തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല ദര്‍ശനം: യുവതികള്‍ തൃശൂര്‍വഴി കടന്നു പോകുമെന്ന് വ്യാജ പ്രചാരണം, യുവതികളെ തടയാൻ പ്രതിഷേധക്കാർ, നഗരം ബുധനാഴ്ച ഉച്ച മുതൽ ഹർത്താൽ സമാനം!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ തൃശൂര്‍വഴി കടന്നു പോകുമെന്ന് വ്യാജ പ്രചാരണം. തുടര്‍ന്ന് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തി. യുവതികളെ തടഞ്ഞ് പ്രതിഷേധിക്കാനായി പ്രവര്‍ത്തകര്‍ നഗരത്തിലെ പ്രധാന വഴികളിലെല്ലാം കാത്തുനിന്നിരുന്നു.

<strong>ശബരിമല യുവതീ പ്രവേശനം; തൃശൂരില്‍ വ്യാപക അക്രമം, കടകള്‍ അടപ്പിച്ചു, വാഹനങ്ങള്‍ തടഞ്ഞു... അപ്രഖ്യാപിത ഹര്‍ത്താലിൽ ജനം വലഞ്ഞു, സ്ത്രീകളും കുട്ടികളുമടക്കം വഴിയില്‍ കുടുങ്ങി, മന്ത്രി കടകംപള്ളിക്കെതിരേ കരിങ്കൊടി!! </strong>ശബരിമല യുവതീ പ്രവേശനം; തൃശൂരില്‍ വ്യാപക അക്രമം, കടകള്‍ അടപ്പിച്ചു, വാഹനങ്ങള്‍ തടഞ്ഞു... അപ്രഖ്യാപിത ഹര്‍ത്താലിൽ ജനം വലഞ്ഞു, സ്ത്രീകളും കുട്ടികളുമടക്കം വഴിയില്‍ കുടുങ്ങി, മന്ത്രി കടകംപള്ളിക്കെതിരേ കരിങ്കൊടി!!

സ്ത്രീകള്‍ വരുന്നതായി അറിയിപ്പു ലഭിച്ചിട്ടില്ലെന്നും പിരിഞ്ഞു പോകണമെന്നുംആവശ്യപ്പെട്ടിട്ടും തയാറാകാതെയാണ് പ്രതിഷേധക്കാര്‍ കാത്തുനിന്നത്. ഇന്നലെ ഉച്ചമുതല്‍ തന്നെ ജില്ലയില്‍ പലയിടത്തും ഹര്‍ത്താലിന് സമാനമായ അന്തരീക്ഷമായിരുന്നു. ബസുകള്‍ പലതും സര്‍വീസുകള്‍ നിര്‍ത്തിവച്ചു. കൊടുങ്ങല്ലൂര്‍, തൃപ്രയാര്‍ ഭാഗത്ത് കടകള്‍ അടപ്പിച്ചു. വാഹനങ്ങള്‍ തടയാനും പ്രതിഷേധക്കാര്‍ ശ്രമിച്ചു.

Sabarimala protest

മിന്നല്‍ ഹര്‍ത്താല്‍ ഉണ്ടാകുമെന്ന ആശങ്ക വ്യാപകമായിരുന്നു. പെരിങ്ങോട്ടുകര തുടങ്ങി ചില സ്ഥലങ്ങളില്‍ സിനിമാ പ്രദര്‍ശനം നിര്‍ത്തിവച്ചു. ഇന്നലെ രാവിലെ പതിനൊന്നിന് ശേഷമാണ് പ്രതിഷേധ പ്രകടനക്കാര്‍ എത്തിയത്. നായ്ക്കനാലില്‍ നിന്നും സ്വരാജ് റൗണ്ടിലേക്ക് ആരംഭിച്ച പ്രതിഷേധ പ്രകടനം തെക്കേഗോപുരനടയില്‍ പോലീസ് തടഞ്ഞു. ഇതിനിടെ പോലീസുകാരും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

ഇതോടെ പല കടക്കാരും ഷോപ്പുകള്‍ അടച്ചിടാന്‍ ശ്രമിച്ചു. നായ്ക്കനാലില്‍നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം തെക്കേഗോപുരനടയില്‍ പോലീസ് തടഞ്ഞു. തൃശൂരിലെ സ്വരാജ് റൗണ്ട് ചുറ്റി വരുന്നതിനിടെ റൗണ്ടിലെ പല ഭാഗത്തുമുണ്ടായിരുന്ന ബാരിക്കേഡുകള്‍ തള്ളിയിട്ടതല്ലാതെ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായില്ല.

പാറമേക്കാവ് ജങ്ഷനില്‍ റോഡിലെ ബാരിക്കേഡുകള്‍ തകര്‍ക്കാനും തള്ളിയിടാനും ശ്രമിക്കുന്നത് ഷൂട്ട് ചെയ്യാന്‍ ശ്രമിച്ച പോലീസ് വീഡിയോഗ്രാഫറുടെ ക്യാമറ പ്രതിഷേധക്കാര്‍ തട്ടിതാഴെയിട്ടു. ഇവര്‍ പോലീസിനെ ആക്രമിക്കാനും ശ്രമിച്ചതോടെ സംഘര്‍ഷ സ്ഥിതിയിലെത്തി. തെക്കേ ഗോപുരനടയിലെത്തിയ പ്രതിഷേധക്കാര്‍ സ്വരാജ് റൗണ്ടില്‍ കുത്തിയിരുന്ന് ഉപരോധം നടത്തി.

ശബരിമല കര്‍മ സമിതി കണ്‍വീനര്‍ പി. സുധാകരന്‍, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, രവികുമാര്‍ ഉപ്പത്ത്, രാജേന്ദ്രന്‍ ഐനിക്കുന്നത്ത്, കൗണ്‍സിലര്‍ കെ. മഹേഷ്, വി.ആര്‍. ഉണ്ണി, കെ. ശിവദാസ് എന്നിവര്‍ പങ്കെടുത്തു. പതിഷേധക്കാരെ പോലീസ് നീക്കം ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് ഏറെനേരം റൗണ്ടില്‍ തന്നെ നിലയുറപ്പിച്ചിരുന്നു.

ശബരിമലയില്‍ ഏകപക്ഷീയമായി നടയടയ്ക്കാന്‍ തന്ത്രിക്ക് അവകാശമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രവളപ്പില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവിതാംകൂര്‍ ദേവസ്വം മാന്വല്‍ പ്രകാരം ഉടമസ്ഥാവകാശക്കാരുമായി ചര്‍ച്ചചെയ്‌തേ നടയടയ്ക്കാന്‍ അവകാശമുള്ളൂ. ഇപ്പോള്‍ ഉടമസ്ഥാവകാശം ദേവസ്വം ബോര്‍ഡിനാണ് . ഇക്കാര്യത്തില്‍ തന്ത്രി ദേവസ്വം ബോര്‍ഡുമായി ആലോചിച്ചിട്ടാണെങ്കില്‍ പോലും നടയടച്ചത് കോടതി വിധിയുടെ ലംഘനമാണ്.

അതിന് തന്ത്രിതന്നെ കോടതിയില്‍ മറുപടി പറഞ്ഞോട്ടെയെന്നും അദ്ദേഹം പറഞ്ഞു. യുവതികളെ പ്രവേശിപ്പിച്ചത് സര്‍ക്കാരല്ല. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ദര്‍ശനത്തിനായി വരുന്നവര്‍ക്ക് പ്രായഭേദമന്യേ ദര്‍ശനസൗകര്യം ഏര്‍പ്പെടുത്തേണ്ടത് പോലീസിന്റെയും സര്‍ക്കാരിന്റെയും ഉത്തരവാദിത്വമാണ്. യുവതികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കിയതില്‍ തെറ്റില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ഗുരുവായൂരില്‍ പരക്കെ പ്രതിഷേധം. സി.ഐക്കും രണ്ട് പ്രതിഷേധക്കാര്‍ക്കും പരുക്കേറ്റു. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ കരിങ്കൊടി കാണിച്ചത് സംഘര്‍ഷസാധ്യതക്കിട നല്‍കി. പാര്‍ത്ഥസാരഥി ക്ഷേത്രാങ്കണത്തിലെ പരിപാടിക്കിടെയാണ് ബി.ജെ.പി. പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായെത്തിയത്.

ബി.ജെ.പി. നിയോജകമണ്ഡലം സെക്രട്ടറി അനില്‍ മഞ്ചറമ്പത്തിന്റെ നേതൃത്വത്തില്‍ ഏഴ് പേരാണ് കരിങ്കൊടിയുമായെത്തിയത്. ഇവരെ ചടങ്ങ് നടക്കുന്നിടത്ത് നിന്ന് നൂറ് മീറ്റര്‍ അകലെ പോലീസ് തടഞ്ഞ് അറസ്റ്റ് ചെയ്ത് നീക്കി. പ്രസംഗം അവസാനിച്ചയുടനെ സദസിന് പുറകില്‍ നിന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വീണ്ടും കരിങ്കൊടി കാണിച്ചു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍, ജില്ലാ പ്രസിഡന്റ് പി. ഗോപിനാഥ്, ജില്ലാ ജോയിന്റ് സെക്രട്ടറി ഷൈന്‍ നെടിയിരിപ്പില്‍, മണ്ഡലം ട്രഷറര്‍ വിനില്‍ എന്നിവരെയാണ് കരിങ്കൊടി കാണിച്ചതിന് പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയത്.

ഇതിനിടയില്‍ സന്ദീപ് വാര്യരേയും വിനിലിനേയും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നു യുവമോര്‍ച്ച ആരോപിച്ചു. പരുക്കേറ്റവരെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. പ്രതിഷേധം കണക്കിലെടുത്ത് നിരവധി പേരെ കരുതലായും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പ്രതിധേഷക്കാര്‍ ടെമ്പിള്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ തടിച്ച് കൂടിയതും സംഘര്‍ഷാവസ്ഥക്കിടയാക്കി.

മന്ത്രി ഗുരുവായൂരില്‍ നിന്ന് മടങ്ങിയതിന് ശേഷമാണ് അറസ്റ്റിലായവരെ ജാമ്യത്തില്‍ വിട്ടയച്ചത്. ഇതിനിടെ നൂറോളം വരുന്ന പ്രതിഷേധക്കാര്‍ കിഴക്കേനടയില്‍ നിര്‍ബന്ധപൂര്‍വം കടകള്‍ അടപ്പിക്കാനെത്തിയതും സംഘര്‍ഷാവസ്ഥയില്‍ കലാശിച്ചു. പ്രതിഷേധക്കാരെ പോലീസ് ലാത്തി വീശി ഓടിച്ചു. ഇതിന് ശേഷം പടിഞ്ഞാറെനടയില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കുന്നത് തടയുന്നതിനിടെയാണ് പോലീസിന് നേരെ കല്ലേറ് നടന്നത്.

കല്ലേറില്‍ നെറ്റിപൊട്ടി പരുക്കേറ്റ ടെമ്പിള്‍ എസ്.എച്ച്.ഒ. സി. പ്രേമാനന്ദകൃഷ്ണനെ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശബരിമല കര്‍മ സമിതി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചതും സംഘര്‍ഷാവസ്ഥക്ക് വഴിവച്ചു. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് മുഖാമുഖം നേരിട്ട ഇരു കൂട്ടരെയും പോലീസ് നിര്‍ബന്ധപൂര്‍വം പിരിച്ചുവിട്ടു. പലയിടത്തും വാഹനങ്ങള്‍ തടയുകയും ചെയ്തു. രണ്ട് ബസുകളിലായി എത്തിയവരാണ് കടകള്‍ അടപ്പിച്ചത്. റൂറല്‍ എസ്.പി. എം.കെ. പുഷ്‌കരന്റെ നേതൃത്വത്തില്‍ നൂറോളം പോലീസുകാരാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.

Thrissur
English summary
Sabarimala issue; Protest in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X