തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ് കവര്‍ച്ച; സംശയം ജീവനക്കാരില്‍

Google Oneindia Malayalam News

തൃശൂര്‍: ഗവണ്‍മെന്റ് എന്‍ജിനിയറിങ്ങ് കോളേജില്‍നിന്ന് 37 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ പോലീസ് ജീവനക്കാരെ ചോദ്യം ചെയ്തു. ഇവരറിയാതെ കവര്‍ച്ച നടക്കില്ലെന്നാണു നിഗമനം. പണം സൂക്ഷിച്ച പ്രിന്‍സിപ്പലിന്റെ മുറിയുടെയും പ്രധാന അക്കൗണ്ടന്റിന്റെയും മുറിയിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു.

ശനിയാഴ്ച ഉച്ചയ്ക്കു ഹെല്‍മെറ്റ് ധരിച്ച ഒരാള്‍ കടന്നുവരുന്നതും ദൃശ്യത്തിലുണ്ട്. പ്രിന്‍സിപ്പലിന്റെ മുറിയിലെ ഇരുമ്പു പെട്ടിയിലാണു പണം സൂക്ഷിച്ചത്. ഇതിന്റെ താക്കോലും പണത്തിന്റെ ചുമതലയും പ്രധാന അക്കൗണ്ടന്റിനാണ്. വെള്ളിയാഴ്ച വിദ്യാര്‍ഥികളില്‍നിന്നു കൈപ്പറ്റിയ പണമാണു നഷ്ടമായത്.

robbery


രാത്രി എട്ടുവരെ ഓഫീസില്‍ ആളുണ്ടായിരുന്നു. പ്രധാന അക്കൗണ്ടന്റിന്റ സഹായിയുമുണ്ടായിരുന്നു. രാത്രിയില്‍ പെട്ടി പൂട്ടിയിരുന്നെന്നാണു ജീവനക്കാരുടെ മൊഴി. പത്തിനടുത്ത് ജീവനക്കാര്‍ ഉള്ള സമയത്തു കവര്‍ച്ച നടന്നതില്‍ ദുരൂഹതയുണ്ടെന്നു പോലീസ് പറഞ്ഞു. ജീവനക്കാരുടെ മൊഴിയും വിശ്വാസത്തിലെടുത്തിട്ടില്ല. ജീവനക്കാര്‍ ചായ കഴിക്കാനായി പോയിരുന്നതല്ലാതെ മറ്റെല്ലാ സമയത്തും ഓഫീസിലുണ്ടായിരുന്നെന്നു പറയുന്നു.

ഓഫീസ് ജീവനക്കാരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. രാത്രിയില്‍ കോളേജില്‍ സെക്യൂരിറ്റി ജീവനക്കാരുമുണ്ടായിരുന്നു. രാവിലെ വന്ന അറ്റന്‍ഡറോ മറ്റു ജീവനക്കാരോ ഓഫീസ് കുത്തിത്തുറന്നതായോ, പണം സൂക്ഷിച്ചിരുന്ന അലമാര കുത്തിതുറന്നതായോ കണ്ടത്തിയിരുന്നില്ല. പ്രവേശന നടപടികളുടെ തിരക്കു കാരണം പണം ബാങ്കിലിടാന്‍ കഴിഞ്ഞില്ല. ശനിയാഴ്ച അവധിയുമായിരുന്നു. ഇതാണ് ഇത്രയും തുക കോളേജില്‍ സൂക്ഷിക്കേണ്ടി വന്നതെന്നാണ് കോളേജ് അക്കൗണ്ട്‌സ് വിഭാഗക്കാര്‍ പറയുന്നത്. സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് കോളേജ് അധികൃതര്‍ വിയ്യൂര്‍ പോലീസില്‍ പണം കാണാതായ വിവരം അറിയിച്ചത്. ഡോഗ്‌സ്‌ക്വാഡും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. രാത്രിയിലാണ് പരിശോധനഅവസാനിപ്പിച്ചത്.

Thrissur
English summary
Robbery in trissur government engineering college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X