തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാളയിലും ചാലക്കുടിയിലും പൂട്ടിക്കിടന്നിരുന്ന വീടുകളില്‍ വന്‍ കവര്‍ച്ച:മോഷണം പോയത് അലമാരയിലെ സ്വര്‍ണം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: മാളയിലും ചാലക്കുടിയിലും പൂട്ടിക്കിടന്നിരുന്ന വീടുകളില്‍ വന്‍ കവര്‍ച്ച. മാളയില്‍ 35ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു. ചാലക്കുടിയില്‍ പൂട്ടിക്കിടന്ന വീട്ടില്‍നിന്നും 50 പവന്‍ സ്വര്‍ണം കവര്‍ന്നു. പടി. ചാലക്കുടി മൂഞ്ഞേലി മറ്റത്തില്‍ ജോണിയുടെ വീട്ടില്‍ നിന്നാണ് നാല്‍പത് പവന്‍ സ്വര്‍ണം കവര്‍ന്നത്. വീടിനകത്തെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷണംപോയത്. വിദേശത്ത് ജോലി നോക്കുന്ന ജോണിയുടെ വീട്ടില്‍ ഭാര്യയും ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയായ മകനും മാത്രമാണുള്ളത്.

ബിജെപി പ്രരണങ്ങള്‍ക്ക് ആവേശം പകരാന്‍ നരേന്ദ്ര മോദി ഇന്ന് കോഴിക്കോട്, ലക്ഷ്യം രാഹുലും ലീഗും?ബിജെപി പ്രരണങ്ങള്‍ക്ക് ആവേശം പകരാന്‍ നരേന്ദ്ര മോദി ഇന്ന് കോഴിക്കോട്, ലക്ഷ്യം രാഹുലും ലീഗും?

ജോണിയുടെ ഭാര്യക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മകനൊന്നിച്ച് ബുധനാഴ്ച ഡോക്ടറെ കാണാന്‍ പോയിരുന്നു. വിവിധ ടെസ്റ്റുകള്‍ നടത്തി വ്യാഴാഴ്ച രാവിലെ വീണ്ടും വരണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മൂഞ്ഞേലിയിലുള്ള വീട്ടിലേക്ക് പോകാതെ ഇവര്‍ തിരുമുടിക്കുന്നിലുള്ള സഹോദരിയുടെ വീട്ടില്‍ തങ്ങി.

robberycasechalakkudy-1

വ്യാഴാഴ്ച ഡോക്ടറെ കണ്ടതിന് ശേഷം ഉച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അലമാര കുത്തിതുറന്ന് കിടക്കുന്നത് കണ്ടത്. ഇതില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ചാലക്കുടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.

വലിയപറമ്പില്‍ ഖത്തര്‍ മലയാളി വ്യവസായിയും സാമൂഹികപ്രവര്‍ത്തകനുമായ അലു കെ. മുഹമ്മദിന്റെ വീട്ടിലാണ് കവര്‍ച്ചനടന്നത്. പത്തുലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ട് ലോക്കറ്റും സ്വര്‍ണാഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടത്. ഏകദേശം മുപ്പത്തഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. അലു കുടുംബസമേതം ഖത്തറിലാണ് സ്ഥിരതാമസം. ഇന്നലെ ഖത്തറില്‍നിന്നു നാട്ടിലെത്തേണ്ടതായിരുന്നു അലു കെ. മുഹമ്മദ്. വീട് നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന വ്യക്തി ഏതാനും ദിവസമായി സ്ഥലത്തുണ്ടായിരുന്നില്ല. ഈ സമയത്താണ് കളവ് നടന്നതെന്ന് കരുതപ്പെടുന്നു. മാള സി.ഐയുടെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധരും തെളിവെടുപ്പ് നടത്തി.

Thrissur
English summary
robbery in mala and chalakkudy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X