ബിജെപിയുടെ പ്രകടനപത്രികയില്‍ ഇന്ത്യന്‍ ജനതയെ വഞ്ചിക്കുന്ന പ്രഖ്യാപനങ്ങള്‍: എസ് സുധാകര്‍ റെഡ്ഡി
തൃശൂര്‍: ഇന്ത്യന്‍ ജനതയെ വഞ്ചിക്കുന്ന പ്രഖ്യാപനങ്ങളാണ് ബിജെപിയുടെ പ്രകടനപത്രികയിലുള്ളതെന്ന് സി.പി.ഐ. ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി. കള്ളപ്പണം കണ്ടെത്തുക, ഭീകരവാദത്തിനുള്ള ധനസ്രോതസുകള്‍ തടയുക തുടങ്ങി കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നുപോലും കൈവരിക്കാന്‍ കഴിയാത്ത ബി.ജെ.പി. നേതൃത്വം 100 ലക്ഷം കോടി അടിസ്ഥാന സൗകര്യ വികസനത്തിനായി മാറ്റിവയ്ക്കുമെന്നാണ് പ്രകടനപത്രികയില്‍ പറയുന്നത്.
ആര്.ബി.ഐയുടെ കരുതല്ധനംപോലും ചെലവാക്കിയ സര്‍ക്കാര്‍ ഈ തുക എവിടെ നിന്നു കണ്ടെത്തുമെന്നതുകൂടി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇരിങ്ങാലക്കുട, ശ്രീനാരായണപുരം എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച എല്‍.ഡി.എഫ്. തെരഞ്ഞെടുപ്പ് പൊതുസമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുതലാളിമാരുടെ സൊള്ളല് കേന്ദ്രമല്ല ,സാധാരണക്കാരുടെ ശബ്ദം കേള്‍ക്കുന്ന ജനസഭയായാണ് ലോക്സഭ മാറേണ്ടത് . അതിനുവേണ്ടി ഇടതുപക്ഷത്തിന്റെ പങ്കാളിത്തമുള്ള മന്ത്രിസഭ വേണം അധികാരത്തില്‍ വരാന്‍. ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലംതുടങ്ങി ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള ശക്തമായ പ്രതിപക്ഷം അന്ന് ക്രിയാത്മകമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്.
ഇന്ന് ബി.ജെ.പിയുടെ ഭരണത്തില്‍ പ്രതിപക്ഷ ബഹുമാനമില്ല. ആരുമായും ചര്‍ച്ചചെയ്യുന്നില്ല. ആസൂത്രണ കമ്മിഷനുമായി ചര്‍ച്ചയില്ല. കൃഷിക്കാരുടെയും വിദ്യാര്‍ഥികളുടെ യുവാക്കളുടെയും പ്രശ്നങ്ങളോട് പ്രതികരിക്കുന്നില്ല. എല്ലാ ഭരണഘടനാ സംവിധാനങ്ങളും ചോദ്യംചെയ്യപ്പെടുന്നു. ഇത്തരമൊരവസ്ഥയാണ് ഈ തെരഞ്ഞെടുപ്പുയര്‍ത്തുന്ന വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.
ഒരു അര്‍ദ്ധരാത്രി കൊണ്ടുവന്ന നോട്ടുനിരോധനം, ജി.എസ്.ടി., സി.ബി. ഐയുടെ അന്തസ് ഇടിച്ചുതാഴ്ത്തുന്ന പ്രവൃത്തികള്‍, ആര്.ബി.ഐയുടെ മേലുള്ള കടന്നുകയറ്റം, എന്‍ഫോഴ്സ്മെന്റിനെയും ഇന്‍കം ടാക്സിനെയും കരുവാക്കി ബി.ജെ.പിയുടെ അമിത്ഷാ നടത്തുന്ന നീക്കങ്ങള്‍, ജെ.എന്‍.യു. അടക്കമുള്ള സര്‍വകലാശാലകളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കിയത്.
കനയ്യകുമാറടക്കമുള്ള വിദ്യാര്‍ഥികള്‍ക്കെതിരേയും അധ്യാപകര്‍ക്കെതിരേയും നടത്തിയ ആക്രമണങ്ങളുമെല്ലാം ബി.ജെ.പിയുടെ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കു മുന്നിലുണ്ട്. അതുകൊണ്ടെല്ലാം കേരളത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികളെ മുഴുവന്‍ വിജയിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്വം പ്രബുദ്ധരായ കേരള ജനതയുടേതാണെന്നും സുധാകര്‍ റെഡ്ഢി കൂട്ടിച്ചേര്‍ത്തു.
ഇരിങ്ങാലക്കുട നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ ഉല്ലാസ് കളക്കാട്ട് അധ്യക്ഷത വഹിച്ചു. ടി.കെ. സുധീഷ് സ്വാഗതം പറഞ്ഞു. സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. കെ.യു. അരുണന് എം.എല്‍.എ., കെ.പി. രാജേന്ദ്രന് ,അശോകന് ചരുവില്‍, എം.പി. പോളി, ടി. കെ. ഉണ്ണിക്കൃഷ്ണന്, പോളി കുറ്റിക്കാടന്‍ , ജോസ് കുഴുപ്പില്‍, കെ. ശ്രീകുമാര്‍, കെ.ആര്. വിജയ, പി. മണി, കെ.സി. പ്രേമരാജന്‍, കെ. കെ. ബാബു, വി.എ. മനോജ്കുമാര്‍, രാജു പാലത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. തപ്പുവാദ്യമേളങ്ങളോടെ വര്‍ണബലൂണുകള്‍ കൈയിലേന്തി സ്ത്രീകളടങ്ങുന്ന കൂറ്റന്‍ റാലിക്ക് ശേഷമായിരുന്നു പൊതുസമ്മേളനം.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications