തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല വിഷം: ശബരിമല കര്‍മസമിതി സ്വരാജ് റൗണ്ടില്‍ നടുവിലാലിനു മുന്നില്‍ റോഡ് ഉപരോധിച്ചു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: 'ആചാരങ്ങള്‍ സംരക്ഷിക്കൂ, ശബരിമലയെ രക്ഷിക്കൂ' എന്ന മുദ്രാവാക്യം ഉയര്‍ത്തി ശബരിമല കര്‍മസമിതി സ്വരാജ് റൗണ്ടില്‍ നടുവിലാലിനു മുന്നില്‍ റോഡ് ഉപരോധിച്ചു. സംസ്ഥാന റോഡ് ഉപരോധത്തിന്റെ ഭാഗമായാണ് ഉപരോധം. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങള്‍ക്കു മുന്നില്‍നിന്നുമാണ് ജാഥ ആരംഭിച്ചത്. പാറമേക്കാവില്‍ ദേവസ്വം സെക്രട്ടറി രാജേഷ് പൊതുവാള്‍, തിരുവമ്പാടിയില്‍ സ്വാമി കൃഷ്ണാനന്ദ ഗിരി എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി പി.ആര്‍. ഉണ്ണി അധ്യക്ഷത വഹിച്ചു. ഉപരോധം സ്വാമി പുരുഷോത്തമാനന്ദ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന ജന. സെക്രട്ടറി കെ.പി. ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി.

<strong>ശബരിമലയിൽ പ്രത്യേക സൗകര്യങ്ങളുണ്ടാവില്ല; വനിത പോലീസും ഇല്ല, അധിക ക്രമീകരണങ്ങളൊന്നുമില്ലെന്ന്...</strong>ശബരിമലയിൽ പ്രത്യേക സൗകര്യങ്ങളുണ്ടാവില്ല; വനിത പോലീസും ഇല്ല, അധിക ക്രമീകരണങ്ങളൊന്നുമില്ലെന്ന്...

ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി. സുധാകരന്‍, വിശ്വഹിന്ദു പരിഷത്ത് വിഭാഗ് സെക്രട്ടറി സി.കെ. മധു, ആര്‍.എസ്. എസ്. മഹാനഗര്‍ സംഘചാലക് വി. ശ്രീനിവാസന്‍ വി.എച്ച്.പി. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വി.ആര്‍. ബലരാമന്‍, പിഷാരടി സമാജം ബാലകൃഷ്ണ പിഷാരടി, എഴുത്തച്ഛന്‍ സമാജം കെ.ജി. അരവിന്ദാക്ഷന്‍, പട്ടികജാതി ഏകോപന സമിതി പി. ശശികുമാര്‍, ബ്രാഹ്മണ സഭയ്ക്കുവേണ്ടി ഡി. മൂര്‍ത്തി, കെ.പി.എം.എസിനുവേണ്ടി സി.എ. ശിവന്‍, വിശ്വകര്‍മ സഭയ്ക്കുവേണ്ടി ഡോക്ടര്‍ മനോഹരന്‍, ശബരിമല അയ്യപ്പസേവാ സമാജം പ്രസിഡന്റ് വി. രാമദാസ മേനോന്‍, പി. ഷണ്മുഖാനന്ദന്‍, മുരളി കൊളങ്ങാട്, ഹിന്ദു ഐക്യവേദി ജില്ലാ ജന. സെക്രട്ടറി കെ. കേശവദാസ്, സെക്രട്ടറി ഹരി മുള്ളൂര്‍ രാജന്‍ കുറ്റുമുക്ക് എന്നിവര്‍ നേതൃത്വം നല്‍കി.

Sabarimala protest


ചാലക്കുടി മുനിസിപ്പല്‍ ജങ്ഷനില്‍ വഴിതടയല്‍ സമരം ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി മധുസൂദനന്‍ കളരിക്കല്‍ ഉദ്ഘാടനം ചെയ്തു. അയ്യപ്പസേവാ സമാജം ജില്ലാ പ്രസിഡന്റ് പി.കെ. സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണന്‍, മണ്ഡലം പ്രസിഡന്റ് എം.കെ. സുനില്‍, എന്‍.എസ്.എസ്. ചാലക്കുടി താലൂക്ക് വൈസ്പ്രസിഡന്റും കൗണ്‍സിലറുമായ കെ.എം. ഹരിനാരായണന്‍, കെ.പി.എം. എസ്.ഏരിയ യൂണിയന്‍ വൈസ് പ്രസിഡന്റ് രാജേഷ് കങ്ങാട്, ആര്‍.എസ്.എസ്. വിഭാഗ് കാര്യവാഹ് കെ.ആര്‍. സന്തോഷ്, ജില്ലാ കാര്യവാഹ് എം.കെ. കൃഷ്ണകുമാര്‍, താലൂക്ക് കാര്യവാഹ് പി.വി. സുകേഷ്, ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് കെ.എ. സുരേഷ്, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. സജി കുറുപ്പ്, കെ.യു. ദിനേശന്‍, സെക്രട്ടറിമാരായ ടി.എസ്. മുകേഷ്, വത്സന്‍ ചമ്പക്കര, ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് വേണു കോക്കോടന്‍, താലൂക്ക് ജനറല്‍ സെക്രട്ടറി ഷോജി ശിവപുരം, പ്രീത സന്തോഷ്, പി.എസ്. ശ്രീരാമന്‍, എം.വി. രവി, ടി.വി. പ്രജിത്, സുനില്‍ കാരാപ്പാടം, പി.എസ്. സുമേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ഠാണാ ജങ്ഷനില്‍ റോഡുപരോധം ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ബാലന്‍ പണിക്കശേരി ഉദ്ഘാടനം ചെയ്തു. ആര്‍.എസ്.എസ്. പ്രാന്ത സഹകാര്യവാഹ് പി.എന്‍. ഈശ്വരന്‍, ശബരിമല കര്‍മസമിതി ചെയര്‍മാന്‍ സന്തോഷ് ചെറാക്കുളം, വി. സായിറാം, വി. ബാബു, അഭിലാഷ് കണ്ടാരംതറ എന്നിവര്‍ പ്രസംഗിച്ചു. ശ്രീകൂടല്‍മാണിക്യം ക്ഷേത്രനടയില്‍ ആര്‍.എസ്.എസ്. ഖണ്ഡ് സംഘചാലക് പി.കെ. പ്രതാപവര്‍മ്മ രാജ നാമജപ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. കര്‍മ സമിതി ഭാരവാഹികളായ ഇ.കെ. കേശവന്‍, വി. മുരളീധരന്‍, യു.കെ. ശിവജി, എ.പി. ഗംഗാധരന്‍, കെ. ഉണ്ണിക്കൃഷ്ണന്‍, ടി.എസ്. സുനില്‍കുമാര്‍, വി.ആര്‍. മധു, ജില്ലാ സഹകാര്യവാഹ് ഇ.പി. ഉണ്ണിക്കൃഷ്ണന്‍, ഖണ്ഡ്കാര്യവാഹ് സുനില്‍കുമാര്‍, കൃപേഷ് ചെമ്മണ്ട എന്നിവര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി.

തൃപ്രയാറില്‍ റോഡുപരോധം എസ്.എന്‍.ഡി.പി. യോഗം നാട്ടിക യൂണിയന്‍ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന്‍ തഷ്ണാത്ത് ഉദ്ഘാടനം ചെയ്തു. ഇ. ബാലഗോപാലന്‍, പി.ഒ. ദിവാകരന്‍, കെ.വി. ലവ്‌ലേഷ്, സേവ്യന്‍ പള്ളത്ത്, സി. വാസുദേവന്‍, സജിത സുഭാഷ്, കെ. രഘു എന്നിവര്‍ പ്രസംഗിച്ചു. ഒരുമണിക്കൂറോളം ദേശീയപാതയിലെ ഗതാഗതം ഒഴിവാക്കി വാഹനങ്ങള്‍ ടിപ്പുസുല്‍ത്താന്‍ റോഡിലൂടെ തിരിച്ചുവിട്ടു.

കുന്നംകുളത്ത് റോഡുപരോധത്തിന്റെ ഭാഗമായി നടന്ന പ്രതിഷേധ പ്രകടനം കക്കാട് മഹാഗണപതി ക്ഷേത്രത്തില്‍നിന്നും കാല്‍നടയായി നഗരത്തിലൂടെയെത്തി തൃശൂര്‍ റോഡിലെ തലക്കോട്ടുകര മഹാദേവക്ഷേത്രത്തിനു മുമ്പില്‍ സമാപിച്ചു. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് ഉപരോധസമരം നടത്തി. ബി.ജെ.പി. ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് കെ.പി. അനീഷ് ഉദ്ഘാടനം ചെയ്തു. പി.വി. ഷാജി, സനീഷ് എന്നിവര്‍ പ്രസംഗിച്ചു. അഞ്ഞൂറോളം പേര്‍ പങ്കെടുത്തു.

Thrissur
English summary
Sabarimala issue; Protest in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X