തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല യുവതിപ്രവേശനത്തെ എതിര്‍ത്തു വാട്‌സ്ആപ്പ് പോസ്റ്റ് ഇട്ടു; വഴക്ക് മൂത്തു... അടിയായി, തൃശ്ശൂരിൽ പട്ടികജാതിക്കാരനെയും ഭാര്യയെയും വാടകവീട്ടില്‍നിന്ന് ഇറക്കിവിട്ടു!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ശബരിമല യുവതിപ്രവേശനത്തെ എതിര്‍ത്തു വാട്‌സ്ആപ്പ് പോസ്റ്റ് ഇട്ടതിനു പട്ടികജാതിക്കാരനെയും ഭാര്യയെയും വാടകവീട്ടില്‍നിന്ന് ഇറക്കിവിട്ടതായി പരാതി. കുറ്റൂരില്‍ കൃഷ്ണജ എന്ന യുവതിയെയാണ് മര്‍ദിച്ചതായി പരാതിയുയര്‍ന്നത്. പത്രപ്രവര്‍ത്തകയായ ജിഷ നിലം തുടയ്ക്കുന്ന ചൂലിന്റെ വടി കൊണ്ടുമര്‍ദിച്ചെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

<strong>അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാളി തിളക്കം; മികച്ച സംവിധായൻ ലിജോ ജോസ് , നടൻ ചെമ്പൻ വിനോദ്</strong>അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാളി തിളക്കം; മികച്ച സംവിധായൻ ലിജോ ജോസ് , നടൻ ചെമ്പൻ വിനോദ്

യുവതിയുടെ ഭര്‍ത്താവിനെ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചതായും ചൂണ്ടിക്കാട്ടി. മര്‍ദനത്തെത്തുടര്‍ന്ന് ഓടിയ യുവതിയെ ഭര്‍ത്താവ് സ്ഥലത്തെത്തിയശേഷം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി ഓഫീസിലെ പത്രസമ്മേളനത്തില്‍ യുവതി പൊട്ടിക്കരഞ്ഞാണ് അനുഭവം വിവരിച്ചത്.

Thrissur

ആശുപത്രിയിലെത്തിയ യുവതിക്കെതിരേ പോലീസിനെ സ്വാധീനിച്ച് കള്ളക്കേസ് എടുക്കാനുള്ള ശ്രമവുമുണ്ടായി. കമ്മിഷണര്‍ ആണെന്നു പറഞ്ഞ് യുവതിയെ ഒരാള്‍ ഫോണില്‍ വിളിച്ച് വീട് ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മുമ്പ് അയ്യപ്പസ്വാമിയെ അവഹേളിച്ച് പോസ്റ്റ് ഇടുകയും രഹ്നഹ്‌ന ഫാത്തിമയോടു ശബരിമലയില്‍ നീട്ടിത്തുപ്പാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തതിനു ജിഷയ്‌ക്കെതിരേ പരാതി നല്‍കിയിരുന്നു.

ആശുപത്രിയില്‍നിന്നു വീട്ടിലേക്കു തിരികെ പോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് യുവതി പറഞ്ഞു. ബി.ജെ.പി. ജില്ലാപ്രസിഡന്റ് എ. നാഗേഷ്, കെ.കെ. അനീഷ്‌കുമാര്‍, കെ.പി. ജോര്‍ജ്, വിനോദ് പൊള്ളഞ്ചേരി എന്നിവരുടെ സാന്നിധ്യത്തിലാണ് കൃഷ്ണജയും ഭര്‍ത്താവും മാധ്യമപ്രതിനിധികളെ കണ്ടത്.

Thrissur
English summary
Sabarimala issue; Woman lost her rental house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X