തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓണം ബംപര്‍: അടിച്ചു മോനെ രണ്ടാം സമ്മാനം..! തൃശൂരിലെ വീട്ടമ്മമാരുടെ സംഘത്തിന് ഒരു കോടി

Google Oneindia Malayalam News

തൃശൂര്‍: കഴിഞ്ഞ ദിവസം നറുക്കെടുത്ത ഓണം ബംപറിന്റെ രണ്ടാം സമ്മനമായ ഒരു കോടി രൂപ കൊടകര ആനത്തടത്തെ ആറ് വീട്ടമ്മമാര്‍ക്ക്. അയല്‍സാവികളായ ഇവര്‍ 100 രൂപ വീതമെടുത്ത് വാങ്ങിയ രണ്ട് ടിക്കറ്റില്‍ ഒന്നിനാണ് സമ്മാനം. ടിഡി 764733 എന്നീ നമ്പറിനാണ് ഒരു കോടി രൂപ അടിച്ചിരിക്കുന്നത്. തൈവളപ്പില്‍ ദുര്‍ഗ, നമ്പുകുളങ്ങര ഓമന, ചിറ്റാട്ടുകരക്കാരന്‍ ട്രീസ, കണ്ണേങ്കാട്ടുപറമ്പില്‍ അനിത, തളിയകുന്നത്ത് സിന്ധു, കളപ്പുരയ്ക്കല്‍ രതി എന്നിവര്‍ ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്. ഒമനയുടെ മകന്‍ ശ്രീജിത്തില്‍ നിന്നാണ് ടിക്കറ്റ് ഇര്‍ വാങ്ങിയത്.

onam

അതേസമയം, ഓണം ബംപറിന്റെ ഒന്നാം സമ്മാനം 12 കോടി രൂപ ഇടുക്കി സ്വദേശിയ്ക്കാണ് ലഭിച്ചത്. എറണാകുളത്ത് ജോലി ചെയ്യുന്ന ഇടുക്കി സ്വദേശി അനന്തുവിജയന് (24)നാണ് ജേതാവ്. എറണാകുളം ജില്ലയിലെ അയ്യപ്പന്‍ കാവിലുള്ള വിഘ്‌നേശ്വര ലോട്ടറി ഏജന്‍സീസിലൂടെ വിറ്റഴിച്ച ടിബി 173964 നമ്പര്‍ ടിക്കറ്റിനാണ് ബംബറടിച്ചത്.

12 കോടി രൂപയില്‍ 10 ശതമാനം ഏജന്‍സി കമ്മീഷനും 30 ശതമാനം ആദായനികുതിയും കഴിച്ച ശേഷം 7. 56 കോടി രൂപയാണ് ഇതോടെ അനന്തുവിന് ലഭിക്കുക. എറണാകുളം ഏളംകുളത്തെ ഒരു ക്ഷേത്രത്തിലാണ് അനന്തു ജോലി ചെയ്തുവരുന്നത്.

കണ്ണൂര്‍ ജില്ലയിലെ പെരളശ്ശേരി സ്വദേശിയായ എന്‍ അജേഷ് കുമാറാണ് വിഘ്‌നേശ്വര ഏജന്‍സീസിന്റെ ഉടമ. ലോട്ടറി ഫലം പുറത്തുവന്നതോടെ ടിക്കറ്റ് വിറ്റ കടയും വില്‍പ്പന നടത്തിയ വ്യക്തിയെയും തിരിച്ചറിഞ്ഞെങ്കിലും ആര്‍ക്കാണ് ലോട്ടറിയടിച്ചതെന്ന് തിരിച്ചറിഞ്ഞിരുന്നില്ല.

Thrissur
English summary
Second prize of the Onam bumper lottery is Rs 1 crore for 6 housewives in Thrissur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X