Get Updates
Get notified of breaking news, exclusive insights, and must-see stories!

അടച്ചിട്ട വീട് കുത്തിത്തുറന്ന് മതിലകത്ത് വന്‍ കവര്‍ച്ച 145 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും മോഷണം പോയി

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ പെരിഞ്ഞനത്ത് വന്‍ കവര്‍ച്ച. അടച്ചിട്ട വീട് കുത്തിത്തുറന്നാണ് കവര്‍ച്ച നടന്നത്. 145 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും മോഷണം പോയി. മതിലകം പാലത്തിന്റെ സമീപം താമസിക്കുന്ന മംഗലം പള്ളി അബ്ദുള്‍ അസീസിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ആന്റമാന്‍-നിക്കോബര്‍ ദ്വീപില്‍ വ്യവസായം നടത്തുന്ന അസീസ് ഇരുപത് ദിവസം മുന്‍പാണ് കുടുംബ സമേതം നാട്ടിലെത്തിയത്.

കഴിഞ്ഞ ദിവസം ബിസിനസ് ആവശ്യത്തിന് ചെന്നൈയില്‍ പോയിരുന്നു. ഭാര്യയും മകളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കാറ്റും മഴയും ശക്തമായതോടെ ഇവര്‍ തൊട്ടടുത്തുള്ള അസീസിന്റെ സഹോദരന്‍ ജബ്ബാറിന്റെ വീട്ടിലേക്ക് പോയി. ഏറെ വൈകിയത് കൊണ്ട് അസീസും തിരിച്ചെത്തിയപ്പോള്‍ സഹോദരന്റെ വീട്ടില്‍ തങ്ങി. ഇന്നലെ രാവിലെ വീട്ടില്‍ എത്തിയപ്പോള്‍ വീടിന്റെ പുറകിലുള്ള വാതില്‍ കുത്തി പൊളിച്ചത് കണ്ടു.

വീടിനുള്ളില്‍ കയറിയ മോഷ്ടാവ് എല്ലാ മുറികളിലും പരിശോധന നടത്തിയിട്ടുണ്ട്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 60 സ്വര്‍ണ കോയിന്‍, വജ്ര മാല, ഒരു ലക്ഷം രൂപ എന്നിവയാണ് മോഷണം പോയിട്ടുള്ളത്. മകളുടെ വിവാഹ ആവശ്യത്തിനായി കരുതിയ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. പ്രളയം വന്നതോടെ വീട്ടിലെ ഇന്‍വെര്‍ട്ടര്‍ കേടായിരുന്നു. സി.സി.ടി.വി. ദൃശ്യം സൂക്ഷിക്കുന്ന ക്യാമറയും മോഷ്ടാവ് കൊണ്ടുപോയി. ചെളി പുരണ്ട കാല്‍ പാടുകള്‍ മുറ്റത്തെ ഓടില്‍ പതിഞ്ഞിട്ടുണ്ട്.

house

മതിലകം പോലീസ് സ്‌റ്റേഷന്റെ മൂക്കിന് താഴെയാണ് മോഷണം നടന്നത്. വീട്ടുകാരുമായി പരിചയമുള്ള തമിഴ് യുവാവിനെ ഇന്നലെ മുതല്‍ കാണുന്നില്ലെന്നും പറയുന്നു. പോലീസ് നായയും വിരല്‍ അടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നായ പുഴയുടെ അരുകില്‍ വരെ ഓടി നിന്നു. മതിലകം പുഴയോട് ചേര്‍ന്ന രണ്ടാമത്തെ വീട്ടിലാണ് കവര്‍ച്ച നടന്നത്. പരിചയം ഉള്ളവര്‍ക്ക് മാത്രമേ വീട്ടില്‍ കയറാന്‍ സാധിക്കു. അടുത്തുള്ള വീടുകളെല്ലാം അസീസിന്റെ ബന്ധുക്കളുടേതാണ്. മുറികളിലെയും സെല്‍ഫിന്റെയും താക്കോലുകള്‍ എല്ലാം ഉണ്ടായിരുന്നതും മോഷ്ടാവിന് കളവ് എളുപ്പമാക്കി. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വര്‍ഗീസ്, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. സുബ്രഹ്മണ്യന്‍, സി.ഐമാരായ ബിജുകുമാര്‍, സുരേഷ്‌കുമാര്‍, എസ്.ഐ മാരായ ജിനേഷ്, മിഥുന്‍, സുശാന്ത് എന്നിവരുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം.

robbery

നഷ്ടമായത് മകളുടെ വിവാഹത്തിന് കരുതിയ സ്വര്‍ണം


തീരദേശം ഇന്നലെ ഉണര്‍ന്നത് മതിലകത്ത് നടന്ന കവര്‍ച്ച കേട്ട്. പോലീസ് സ്‌റ്റേഷന്റെ അടുത്തുനിന്ന് നൂറു മീറ്റര്‍ മാത്രം അകലം ഉള്ള ആളൊഴിഞ്ഞ വീട്ടിലാണ് മോഷണം അരങ്ങേറിയത്. മതിലകം പാലത്തിന്റെ അടുത്തുള്ള വീടുകളെല്ലാം ബന്ധുക്കളുടേതാണ്. പാലത്തിന്റെ അടിയിലൂടെയുള്ള റോഡ് പുഴയില്‍ അവസാനിക്കും. പുഴയുടെ അടുത്തുള്ള രണ്ടാമത്തെ വീടാണ് കവര്‍ച്ച നടന്ന മംഗലം പള്ളി അസീസിന്റേത്. അത്യാധുനിക സൗകര്യങ്ങളുള്ള വീട്. പ്രളയം വന്നതോടെ പണിമുടക്കിയ ഇന്‍വെര്‍ട്ടര്‍. അസീസും കുടുംബവും രണ്ടാഴ്ച മുന്‍പാണ് ഇവിടെ എത്തിയത്.

house

വ്യവസായ ആവശ്യത്തിനായി കഴിഞ്ഞദിവസം അസീസ് ചെന്നൈയില്‍ പോയിരുന്നു. കാലം തെറ്റി പെയ്യുന്ന മഴയും കാറ്റും. കാറ്റ് ശക്തമായതോടെ ഭാര്യയും മകളും അസീസിന്റെ സഹോദരന്റെ തൊട്ടടുത്ത വീട്ടിലേക്ക് പോയി. ചെന്നൈയില്‍നിന്ന് പുലര്‍ച്ചെ എത്തിയ അസീസും സഹോദരന്റെ വീട്ടില്‍ തങ്ങി. ഇന്നലെ രാവിലെ എത്തിയപ്പോഴാണ് വീടിന്റെ പുറകുവശത്തെ വാതില്‍ കുത്തിത്തുറന്നത് കാണുന്നത്. വലിയ ഗേറ്റും മതിലും ഉള്ള വീട്ടില്‍ ആരെങ്കിലും ഉള്ളില്‍ കയറിയാല്‍ കാണാന്‍ കഴിയില്ല.

house

മുറികളുടെയും അലമാരകളുടെയും താക്കോലുകള്‍ ലോക്കില്‍ തന്നെ. പുറത്ത് പെയ്യുന്ന മഴയും കാറ്റും മോഷ്ടാവിന് അനുഗ്രഹം ആയി. എല്ലാ മുറികളും പരിശോധിച്ച മോഷ്ടാവ് വിവാഹത്തിനായി കരുതിയ സ്വര്‍ണവും ഒരു ലക്ഷം രൂപയും കൊണ്ടുപോയി. പരിസരം അറിയാത്തവര്‍ക്ക് അകത്തു കയറാന്‍ പറ്റുമോയെന്ന ചിന്തയും അലട്ടുന്നു. സാധാരണ കുടുംബം ആന്റമാനിലായതിനാല്‍ നാട്ടില്‍ എത്തിയ വിവരം അറിയാത്തവരാണോ ഇതിന്റെ പിന്നില്‍. അന്യ സംസ്ഥാന തൊഴിലാളിയായ യുവാവ് പ്രദേശത്തെ വീടുകളില്‍ വിറക് കീറുവാന്‍ പോകാറുണ്ടായിരുന്നു.

ഇന്നലെ മുതല്‍ യുവാവിനെ കാണാനില്ല എന്നും പറയുന്നു. മോഷ്ടാവ് ഒരാളാണോ, ഒന്നില്‍ കൂടുതല്‍ ഉണ്ടോയെന്ന സൂചനകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. പോലീസ് നായ പുഴയുടെ അടുത്തുവരെ പോയി നിന്നു. മുറ്റത്ത് വിരിച്ചിരിക്കുന്ന ഓടില്‍ ചെളി പറ്റിയ അടയാളവും കാണാം. മതില്‍ ചാടിക്കടന്ന് അകത്ത് കയറിയതാണോയെന്ന ചോദ്യവും ഉയരുന്നു. മതിലകം പോലീസിനുമുമ്പില്‍ നടന്ന മോഷണം പോലീസിനെയും കുഴയ്ക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+