Get Updates
Get notified of breaking news, exclusive insights, and must-see stories!

തീരം കവര്‍ന്ന്‌ തിര: തൃശൂരിന്റെ കടലോര മേഖലകളില്‍ വന്‍ കടലാക്രമണം

തൃശൂര്‍: തൃശൂരിലെ തീരദേശങ്ങളില്‍ വന്‍ കടലാക്രമണം. ബുധനാഴ്‌ച മുതല്‍ തുടങ്ങിയ കടലാക്രമണം ഇപ്പോഴും തുടരുകയാണ്‌. കൊടുങ്ങല്ലൂരില്‍ അഴീക്കോട്‌ മുനയ്‌ക്കല്‍ ബീച്ച്‌ മുതല്‍ എറിയാട്‌ ചന്ത കടപ്പുറം വരെ വന്‍ കടലാക്രണം ഉണ്ടായി. മുന്നൂറോളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. അഴീക്കോട്‌ മുനയ്‌ക്കല്‍ ബീച്ച്‌ മുതല്‍ എറിയാട്‌ ചന്ത കടപ്പുറം വരെ നാലു കിലോമീറ്ററില്‍ 300 മീറ്റര്‍ കടല്‍ കയറി. ഇവിടെ മൂന്നു മീറ്റര്‍ ഉയരത്തില്‍ കടല്‍ഭിത്തിക്ക്‌ മുകളിലൂടെ തിരമാലകള്‍ കരയിലേക്ക്‌ ആഞ്ഞടിച്ചു.

പുന്നയൂര്‍ക്കുളം തീരദേശ മേഖലയിലെ കാപ്പിരിക്കാട്‌, തങ്ങള്‍പ്പടി, പെരിയമ്പലം ഭാഗങ്ങളില്‍ കടലാക്രമണം രൂക്ഷം. മീറ്ററുകളോളം കരഭാഗങ്ങള്‍ കടല്‍ കവര്‍ന്നെടുത്തുകൊണ്ടിരിക്കുന്നു. കാപ്പിരിക്കാട്‌ തീരത്ത്‌ മേത്തി വീട്ടില്‍ കോയയുടെ വീട്‌ കടലാക്രമണത്തില്‍ തകര്‍ന്നു. ഇവിടെ ആള്‍ത്താമസമില്ലാത്തതിനാല്‍ അപകടം ഒഴിവായി. ഈ മേഖലയില്‍ തെക്കൂട്ട്‌ ഷൗക്കത്തലി, അണ്ടത്തോട്‌ വീട്ടില്‍ ബീവാത്തു, കിഴക്കൂട്ട്‌ അയിഷാബി, പുളിക്കല്‍ അവറുമാന്‍, വടക്കേപ്പുറത്ത്‌ ഹൈറുന്നീസ, ഹനീഫ പുളിക്കല്‍ തുടങ്ങിയവരുടെ വീടുകളും കടലാക്രമണ ഭീഷണിയിലാണ്‌.

coastalareatcr-1

കഴിഞ്ഞദിവസം രാത്രിയില്‍ തുടങ്ങിയ കടലാക്രമണത്തിലാണ്‌ തീരങ്ങളില്‍ നാശങ്ങള്‍ ഉണ്ടായിരിക്കുന്നത്‌. കാപ്പിരിക്കാട്‌ ബീച്ചിലെ ഹിളര്‍ പള്ളി ഭാഗത്തേക്ക്‌ ഉണ്ടായിരുന്ന റോഡ്‌ പൂര്‍ണമായും കടല്‍ കവര്‍ന്നു. കഴിഞ്ഞ കടലാക്രമണത്തില്‍ തകര്‍ന്ന റോഡിന്റെ ഭാഗങ്ങളും ഇന്നലെ ഉണ്ടായ കടലാക്രമണത്തില്‍ തകര്‍ന്നിടിഞ്ഞു. കായ്‌ഫലമുള്ള അനേകം കൂറ്റന്‍ തെങ്ങുകളും കടപുഴകി. കാപ്പിരിക്കാട്‌ ബീച്ചിലെ ഹിളര്‍ നമസ്‌കാര പള്ളിയും ഏതുനിമിഷവും കടലെടുക്കുന്ന തരത്തിലാണ്‌ കടല്‍ തിരമാലകള്‍ ആഞ്ഞടിക്കുന്നത്‌.

കഴിഞ്ഞദിവസം കടലോരത്ത്‌ കാറ്റു വീശിയതാണ്‌ കടലാക്രമണം ഉണ്ടാകാനുള്ള കാരണം എന്ന്‌ കടലോരവാസികള്‍ പറയുന്നു. പല വീടുകളുടെയും മുറ്റങ്ങള്‍വരെ ഇല്ലാതായിരിക്കുകയാണ്‌. ഇന്നും കടല്‍ ക്ഷോഭിച്ചാല്‍ അവശേഷിക്കുന്ന കാപ്പിരിക്കാട്‌ കടലോരമേഖലയില്‍ പല വീടുകളും ഇല്ലാതാകുന്ന അവസ്‌ഥയാണ്‌ കാപ്പിരിക്കാട്‌ തീരത്ത്‌ അനുഭവപ്പെടുന്നത്‌. ഇവിടങ്ങളിലേക്ക്‌ വൈദ്യുതി പോസ്റ്റുകളും കടലെടുക്കുന്ന അവസ്‌ഥയുമുണ്ട്‌. പെരിയമ്പലം ബീച്ചിലും കടല്‍ കരയിലേക്ക്‌ ഇരച്ചുകയറുകയാണ്‌. വൃദ്ധര്‍ക്കുവേണ്ടി നിര്‍മിച്ച ഇരിപ്പിടവും കടലിലേക്ക്‌ പൂര്‍ണമായും വീഴുന്ന അവസ്‌ഥയുമുണ്ട്‌.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+