കുറേ ദിവസം ചങ്ക് തകർന്ന അവസ്ഥ: ഉറക്കം പോലും നഷ്ടമായി, അനുഭവം വെളിപ്പെടുത്തി അക്ബർ ഖാൻ
തൃശ്ശൂർ: മ്യൂസിക്കൽ റിയാലിറ്റി ഷോയിലൂടെ മിനി സ്ക്രീൻ പ്രേക്ഷരുടെ പ്രിയപ്പെട്ട താരമായി മാറിയ ഗായകനാണ് അക്ബർ ഖാൻ. ഗായകന് പുറമേ സൌണ്ട് എൻജിനീയർ, പ്രോഗ്രാമർ, റിഥം ഗിറ്റാറിസ്റ്റ് എന്നീ നിലകളിലും അക്ബർ ഖാൻ പ്രവർത്തിച്ച് കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് അക്ബർ. ഇതിൽ സരിഗമപ എന്ന മ്യൂസിക്കൽ റിയാലിറ്റി ഷോയിലൂടെയാണ് മലയാളികളുടെ മനസ്സിൽ അക്ബർ കൂടുതൽ പ്രതിഷ്ഠ നേടുന്നത്. ഇന്ത്യയിലും വിദേശത്തുമായി പല സ്റ്റേജ് ഷോകളിലും പങ്കെടുത്തിട്ടുള്ള അക്ബർ മാർഗ്ഗംകളി എന്ന ചിത്രത്തിലൂടെ സിനിമാ പിന്നണി രംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട്. റിയാലിറ്റി ഷോകളിലൂടെ നിരവധി ആരാധകരെയും അക്ബർ സമ്പാദിച്ചിട്ടുണ്ട്.
തന്റെ ജീവിതത്തിൽ ഏറെ സങ്കടം സമ്മാനിച്ച ഒരു അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് അക്ബർ ഖാൻ. ആരാധിക അയച്ചുനൽകിയ സമ്മാനത്തെക്കുറിച്ചാണ് അക്ബറിന്റെ വെളിപ്പെടുത്തൽ. കൂടാതെ സമ്മാനം തനിക്ക് ലഭിച്ചതിന് പിന്നിലുള്ള കാര്യങ്ങളും വെളിപ്പെടുത്തുന്നുണ്ട്. ആർപിഎഫ് ജീവനക്കാരിയായ ജിനു എന്ന യുവതി മരിക്കുന്നതിന് മുമ്പായി തനിക്ക് വേണ്ടി വാങ്ങിവെക്കുകയും പിന്നീട് തനിക്ക് ലഭിക്കുകയും ചെയ്ത സമ്മാനത്തെക്കുറിച്ചാണ് വീഡിയോയിലെ വെളിപ്പെടുത്തൽ.

ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്; വേദികയുടെ ഹോട്ട് ചിത്രത്തില്‍ ആരാധകരുടെ ചോദ്യം
ക്യാൻസർ ബാധിതയായി മരിച്ച ജിനുവിന്റെ ക്യാൻസറിന്റെ നാലാംഘട്ടത്തിലെത്തി നിൽക്കെയാണ് ജിനുവിന്റെ മരണം സംഭവിക്കുന്നത്. ഈ സമയത്തും തന്നോട് സംസാരിക്കണമെന്നായിരുന്നു ജിനുവിന്റെ ആഗ്രഹം. ജിനു രോബാധിതയായ വിവരം സുഹൃത്താണ് തന്നെ ഫോണിൽ വിളിച്ചറിയിച്ചത്. ഇതോടെ ജിനുവിനെ നേരിൽക്കാണാമെന്ന് സുഹൃത്തിന് ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ പിറ്റേദിവസം തന്നെ കുട്ടി മരിക്കുകയായിരുന്നു. ഈ വാർത്തയറിഞ്ഞ ശേഷം തനിക്കുണ്ടായ സങ്കടത്തെക്കുറിച്ചും അക്ബർ വെളിപ്പെടുത്തുന്നുണ്ട്. വിവരമറിഞ്ഞ ശേഷം പാടാനോ ഉറങ്ങാനോ കഴിയുന്നില്ലെന്നും അക്ബർ പറയുന്നു. ജിനു മരിച്ച ശേഷം അവൾ എഴുതിക്കൊണ്ടിരുന്ന ഡയറി കാണാൻ സാധിച്ചുവെന്നും അതിലെ രണ്ട് പേജുകൾ മുഴുവനും തന്നെക്കുറിച്ചായിരുന്നുവെന്നും അത് തന്നെ വിഷമിപ്പിച്ചുവെന്നും അക്ബർ പറയുന്നു.
ജിനു മരിക്കുന്നതിന് മുമ്പ് തനിക്ക് വാങ്ങിവെച്ച ഗിഫ്റ്റ് ലഭിച്ചെങ്കിലും ഗിഫ്റ്റ് തന്റെ കയ്യിൽ കിട്ടുമ്പോഴേയ്ക്കും അവൾ ഈ ലോകം വിട്ടുപോയിക്കഴിഞ്ഞെന്നും അക്ബർ പറയുന്നു. ഈ സംഭവം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും തനിക്കയച്ച സമ്മാനം തുറന്നുനോക്കാൻ കഴിഞ്ഞില്ലെന്നും അക്ബർ പറയുന്നു. കൊവിഡ് വ്യാപനത്തിൽ കുറവ് വന്നാൽ പെൺകുട്ടിയെ സംസ്കരിച്ച സ്ഥലത്ത് പോയി പ്രാർത്ഥിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അക്ബർ പറയുന്നു.
Recommended Video
-
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?










Click it and Unblock the Notifications