തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്സഭ തിരഞ്ഞെടുപ്പ്: പത്രികാ സമര്‍പ്പണം അവസാനിച്ചു, സൂക്ഷ്മപരിശോധന ഏപ്രില്‍ അഞ്ചിന്!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ലോകസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം വ്യാഴാഴ്ച അവസാനിച്ചു. തൃശൂര്‍ മണ്ഡലത്തില്‍ 13 പേരും ചാലക്കുടിയില്‍ 16 പേരും ആലത്തൂരില്‍ 10 പേരും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നു രാവിലെ 11 മുതല്‍ നടക്കും. പിന്‍വലിക്കാനുള്ള അവസാന തീയതി എട്ടിനാണ്.

തൃശൂര്‍ മണ്ഡലത്തില്‍ വ്യാഴാഴ്ച ആറുപേര്‍ പത്രിക നല്‍കി. എന്‍.ഡി.എ. സ്ഥാനാര്‍ഥി ബി.ജെ.പിയിലെ സുരേഷ്‌ഗോപി, ഡമ്മി സ്ഥാനാര്‍ഥി പരമേശ്വരന്‍, സ്വതന്ത്ര സ്ഥാനാര്‍ഥികളായ കെ.എ. ചന്ദ്രന്‍, എ.പി. ഹംസ, ജോര്‍ജ് മങ്കിടിയന്‍, സുവിത്ത് എന്നിവരാണ് വ്യാഴാഴ്ച പത്രിക നല്‍കിയത്. സുരേഷ്‌ഗോപിയോടൊപ്പം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന്‍, തൃശൂര്‍ ജില്ലാ പ്രസിഡന്റ്് എ. നാഗേഷ് എന്നിവര്‍ ഉണ്ടായിരുന്നു. പത്രികാസമര്‍പ്പണത്തിനുശേഷം സ്ഥാനാര്‍ഥികള്‍ കലക്ടറേറ്റ് വളപ്പില്‍ വൃക്ഷത്തൈകള്‍ നട്ടു.

ചാലക്കുടി മണ്ഡലത്തില്‍ വ്യാഴാഴ്ച ഏഴ് സ്ഥാനാര്‍ഥികളാണ് പത്രിക നല്‍കിയത്. ആലത്തൂരില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി ബി.ഡി.ജെ.എസിലെ ടി.വി. ബാബു, ഡമ്മി സ്ഥാനാര്‍ഥി ലോചനന്‍ എന്നിവരുള്‍പ്പെടെ നാല് സ്ഥാനാര്‍ഥികള്‍ വ്യാഴാഴ്ച പത്രിക നല്‍കി.

eciofinnddasa-15


പൊതുനിരീക്ഷകന്‍ പങ്കെടുക്കും

ലോകസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ പൊതുനിരീക്ഷകന്‍ പി.കെ. സേനാപതിയുടെ അധ്യക്ഷതയില്‍ ഇന്നു രാവിലെ 10നു കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാഷ്ര്ടീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേരുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കളക്ടര്‍ ടി. വി. അനുപമ അറിയിച്ചു. പൊതുനിരീക്ഷകന്‍ വ്യാഴാഴ്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തി. പൊതുനിരീക്ഷകനുമായി ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍: 9188619584

ഹൈടെക്കായി തെരഞ്ഞെടുപ്പ് കമ്മിഷന്‍;

വോട്ടര്‍മാര്‍ക്കായി വിവിധ ആപ്പുകള്‍

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് കുറ്റമറ്റതും കാര്യക്ഷമവുമാക്കുന്നതിനും വോട്ടര്‍മാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിനുമായി വിവര സാങ്കേതികവിദ്യാധിഷ്ഠിതമായ വിവിധ സേവനങ്ങള്‍ ഒരുക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട വിവരങ്ങളറിയാനുള്ള വോട്ടര്‍ ഹെല്‍പ് ലൈന്‍, പെരുമാറ്റച്ചട്ട സംഘനങ്ങള്‍ അധികാരികളെ അറിയിക്കാനുള്ള സിവിജില്‍, ഭിന്നശേഷിക്കാര്‍ക്ക് വോട്ടിങ് എളുപ്പമാക്കാന്‍ സഹായിക്കുന്ന പി.ഡബ്ലിയു.ഡി. എന്നീ മൊബൈല്‍ ആപ്പുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് കമ്മിഷന്‍ സജ്ജമാക്കിയത്.

വോട്ടര്‍ വിവരങ്ങളറിയാന്‍

വി.വി.ഐ.പി.

പൊതുജനങ്ങള്‍ക്ക് വോട്ടര്‍പട്ടിക പരിശോധിക്കുന്നതിനും സംശയ നിവാരണം നടത്തുന്നതിനുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് വോട്ടര്‍ വെരിഫിക്കേഷന്‍ ആന്‍ഡ് ഐഡന്റിഫിക്കേഷന്‍ പ്രോഗ്രം അഥവാ വി.വി.ഐ.പി. വോട്ടര്‍പട്ടിക സംബന്ധിച്ച ഏത് വിവരങ്ങള്‍ക്കും 1950 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് കേന്ദ്രീകരിച്ച് 18004251965 എന്ന ടോള്‍ ഫ്രീ നമ്പറില്‍ കോള്‍ സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്.

വോട്ടര്‍പട്ടികയില്‍ പേരുണ്ടോയെന്നു പരിശോധിക്കുന്നതിനും, പേരു ചേര്‍ക്കാനും, തിരുത്തല്‍ വരുത്തുന്നതിനും വോട്ടര്‍ഹെല്‍പ് ലൈന്‍ എന്ന പേരില്‍ മൊബൈല്‍ ആപ്പും ആരംഭിച്ചിട്ടുണ്ട്. ബൂത്ത് മാറ്റുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാനും, അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയാനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കുന്നതിനും വോട്ടര്‍ ഹെല്‍പ് ലൈനിലൂടെ സാധിക്കും.

ചട്ടലംഘനങ്ങള്‍

അറിയിക്കാന്‍

സിവിജില്‍

മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളും ചെലവ് നിയന്ത്രണവുമായി ബന്ധപ്പെട്ട പരാതികളും വളരെ വേഗത്തിലും എളുപ്പത്തിലും ചിത്രങ്ങളും വീഡിയോയും ഉള്‍പ്പെടെയുള്ള തെളിവുകള്‍ സഹിതം തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കുന്നതിന് കമ്മിഷന്‍ തയാറാക്കിയ ആപ്പാണ് വിജിലന്‍സ് സിറ്റിസണ്‍ (സിവിജില്‍) ആപ്പ്. ചട്ടലംഘനങ്ങള്‍ സംബന്ധിച്ച ചിത്രങ്ങളോ രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയോ പകര്‍ത്തി സിവിജില്‍ ആപ്പ് വഴി പരാതി അറിയിക്കാവുന്നതാണ്. മറ്റു വ്യക്തിപരമായ പരാതികള്‍ സ്വീകരിക്കുന്നതല്ല.

ഭിന്നശേഷിക്കാര്‍ക്കായി

പി.ഡബ്ലിയു.ഡി. ആപ്പ്

തെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവിഷ്‌കരിച്ച സംരംഭമാണ് പി.ഡബ്ല്യു.ഡി. മൊബൈല്‍ ആപ്പ്. ഭിന്നശേഷിക്കാര്‍ക്കു വോട്ടര്‍പട്ടികയില്‍ പേരു രജിസ്റ്റര്‍ ചെയ്യാനും തിരുത്തല്‍ വരുത്താനും ആപ്പിലൂടെ സാധിക്കും. ഇതിനായി ആപ്പില്‍ പി.ഡബ്ല്യു.ഡി വോട്ടറാണെന്ന് ഭിന്നശേഷിക്കാര്‍ ആദ്യം മാര്‍ക്ക് ചെയ്യണം. ആപ്പിലെ ബൂത്ത് ലൊക്കേറ്ററില്‍ വോട്ടര്‍ ഐഡി നമ്പര്‍ ടൈപ്പ് ചെയ്താല്‍ ബൂത്തിന്റെ ലൊക്കേഷന്‍ അറിയാനാകും. ഭിന്നശേഷിക്കാര്‍ക്ക് തങ്ങളുടെ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ എളുപ്പത്തില്‍ രേഖപ്പെടുത്താവുന്നതാണ്. വോട്ടെടുപ്പ് ദിവസം വീല്‍ചെയര്‍ ഉള്‍പ്പെടെയുള്ള സേവനവും ആപ്പ് വഴി ലഭ്യമാക്കും. സി വിജില്‍ ആപ്പ്:

1187 കേസുകള്‍

രജിസ്റ്റര്‍ ചെയ്തു

ജില്ലയില്‍ ലോക്‌സഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സി വിജില്‍ ആപ്പ് പ്രകാരം 1187 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മാര്‍ച്ച് 10 മുതല്‍ 31 വരെ 818 കേസുകളും ഏപ്രില്‍ ഒന്നുമുതല്‍ നാലുവരെ 351 കേസുകളുമാണു റിപ്പോര്‍ട്ട് ചെയ്തത്. 979 പരാതികള്‍ ശരിയാണെന്നു കണ്ടെത്തി നടപടികള്‍ എടുത്തതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കളക്ടര്‍ ടി.വി. അനുപമ അറിയിച്ചു. പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ ജനങ്ങള്‍ക്ക് എളുപ്പം പരാതിപ്പെടുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയതാണ് സി വിജില്‍ ആപ്പ്. തൃശൂര്‍ ലോകസഭാ മണ്ഡലത്തിലെ സ്‌ട്രോങ് റൂമുകള്‍ പൊതുതെരഞ്ഞെടുപ്പ് നിരീക്ഷകന്‍ പി.കെ. സേനാപതി സന്ദര്‍ശിച്ചു. സഹവരണാധികാരി തൃശൂര്‍ ആര്‍.ഡി.ഒ. പി.ജി. വിഭൂഷണന്‍, മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

Thrissur
English summary
scrutiny for lok sabha elections on april 5th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X