തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ തീരദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണം; 50 വീടുകള്‍ വെള്ളത്തില്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ തീരദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണം. അമ്പതില്‍ പരം വീടുകള്‍ വെള്ളത്തില്‍ മുങ്ങി. ലൈറ്റ്ഹൗസ്, മാളുകുട്ടി വളവ്, ആനന്ദവാടി, നോളീറോഡ്, ആശുപത്രിപ്പടി, അഞ്ചങ്ങാടി വളവ്, മൂസാറോഡ്, വെളിച്ചെണ്ണപ്പടി, മുനക്കക്കടവ്, സെന്റര്‍ കോളനി, ഇഖ്ബാല്‍നഗര്‍, സൗത്ത് കോളനി, അഴിമുഖം എന്നീ പ്രദേശങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. പലയിടത്തും സംഘര്‍ഷങ്ങളുമുണ്ടായി.

<strong>തിരുവനന്തപുരത്ത് രണ്ട് പിടികിട്ടാപുള്ളികൾ അറസ്റ്റിൽ; തുമ്പായത്ത് കൊലപാതകശ്രമം, കവർച്ച കേസുകളിൽ!!</strong>തിരുവനന്തപുരത്ത് രണ്ട് പിടികിട്ടാപുള്ളികൾ അറസ്റ്റിൽ; തുമ്പായത്ത് കൊലപാതകശ്രമം, കവർച്ച കേസുകളിൽ!!

വെള്ളം പൊട്ടിച്ച് വിടുന്നതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. വെളിച്ചെണ്ണപ്പടിക്ക് തെക്ക് ഭാഗത്ത് ഒട്ടേറെ വീടുകള്‍ വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബഷീറിന്റെ നേതൃത്വത്തില്‍ തീരദേശ റോഡ് ജെ.സി.ബി. ഉപയോഗിച്ചു വെള്ളം ഒഴുക്കിക്കളഞ്ഞു.

Chavakad

അഞ്ചങ്ങാടി വളപ്പിലെ അറപ്പ കാനയിലൂടെ കടല്‍വെള്ളം കിഴക്ക് റോഡിലേക്ക് പ്രവഹിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അറപ്പ അടച്ചു. യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് പ്രവര്‍ത്തകരും ശ്രമദാനത്തില്‍ സജീവമായിരുന്നു. സെന്റര്‍ കോളനിയില്‍ ഒട്ടേറെ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പല കുടുംബങ്ങളും ബന്ധുവീടുകളിലേക്ക് മാറി. സ്ഥിതിഗതികള്‍ മോശമായതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് കലക്ടറുമായി ബന്ധപ്പെടുകയും വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും യാതൊരുവിധ പരിഹാരങ്ങളുണ്ടാക്കുന്നില്ല എന്ന വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്.

കടപ്പുറം ഗവണ്‍മെന്റ് ആശുപത്രിയില്‍ ദുരിതബാധിതരെ മാറ്റി പാര്‍പ്പിക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എന്നാല്‍ ആരും മാറാന്‍ തയാറല്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. കടല്‍ഭിത്തി തകര്‍ന്ന പ്രദേശങ്ങളിലാണ് പ്രധാനമായും കടല്‍ക്ഷോഭം രൂക്ഷമായിരിക്കുന്നത്. വര്‍ഷങ്ങളായി കടല്‍ഭിത്തി പുനര്‍നിര്‍മാണം നടത്താത്തതില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. കടപ്പുറം പഞ്ചായത്ത് മെമ്പര്‍മാരായ പി.എ. അഷ്‌കറലി, ശ്രീബ രതീഷ് തുടങ്ങിയവര്‍ തുടങ്ങിയവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ചാവക്കാട് കടപ്പുറം പഞ്ചായത്തിന്റെ തീരമേഖലകളില്‍ കനത്ത മഴക്കൊപ്പം കടല്‍ക്ഷോഭം ശക്തമായി. അഞ്ചാടി വളവ്, മൂസറോഡ്, വെളിച്ചെണ്ണപ്പടി, മുനക്കക്കടവ് എന്നിവിടങ്ങളിലാണു കടലാക്രമണം. തിരമാലകള്‍ ആര്‍ത്തലച്ച് കരക്കു കയറിയതോടെ തീരദേശ റോഡ് കവിഞ്ഞ് വെള്ളം കിഴക്കോട്ടൊഴുകി. മൂസറോഡ് ഭാഗത്ത് റോഡില്‍ വെള്ളത്തിനൊപ്പം മണ്ണും നിറഞ്ഞ് ഇതുവഴിയുള്ള ഗതാഗതം നിലച്ചു. കടലോരത്തെ വീടുകളിലെ താമസക്കാര്‍ പലരും വീടൊഴിഞ്ഞ് ബന്ധുക്കളുടെ വീടുകളില്‍ അഭയം തേടിയിരിക്കുകയാണ്.

കടല്‍ഭിത്തി തകര്‍ന്ന ഭാഗങ്ങളിലും കടലാക്രമണം രൂക്ഷമാണ്. കാലവര്‍ഷത്തിനുമുമ്പ് തകര്‍ന്ന കടല്‍ഭിത്തി പുനര്‍നിര്‍മിക്കണമെന്ന ആവശ്യം അധികൃതര്‍ ചെവികൊണ്ടില്ലെന്ന് തീരദേശവാസികള്‍ കുറ്റപ്പെടുത്തി. കടലാക്രമണമേഖലയില്‍ അധികൃതര്‍ സ്ഥലത്തെത്തി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കടപ്പുറം പഞ്ചായത്തിലെ നൂറോളം കുടുംബങ്ങളാണ് ആശങ്കയില്‍ കഴിയുന്നത്.

Thrissur
English summary
Sea attck in Chavakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X