മൂന്നര കിലോയോളം കഞ്ചാവുമായി വില്പന; യുവാവ് തൃശൂര്‍ പൊലീസിന്റെ പിടിയില്‍
തൃശൂര്‍: ആന്ധ്ര പ്രദേശില്‍ നിന്നും മൂന്നര കിലോയോളം കഞ്ചാവ് വില്പനയ്ക്കായി എത്തിച്ച പെരുമ്പിലാവ് തിപ്പലശ്ശേരി സ്വദേശി അറസ്റ്റില്‍. മുള്ളത്തുവളപ്പില്‍ വിനോദ് (39) നെയാണ് എ.സി.പി സിനോജ് ടി.എസിന്റെ നേതൃത്വത്തില്‍ എസ് എച്ച് ഒ യു കെ ഷാജഹനും സംഘവും തൃശ്ശൂര്‍ സിറ്റിയിലെ ലഹരി വിരുദ്ധ സ്‌കോഡും ചേര്‍ന്ന് പിടികൂടിയത്. ഇയാളില്‍ നിന്നും മൂന്നര കിലോ കഞ്ചാവ് കണ്ടെടുത്തു.

മാസത്തില്‍ രണ്ടുതവണ ആന്ധ്രയില്‍ പോയി കഞ്ചാവ് എടുത്ത് കുന്നംകുളം പെരുമ്പിലാവ് വടക്കേക്കാട് ചാവക്കാട് എന്നീ മേഖലകളില്‍ വില്‍ക്കുകയാണ് ഇദ്ദേഹത്തിന്റെ രീതി. കുന്നംകുളം ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പ്പന കൂടുന്നു എന്ന വിവരം തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആദിത്യക്ക് ലഭിച്ചതിനെ തുടര്‍ന്ന അന്വേഷണത്തിനിടയിലാണ് പ്രതിയെ പിടികൂടാന്‍ സാധിച്ചത്. പ്രതി നിരവധി ക്രിമിനല്‍ കേസിലുള്‍പ്പെട്ടയാളാണെന്നും അറിവായിട്ടുണ്ട്.
സബ് ഇന്‍സ്‌പെക്ടര്‍ കെ.രാഗേഷ്. സുവൃതകുമാ, റാഫി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ആശിഷ്. ശരത്ത്, കുന്നംകുളം സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ആര്‍ നിധിന്‍, ഷക്കീര്‍ അഹമ്മദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇ കെ ഹംദ്, സി ബി സന്ദീപ്, രവികുമാര്‍, അജീഷ് കുര്യന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.












Click it and Unblock the Notifications