തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശക്തന്റെ വാനില്‍ പൂരാവേശത്തിന് തിരികൊളുത്തി തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ശനിയാഴ്ച വൈകീട്ട്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ആകാശം നിറയെ കരിമരുന്നിന്റെ വര്‍ണ വിസ്മയം തീര്‍ത്ത് ശനിയാഴ്ച വൈകീട്ട് തൃശൂര്‍പൂരം സാമ്പിള്‍ വെടിക്കെട്ട്. ശക്തന്റെ വാനില്‍ പൂരാവേശത്തിന് തിരികൊളുത്തി വെളിച്ചം വര്‍ണക്കടലിരമ്പം തീര്‍ക്കും. പൂരപ്രേമികളുടെ കാത്തിരിപ്പിന് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ കാത്തുവച്ച പുത്തന്‍ ഇന്ദ്രജാലങ്ങളാണ് ഇന്ന് സാമ്പിള്‍ വെടിക്കെട്ടില്‍ മാനത്ത് ദൃശ്യമാകുക.

കുഴൽപ്പണ ഇടപാടുകാരെ ആക്രമിച്ച് പണം തട്ടുന്ന സംഘം പിടിയില്‍: അറസ്റ്റിലായവരില്‍ കൊലക്കേസ് പ്രതികളും! കുഴൽപ്പണ ഇടപാടുകാരെ ആക്രമിച്ച് പണം തട്ടുന്ന സംഘം പിടിയില്‍: അറസ്റ്റിലായവരില്‍ കൊലക്കേസ് പ്രതികളും!

വെടിക്കെട്ട് നിയന്ത്രണം കര്‍ശനമാക്കിയതോടെ പുതിയ ചിട്ടവട്ടങ്ങളും നിബന്ധനകളും പൂരം വെടിക്കെട്ടിന്റെ പഴയ രൗദ്രഭാവം ഇല്ലാതാക്കുമെന്ന് പൂര ആസ്വാദകര്‍ക്ക് പരാതിയുണ്ട്. എങ്കിലും വെടിക്കെട്ടു കമ്പക്കാര്‍ ആകാംക്ഷ ഒട്ടും ചോരാതെയാണ് സാമ്പിള്‍ വെടിക്കെട്ടിനായി കാത്തിരിക്കുന്നത്. കര്‍ശന സുരക്ഷാ നടപടികളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷത്തെപോലെ കാണികളെ സ്വരാജ് റൗണ്ടില്‍നിന്നും മാറ്റി നിര്‍ത്തുമെന്നാണ് പോലീസും അധികൃതരും നല്‍കുന്ന സൂചന. രാഗം തിയേറ്റര്‍ മുതല്‍ നായ്ക്കനാല്‍ വരെ നിയന്ത്രണമുണ്ടായിരിക്കും. ഇന്നുരാത്രി ഏഴു മണിക്കാണ് സാമ്പിള്‍ വെടിക്കെട്ട് ആരംഭിക്കുക.


ആകാശമേലാപ്പില്‍ ശനിയാഴ്ചത്തെ സന്ധ്യ അഗ്നിയിലാറാടും. ക്ഷേത്രനഗരിയില്‍ ഇരമ്പിയാര്‍ക്കുന്ന സാമ്പിള്‍ വെടിക്കെട്ടില്‍ വിസ്മയങ്ങളുടെ കലവറയാണ് തുറക്കുക. പ്രതിസന്ധികളെ മറികടന്നുള്ള വെടിക്കെട്ടിനു നിയന്ത്രണങ്ങളുണ്ടെങ്കിലും വര്‍ണച്ചിറകു വിതറി ആകര്‍ഷകമാക്കും.

 ഓലപ്പടക്കം.. ഗുണ്ട്.. കുഴിമിന്നല്‍

ഓലപ്പടക്കം.. ഗുണ്ട്.. കുഴിമിന്നല്‍

അഗ്നിയുടെ താളക്രമത്തിലുള്ള മിന്നലാട്ടമാണ് തൃശൂര്‍പൂരം വെടിക്കെട്ടിന്റെ സവിശേഷത. ഓലപ്പടക്കം, ഗുണ്ട്, കുഴിമിന്നല്‍, അമിട്ട് എന്നിവ അണിനിരത്തിയാണ് തീപ്പൂരം ഒരുക്കുന്നത്. വീര്യവും ശബ്ദവും കൂട്ടുന്ന ബേറിയം നൈട്രേറ്റ്, പൊട്ടാസ്യം ക്ലോറൈറ്റ് എന്നിവ വെടിമരുന്നില്‍ കൂട്ടിക്കലര്‍ത്തില്ല. മേളത്തുടക്കത്തിനു സമാനമായാണ് ഓലപ്പടക്കത്തിലൂടെ വെടിക്കെട്ടു കത്തിക്കയറുക. ഗുണ്ട്, കുഴിമിന്നല്‍, അമിട്ട് എന്നിവ ക്രമത്തില്‍ മുഖംകാട്ടിയെത്തും. തുടര്‍ന്ന് കൂട്ടപ്പൊരിച്ചിലുമുണ്ടാകും. പാറമേക്കാവ് വിഭാഗം പ്രണയവര്‍ണങ്ങള്‍ എന്ന പേരിലാണ് ആകര്‍ഷകമായ സ്‌പെഷല്‍ ഇനം ഒരുക്കുന്നത്. എട്ടു വര്‍ണങ്ങളിലാണ് ഇതു പൊട്ടിവിരിയുക. മാനത്ത് നൃത്തച്ചുവടിനു സമാനമായി അഴകോടെ തെന്നിനീങ്ങുന്ന മധുരരാജയാണ് മറ്റൊരു പ്രത്യേകത. സപ്തവര്‍ണങ്ങള്‍ ചാര്‍ത്തുന്ന റെയിന്‍ബോ അമിട്ടും ഹരം പകരും.

 ആന്റിക് തെളിമ

ആന്റിക് തെളിമ


40 വര്‍ഷം മുമ്പത്തെ പകിരി ഇനങ്ങളെ അനുസ്മരിപ്പിക്കുന്ന ആന്റിക് ഇനവുമുണ്ട്. നാടന്‍രീതിയിലുള്ള അമിട്ടുകളുമായാണ് തിരുവമ്പാടിയുടെ വരവ്. എല്ലാ വര്‍ണങ്ങളും ചാരുതയോടെ ആകാശത്തു മുഖംകാട്ടും. ചെറിയ അമിട്ടുകളും ഇത്തവണ പൊട്ടിക്കുന്നുണ്ട്. തിരുവമ്പാടിക്കു വേണ്ടി കുണ്ടന്നൂര്‍ പി.എം.സജിയും പാറമേക്കാവിനു വേണ്ടി കുണ്ടന്നൂര്‍ ശ്രീനിവാസനുമാണ് തുടര്‍ച്ചയായി മൂന്നാംവര്‍ഷവും അമരക്കാരാകുന്നത്.നിലകളിലേക്ക് പടര്‍ന്നുകയറുന്ന നില അമിട്ടുകള്‍ ആകാശം വിരിഞ്ഞുനില്‍ക്കും. ഇരുവിഭാഗവും ഓലപ്പടക്കങ്ങള്‍ കൂടുതലായി ഉപയോഗിക്കും. ഇത്തവണ മഴദൈവങ്ങള്‍ വഴിമുടക്കില്ലെന്ന വിശ്വാസത്തിലാണ് തട്ടകക്കാര്‍.

 മൂന്ന് ഘട്ടം

മൂന്ന് ഘട്ടം

മൂന്നു ഘട്ടങ്ങളിലായാണ് സാമ്പിള്‍ വെടിക്കെട്ട് ഒരുക്കുന്നത്. ആദ്യഘട്ടത്തില്‍ വര്‍ണവിന്യാസം. തുടര്‍ന്ന് ഓലപ്പടക്കവും ഗുണ്ടുകളും. മൂന്നാംറൗണ്ടിലേക്കു കടക്കുന്നത് കരുത്തു കാട്ടിയാണ്. അവസാനറൗണ്ടില്‍ ഡൈനകള്‍ക്കൊപ്പം കുഴിമിന്നികളും കൂട്ടിത്തട്ടും. അതോടെ ആകാശം വെട്ടിപ്പിടിക്കാന്‍ തീനാമ്പുകളുടെ മത്സരം മുറുകും. കര്‍ശന സുരക്ഷയാണ് ഇക്കുറി ഒരുക്കുന്നത്. വെടിക്കെട്ടു നടക്കുന്ന ഫയര്‍ലൈനില്‍നിന്നു 100 മീറ്റര്‍ അകലത്തിലേ ജനങ്ങളെ നിര്‍ത്തൂ.

 മാഗസിനോ? അത് എപ്പോഴേ റെഡി; വെടിക്കെട്ടിന്റെ ചരിത്രം ഇതുവഴി

മാഗസിനോ? അത് എപ്പോഴേ റെഡി; വെടിക്കെട്ടിന്റെ ചരിത്രം ഇതുവഴി

സാംസ്‌കാരികനഗരി മാത്രമല്ല തൃശൂര്‍. ഉത്സവനഗരി കൂടിയാണ്. ശക്തന്റെ കാലം മുതലേ വിവിധ മതക്കാരുടെ സൗഹാര്‍ദത്തോടെയാണ് ഉത്സവങ്ങളും മറ്റും ഇവിടെ അരങ്ങേറിയത്. വെടിക്കെട്ടിനു കര്‍ശനനിബന്ധന വന്ന കാലം. അന്ന് മാരത്തോണ്‍ കുടിയാലോചനകള്‍ നടന്നു. വെടിക്കെട്ടിനു നിബന്ധനകള്‍ കൂടി വന്നതോടെ പലനിലയ്ക്കും പ്രശ്‌നങ്ങളും തലപൊക്കി.

 വെടിക്കെട്ട് പുര

വെടിക്കെട്ട് പുര

കേന്ദ്ര എക്‌സ്‌പ്ലോസീവ് സംഘം എത്തിയ വേള. അവര്‍ വെടിക്കെട്ടിനു മുഖ്യ നിബന്ധന വച്ചത് സ്വന്തമായി മാഗസിന്‍ വേണമെന്നാണ്. അതു കേട്ട് ഇരുദേവസ്വങ്ങളുടെയും ഭാരവാഹികള്‍ തലകുലുക്കി. സംഘത്തിലെ വടക്കേ ഇന്ത്യക്കാരനായ പ്രധാനി അതു കണ്ട് ഞെട്ടി. ഇത്രയും സംവിധാനമോ? കൂടെയുള്ളവര്‍ അദ്ദേഹത്തോടു പറഞ്ഞു: ഇവര്‍ക്ക് അരനൂറ്റാണ്ടിലേറെയായി സ്വന്തംസംവിധാനമുണ്ട്. അത് ഉന്നതനു പുതിയ അറിവായിരുന്നു. വെടിക്കെട്ടു സാമഗ്രികള്‍ സൂക്ഷിക്കുന്നതിനുള്ള മാനദണ്ഡമനുസരിച്ചുള്ള വെടിക്കെട്ടുപുര അഥവാ മാഗസിന്‍ സൗകര്യം സ്വന്തമായുള്ള രണ്ടേരണ്ടു ദേവസ്വങ്ങളേ കേരളത്തിലുള്ളൂ. അതു പൂരം സംഘാടകരുടേതാണ്. വെടിക്കെട്ടു നടക്കുന്ന മറ്റൊരിടത്തും സ്വന്തംനിലയില്‍ മാഗസിന്‍ സംവിധാനമില്ല. അതാണ് മിക്കയിടത്തും വെടിക്കെട്ടു നടത്താന്‍ തടസമായി മാറുന്നതും.

 തുടക്കം 1955 മുതല്‍

തുടക്കം 1955 മുതല്‍

1955 മുതലാണ് വെടിക്കെട്ടുപുരകള്‍ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ സജ്ജീകരിക്കുന്നത്. മഴയും ചൂടും തണുപ്പും കൊള്ളാതെ മാഗസിനുകളില്‍ വെടിക്കെട്ടു സാമഗ്രികള്‍ സൂക്ഷിക്കുന്നു. നഗരമധ്യത്തില്‍ പൂരം, വേല വിശേഷദിവസങ്ങളിലാണ് മാഗസിനുകള്‍ തുറക്കുക. തെക്കേഗോപുരനടയ്ക്ക് അടുത്താണ് പാറമേക്കാവിന്റെ മാഗസിന്‍. തിരുവമ്പാടിയുടേതു ശ്രീമൂലസ്ഥാനത്തിനടുത്താണ്. ഇവിടെ പൂരം ദിവസങ്ങളില്‍ അതീവ കര്‍ക്കശ സുരക്ഷയാണ് ഒരുക്കുന്നത്. മാഗസിനിലേക്ക് വെടിക്കോപ്പുകള്‍ കൊണ്ടുവരുന്നത് അധികൃതരുടെയും പോലീസിന്റെയും കര്‍ശന പരിശോധനകള്‍ക്കു ശേഷം മാത്രമാണ്.


Thrissur
English summary
Sample fire work on Saturday during Thrissur pooram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X