ബി ഗോപാലകൃഷ്ണന്റെ തോൽവി; സംഘപരിവാർ നേതാവ് സിപിഎമ്മിലേക്ക്.. മുൻ കൗൺസിലറും
തൃശ്ശൂർ; തൃശ്ശൂരിൽ തദ്ദേശതിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ച് കൊണ്ടായിരുന്നു പാർട്ടി വക്താവ് ബി ഗോപാലകൃഷ്ണൻ കോർപ്പറേഷനിലേക്ക് മത്സരിച്ചത്. എന്നാൽ ഫലം വരുന്നതിന് മുൻപേ തന്നെ അദ്ദേഹം തോൽവി ഉറപ്പിച്ചു. തനിക്കെതിരെ ജില്ലയിലെ ബിജെപി നേതാക്കൾ വോട്ട് കച്ചവടം നടത്തിയെന്നായിരുന്നു ഗോപാലകൃഷ്ണൻ ആരോപിച്ചത്. ഫലം വന്നപ്പോൾ കനത്ത പരാജയം രുചിക്കുകയും ചെയ്തു.
അതേസമയം തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ജില്ലാ ബിജെപിയിൽ പോര് മുറുകിയിരിക്കുകയാണ്. തർക്കങ്ങളുടെ ചുവട് പിടിച്ച് ജില്ലയിലെ മുതിർന്ന നേതാവ് പാർട്ടി വിടാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്.

കനത്ത തോൽവി
ആറ് സീറ്റുകള്‍ മാത്രമുണ്ടായിരുന്ന തൃശൂര്‍ കോര്‍പറേഷന്‍ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബി ഗോപാലകൃഷ്ണന്‍ അടക്കമുള്ള പ്രമുഖരെ ബിജെപി രംഗത്തിറക്കിയത്.കോര്‍പ്പറേഷനിലെ ബിജെപി കോട്ടയായ കുട്ടംകുളങ്ങര ഡിവിഷനിൽ നിന്നായിരുന്നു ഗോപാലകഷ്ണൻ മത്സരിച്ചത്.പാർട്ടിയുടെ മേയർ സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം.

സിറ്റിംഗ് സീറ്റ്
ബിജെപിയുടെ സിറ്റിംഗ് സീറ്റ് കൂടിയായിരുന്നു ഇത്.എന്നാൽ യുഡിഎഫ് സ്ഥാനാർത്ഥി എകെ സുരേഷിനോട് 200 ഓളം വോട്ടുകൾക്ക് ഗോപാലകൃഷ്ണൻ പരാജയപ്പെടുകയായിരുന്നു.
കനത്ത പരാജയം നേരിട്ടതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായാണ് ഗോപാലകൃഷ്ണന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.

സംഘപരിവാർ നേതാവ്
പരാജയത്തിന് പിന്നിൽ ജില്ലയിലെ ചില ബിജെപി നേതാക്കൾ പ്രവർത്തിച്ചുവന്നായിരുന്നു ഗോപാലകൃഷ്ണൻ ആരോപിച്ചത്.ജില്ലയിലെ മുതിർന്ന സംഘപരിവാർ നേതാവിനെതിരെയായിരുന്നു ഗോപാലകൃഷ്ണന്റെ ആരോപണം. പാർട്ടിയുടെ പരാജയത്തിന് പിന്നാലെ ഇദ്ദേഹത്തിന്റെ വീട്ടിൽ നടന്ന പിറന്നാളാഘോഷം വിവാദമായിരു്നു. ഗോപാലകൃഷ്ണന്റെ പരാജയത്തിന്റെ പാർട്ടിതെന്നായിരുന്നു ആരോപണം ഉയർന്നത്.

പരാതി നൽകി
അതേസമയം നേതാവിനെതിരായ ഗോപാലകൃഷ്ണന്റെ ആരോപങ്ങൾ കടുത്തതോടെ അദ്ദേഹം പോലീസിൽ പരാതി നൽകിയിരുന്നു. കുട്ടന്‍കുളങ്ങരയിലെ തോല്‍വി ഗോപാലകൃഷ്ണന്‍ തന്റെ തലയില്‍ കെട്ടിവയ്ക്കുകയാണെന്നും തന്നെയും കുടുംബത്തെയും അപമാനിക്കുകയാണെന്നുമായിരുന്നു നേതാവ് ആരോപിച്ചത്.

പാർട്ടി വിടും
സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആരോപണ പ്രത്യാരോപണങ്ങൾ കടുക്കുന്നതിനിടെ ആരോപണവിധേയനായ നേതാവ് ബിജെപി വിടാൻ ഒരുങ്ങുകയാണെന്നാണ് വിവരം. ഇദ്ദേഹത്തിനൊപ്പം ചില അനുയായികളും പാർട്ടി വിട്ടേക്കും. നേതാവിനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ ബിജെപിയും ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

മുൻ കൗൺസിലറും
ബിജെപി വിടുന്ന സംഘപരിവാര്‍ നേതാവിനൊപ്പം ബന്ധുവും നേരത്തെ ബിജെപി കൗണ്‍സിലറുമായ വനിതയെയും ഇടതുപക്ഷത്തെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍. സിറ്റിങ് കൗണ്‍സിലര്‍ക്ക് സീറ്റ് നല്‍കാതെ ഗോപാലകൃഷ്ണനെ പരിഗണിച്ചതിനെതിരെ തുടക്കം മുതൽ പാർട്ടിയില്‍ എതിർപ്പുകൾ ശക്തമായിരുന്നു.












Click it and Unblock the Notifications