• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ബിജെപിയുടെ പ്രകടനപത്രികയില്‍ ഇന്ത്യന്‍ ജനതയെ വഞ്ചിക്കുന്ന പ്രഖ്യാപനങ്ങള്‍: എസ് സുധാകര്‍ റെഡ്ഡി

  • By Desk

തൃശൂര്‍: ഇന്ത്യന്‍ ജനതയെ വഞ്ചിക്കുന്ന പ്രഖ്യാപനങ്ങളാണ് ബിജെപിയുടെ പ്രകടനപത്രികയിലുള്ളതെന്ന് സി.പി.ഐ. ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി. കള്ളപ്പണം കണ്ടെത്തുക, ഭീകരവാദത്തിനുള്ള ധനസ്രോതസുകള്‍ തടയുക തുടങ്ങി കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നുപോലും കൈവരിക്കാന്‍ കഴിയാത്ത ബി.ജെ.പി. നേതൃത്വം 100 ലക്ഷം കോടി അടിസ്ഥാന സൗകര്യ വികസനത്തിനായി മാറ്റിവയ്ക്കുമെന്നാണ് പ്രകടനപത്രികയില്‍ പറയുന്നത്.

തെരഞ്ഞെടുപ്പ് കാലത്ത് കണ്ണൂരില്‍ എക്‌സൈസ് നടത്തിയത് വന്‍ലഹരിവേട്ട; കൂട്ടുപുഴയില്‍ കഞ്ചാവ് പിടികൂടി, രാമന്തളിയില്‍ ചാരായവാറ്റുകേന്ദ്രം തകര്‍ത്തു

ആര്‍.ബി.ഐയുടെ കരുതല്‍ധനംപോലും ചെലവാക്കിയ സര്‍ക്കാര്‍ ഈ തുക എവിടെ നിന്നു കണ്ടെത്തുമെന്നതുകൂടി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇരിങ്ങാലക്കുട, ശ്രീനാരായണപുരം എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച എല്‍.ഡി.എഫ്. തെരഞ്ഞെടുപ്പ് പൊതുസമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

S Sudhakar Reddy

മുതലാളിമാരുടെ സൊള്ളല്‍ കേന്ദ്രമല്ല ,സാധാരണക്കാരുടെ ശബ്ദം കേള്‍ക്കുന്ന ജനസഭയായാണ് ലോക്‌സഭ മാറേണ്ടത് . അതിനുവേണ്ടി ഇടതുപക്ഷത്തിന്റെ പങ്കാളിത്തമുള്ള മന്ത്രിസഭ വേണം അധികാരത്തില്‍ വരാന്‍. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലംതുടങ്ങി ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള ശക്തമായ പ്രതിപക്ഷം അന്ന് ക്രിയാത്മകമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്.

ഇന്ന് ബി.ജെ.പിയുടെ ഭരണത്തില്‍ പ്രതിപക്ഷ ബഹുമാനമില്ല. ആരുമായും ചര്‍ച്ചചെയ്യുന്നില്ല. ആസൂത്രണ കമ്മിഷനുമായി ചര്‍ച്ചയില്ല. കൃഷിക്കാരുടെയും വിദ്യാര്‍ഥികളുടെ യുവാക്കളുടെയും പ്രശ്‌നങ്ങളോട് പ്രതികരിക്കുന്നില്ല. എല്ലാ ഭരണഘടനാ സംവിധാനങ്ങളും ചോദ്യംചെയ്യപ്പെടുന്നു. ഇത്തരമൊരവസ്ഥയാണ് ഈ തെരഞ്ഞെടുപ്പുയര്‍ത്തുന്ന വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.

ഒരു അര്‍ദ്ധരാത്രി കൊണ്ടുവന്ന നോട്ടുനിരോധനം, ജി.എസ്.ടി., സി.ബി. ഐയുടെ അന്തസ് ഇടിച്ചുതാഴ്ത്തുന്ന പ്രവൃത്തികള്‍, ആര്‍.ബി.ഐയുടെ മേലുള്ള കടന്നുകയറ്റം, എന്‍ഫോഴ്‌സ്‌മെന്റിനെയും ഇന്‍കം ടാക്‌സിനെയും കരുവാക്കി ബി.ജെ.പിയുടെ അമിത്ഷാ നടത്തുന്ന നീക്കങ്ങള്‍, ജെ.എന്‍.യു. അടക്കമുള്ള സര്‍വകലാശാലകളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കിയത്.

കനയ്യകുമാറടക്കമുള്ള വിദ്യാര്‍ഥികള്‍ക്കെതിരേയും അധ്യാപകര്‍ക്കെതിരേയും നടത്തിയ ആക്രമണങ്ങളുമെല്ലാം ബി.ജെ.പിയുടെ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കു മുന്നിലുണ്ട്. അതുകൊണ്ടെല്ലാം കേരളത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികളെ മുഴുവന്‍ വിജയിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്വം പ്രബുദ്ധരായ കേരള ജനതയുടേതാണെന്നും സുധാകര്‍ റെഡ്ഢി കൂട്ടിച്ചേര്‍ത്തു.

ഇരിങ്ങാലക്കുട നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ ഉല്ലാസ് കളക്കാട്ട് അധ്യക്ഷത വഹിച്ചു. ടി.കെ. സുധീഷ് സ്വാഗതം പറഞ്ഞു. സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. കെ.യു. അരുണന്‍ എം.എല്‍.എ., കെ.പി. രാജേന്ദ്രന്‍ ,അശോകന്‍ ചരുവില്‍, എം.പി. പോളി, ടി. കെ. ഉണ്ണിക്കൃഷ്ണന്‍, പോളി കുറ്റിക്കാടന്‍ , ജോസ് കുഴുപ്പില്‍, കെ. ശ്രീകുമാര്‍, കെ.ആര്‍. വിജയ, പി. മണി, കെ.സി. പ്രേമരാജന്‍, കെ. കെ. ബാബു, വി.എ. മനോജ്കുമാര്‍, രാജു പാലത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. തപ്പുവാദ്യമേളങ്ങളോടെ വര്‍ണബലൂണുകള്‍ കൈയിലേന്തി സ്ത്രീകളടങ്ങുന്ന കൂറ്റന്‍ റാലിക്ക് ശേഷമായിരുന്നു പൊതുസമ്മേളനം.

Thrissur

English summary
S Sudhakar Reddy against BJP manifesto
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X