തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കഴുത്തില്‍ വടിവാള്‍ വച്ച് ആഭരണം കവര്‍ന്നു; അര്‍ധരാത്രി തൃശൂരിലെ വീട്ടില്‍ നടന്നത്, മൂന്നംഗ സംഘം

  • By Desk
Google Oneindia Malayalam News

വാടാനപ്പള്ളി: ഏങ്ങണ്ടിയൂരില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന് സ്വര്‍ണം കവര്‍ന്ന സംഘത്തെ പിടിക്കാന്‍ പോലീസ് അന്വേഷണം വേഗത്തിലാക്കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ പുലര്‍ച്ചെയാണ് മൂന്നംഗ സംഘം പുളിഞ്ചോട് കിഴക്ക് നെടിയിരിപ്പില്‍ വീട്ടില്‍ പരേതനായ രാജന്റെ വീട്ടില്‍ കയറി സ്വര്‍ണം കവര്‍ന്നത്. ഒരു മണിയോടെയാണ് സംഭവം.

p

വാതിലില്‍ ഇടിക്കുന്ന ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. വാതില്‍ പൊളിക്കുകയായിരുന്നു മോഷ്ടാക്കള്‍. വീട്ടുകാര്‍ എഴുന്നേറ്റ് വന്നപ്പോഴേക്കും അക്രമികള്‍ അകത്തുകടന്നിരുന്നു. വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി. രാജന്റെ മകള്‍ രമ്യയുടെ കഴുത്തിലെ മാല പൊട്ടിക്കാന്‍ ശ്രമം നടന്നു. ബഹളം വച്ചതോടെ അക്രമികള്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ മാല നിലത്ത് വീണു. രമ്യയെ അടിച്ചുവീഴ്ത്തി. ശേഷം കാലിലെ പാദസരം പൊട്ടിച്ചെടുത്ത് ഓടുകയായിരുന്നു. ഒന്നര പവന്റെ പാദസരമാണ് നഷ്ടമായത് എന്നാണ് വീട്ടുകാര്‍ പറയുന്നത്.

പ്രൊഫഷണല്‍ മോഷ്ടാക്കളല്ല സംഭവത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. മോഷണ രീതി പരിശോധിച്ചാണ് പോലീസ് ഈ നിഗമനത്തിലെത്തിയത്. അമ്മയും മകളും കൊച്ചുമകനും മാത്രമാണ് വീട്ടിലുള്ളത്. ഇക്കാര്യം നേരത്തെ അറിയുന്നവരാണ് മോഷത്തിന് എത്തിയതെന്ന് സംശയമുണ്ട്. വീടിന്റെ മുന്‍വാതിലാണ് മോഷ്ടാക്കള്‍ തകര്‍ത്തത്. ശേഷം വീട്ടമ്മയുടെ കഴുത്തില്‍ വടിവാള്‍ വച്ച് ഭീഷണിപ്പെടുത്തി. അയല്‍വാസിയാണ് വിവരം പോലീസിനെ അറിയിച്ചത്. മര്‍ദ്ദനമേറ്റ യുവതിയെ ഏങ്ങണ്ടിയൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ടവര്‍ പരിധിയില്‍ സംശയകരമായ ഫോണ്‍ വിളികളെല്ലാം പോലീസ് പരിശോധിക്കുകയാണ്. മൂന്ന് പേരാണ് വീട്ടില്‍ കടന്നതെന്ന് വീട്ടുകാര്‍ പോലീസിന് മൊഴി നല്‍കി. അധികം വൈകാതെ പ്രതികളെ പിടികൂടാന്‍ സാധിക്കുമെന്നാണ് പോലീസിന്റെ വിശ്വാസം. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. വാടാനപ്പള്ളി സിഐ ബിജോയ്, ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

നരേന്ദ്ര മോദി പറഞ്ഞത് പച്ചക്കള്ളം; 20 ലക്ഷം കോടിയുടെ പാക്കേജ് എവിടെ? കണക്ക് നിരത്തി കോണ്‍ഗ്രസ്നരേന്ദ്ര മോദി പറഞ്ഞത് പച്ചക്കള്ളം; 20 ലക്ഷം കോടിയുടെ പാക്കേജ് എവിടെ? കണക്ക് നിരത്തി കോണ്‍ഗ്രസ്

ഞെട്ടിക്കുന്ന നീക്കവുമായി സൗദി; യുഎസ് കമ്പനികള്‍ വാങ്ങിക്കൂട്ടുന്നു, ഫേസബുക്ക്, ബോയിങ്, സിറ്റിഗ്രൂപ്ഞെട്ടിക്കുന്ന നീക്കവുമായി സൗദി; യുഎസ് കമ്പനികള്‍ വാങ്ങിക്കൂട്ടുന്നു, ഫേസബുക്ക്, ബോയിങ്, സിറ്റിഗ്രൂപ്

അബുദാബിയില്‍ നിന്നെത്തിയ വിമാനത്തില്‍ 90 മലപ്പുറം സ്വദേശികള്‍; മൂന്ന് പേര്‍ക്ക് രോഗലക്ഷണംഅബുദാബിയില്‍ നിന്നെത്തിയ വിമാനത്തില്‍ 90 മലപ്പുറം സ്വദേശികള്‍; മൂന്ന് പേര്‍ക്ക് രോഗലക്ഷണം

Thrissur
English summary
Robbery in Thrissur house; Police starts Probe with the Help of Cyber Cell
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X