Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്ത്, പ്ലസ് ടു ക്ലാസുകളിലെ അധ്യയനം: വിദ്യാലയങ്ങളിൽ ശുചീകരണ പ്രവൃത്തികൾ 'തകൃതി'

തൃശ്ശൂര്ർ; , 12 ക്ലാസുകളിലെ അധ്യയനം 2021 ജനുവരി 1 മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിൽ മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നു. ക്ലാസ് മുറികൾ അണു വിമുക്തമാക്കുന്നതിനും വിദ്യാർത്ഥികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനും ആവശ്യമായ നടപടികൾ പൂർത്തീകരിച്ചു വരികയാണ്. സാനിറ്റൈസർ, സോപ്പ്, തെർമൽ സ്കാനർ, തെർമോഷീറ്റ് തുടങ്ങിയവ സ്കൂളുകളിൽ സജ്ജീകരിക്കുന്നുണ്ട്. ജനുവരി ഒന്നിനകം ഇവ പൂർത്തിയാക്കും.

school856-15906

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാർച്ച് 17നാണ് ആരംഭിക്കുക. ഈ സാഹചര്യത്തിൽ കുട്ടികൾക്ക് സ്കൂളിൽ എത്തി സംശയനിവാരണം നടത്താനും പ്രാക്ടിക്കൽ ക്ലാസുകൾ ചെയ്തു നോക്കാനുമാണ് ജനുവരി 1 മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നത്. ഏറെക്കാലത്തിനുശേഷം സ്കൂളുകൾ തുറന്നു പ്രവർത്തിക്കുമ്പോൾ പ്രധാനമായും അണുനശീകരണത്തിനാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കാണ് മുൻതൂക്കം. ക്ലാസ് മുറികൾ, ലൈബ്രറി, ലാബ് തുടങ്ങിയവയും പ്രധാനമായും ടോയ്‌ലറ്റുകളും ജലസ്രോതസ്സുകളും ശുചീകരിക്കുന്ന പ്രവർത്തിയാണ് ജില്ലയിലെ വിവിധ സ്കൂളുകളിൽ പുരോഗമിക്കുന്നത്. ജലജന്യരോഗങ്ങൾ വ്യാപകമാകുന്നതിനാൽ കിണറുകളുടെയും വാട്ടർ ടാങ്കുകളുടെയും ശുചീകരണവും പ്രധാനമാണ്. ആവശ്യമെങ്കിൽ ഫയർഫോഴ്സിന്റെ സഹായം തേടാനും സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് നിലവിൽ വിവിധ പരീക്ഷകൾ നടക്കുന്ന സ്കൂളുകളും കോളേജുകളും അഗ്നിരക്ഷാസേന അണുവിമുക്തമാക്കുന്നുണ്ട്.

സ്‌കൂൾ തുറക്കുമ്പോൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 50 ശതമാനം കുട്ടികൾ മാത്രമാകും തുടക്കത്തിൽ സ്കൂളിൽ എത്തുക. സ്കൂളിൽ വരാൻ സാധിക്കാത്ത കുട്ടികൾക്ക് നിലവിലുള്ള രീതി അനുസരിച്ച് ഓൺലൈൻ ക്ലാസുകൾ തുടരാനും അനുമതിയുണ്ട്.

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തേണ്ടതിനെക്കുറിച്ച് ജില്ലയിലെ വിദ്യാഭ്യാസ ഓഫീസർമാർ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ ഹെഡ്മാസ്റ്റർമാരുടെ യോഗം വിളിക്കുകയും നിർദ്ദേശം നൽകുകയും ചെയ്തു. സ്കൂൾ സ്റ്റാഫ് മീറ്റിംഗ് കൂടാനും ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്ത് പ്രാവർത്തികമാകുന്നത് ആലോചിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് തൃശൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എൻ ഗീത അറിയിച്ചു.

Recommended Video

cmsvideo
    സ്കൂളുകളിൽ അഗ്നിരക്ഷാസേന അണുനശീകരണജോലികൾ ആരംഭിച്ചു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+