തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രസിദ്ധമായ തൃശൂര്‍പൂരം വെടിക്കെട്ടിനു സുപ്രീംകോടതിയുടെ അനുമതി ; സുഗമനടത്തിപ്പിനു വഴിതുറന്നു!

Google Oneindia Malayalam News

തൃശൂര്‍: പ്രസിദ്ധമായ തൃശൂര്‍പൂരം വെടിക്കെട്ടിനു സുപ്രീംകോടതിയുടെ അനുമതി. ഇതോടെ പൂരത്തിന്റെ സുഗമനടത്തിപ്പിനു വഴിതുറന്നു. ആചാരപ്രകാരമുള്ള സമയത്തു വെടിക്കെട്ടു നടത്താനും ആഘോഷങ്ങള്‍ക്കു നിയന്ത്രണങ്ങള്‍ ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ പുതിയ വെടിക്കെട്ടു നിയന്ത്രണ നിയമങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതിയെ സമീപിച്ചത്.

<strong>ആദ്യ ഘട്ട പോളിംഗ് പൂര്‍ത്തിയായി, 55 ശതമാനത്തിന് മുകളില്‍ പോളിംഗ്, രണ്ടിടത്ത് പ്രശ്‌നങ്ങള്‍!!</strong>ആദ്യ ഘട്ട പോളിംഗ് പൂര്‍ത്തിയായി, 55 ശതമാനത്തിന് മുകളില്‍ പോളിംഗ്, രണ്ടിടത്ത് പ്രശ്‌നങ്ങള്‍!!

അതേസമയം നിര്‍മിക്കുന്ന പടക്കങ്ങള്‍ സ്വന്തം ആവശ്യത്തിനു മാത്രമായി ഉപയോഗിക്കണമെന്നു നിര്‍ദേശിച്ചു. 2018 ഒക്‌ടോബറിലാണ് വെടിക്കെട്ടുകള്‍ക്ക് കര്‍ശന നിയന്ത്രണം കൊണ്ടുവന്നത്. രാത്രി എട്ടിനും പത്തിനുമിടയിലല്ലാത്ത സമയത്ത് വെടിക്കെട്ടു നടത്തരുതെന്നും വിധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പൂരം സംഘാടകര്‍ കോടതിയെ സമീപിച്ചത്. ദേവസ്വങ്ങളുടെ ആവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പിന്തുണച്ചു.

thirssur map

ആര്‍. ബസന്ത് മുഖേന നല്‍കിയ ദേവസ്വങ്ങളുടെ ഹര്‍ജിയില്‍ തൃശൂര്‍ പൂരം 1798 മുതല്‍ നടന്നുവരുന്നതാണെന്നു നിരീക്ഷിച്ചു. ഇക്കുറി മെയ് ഏഴിനും 14 നും ഇടയിലാണ് പൂരച്ചടങ്ങുകളെന്നും അറിയിച്ചു. വെടിക്കെട്ട് പൂരച്ചടങ്ങുകള്‍ക്ക് ഒഴിച്ചുകൂടാനാകാത്തതാണെന്ന് കോടതി അംഗീകരിച്ചു. ആഘോഷങ്ങള്‍ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നു കോടതി പറഞ്ഞു. സ്വന്തം ലൈസന്‍സി മുഖേന ദേവസ്വങ്ങള്‍ക്കു വെടിക്കെട്ടിനു അനുമതി തേടാം.

പെസോയ്ക്കു അപേക്ഷ നല്‍കി മൂന്നുദിവസത്തിനകം അംഗീകരിക്കണമെന്നും നിര്‍ദേശിച്ചു. എന്നാല്‍ ബേരിയം രാസവസ്തു ഉപയോഗിക്കാന്‍ പാടില്ല. ആചാരപരമായ രീതിയില്‍ ദേവസ്വങ്ങള്‍ക്കു വെടിക്കെട്ടു നടത്താം. മെയ് 13,14 തീയതികളിലാണ് തൃശൂര്‍ പൂരം.

Thrissur
English summary
Supreme Court grants permission to Thrissur pooram fire works
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X