമാര്‍, അനീഷ്‌കുമാര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Thrissur
English summary
Robbery case accused trapped by police in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X