സീരിയൽ നടി ആർദ്ര ദാസിന്റെ വീടിന് നേരെ ആക്രമണം; വീട്ട് ഉപകരണങ്ങൾ തല്ലി തകർത്തു
തിരുവില്വാമല; സീരിയൽ താരം ആർദ് ദാസിന്റെ വീടിന് നേരെ ആക്രമണം. ഒരു സംഘം ആളുകൾ വീട്ടിലെത്തി ആർദ്രയുടെ അമ്മ ശിവകുമാരിയെ മർദിച്ചതായും ചെടിച്ചട്ടികളും വീട്ടുപകരണങ്ങളും തല്ലിതകർക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തിൽ പഴയന്നൂർ പോലീസ് അന്വേഷണം തുടങ്ങി.
ഇക്കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ഒരും സംഘം ആളുകൾ തിരുവില്വാമലയിലെ പട്ടിപ്പറമ്പിലെ വീട് ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. വീട്ടിന് മുന്നിലെ ചെടിച്ചട്ടികൾ തകർത്ത അക്രമികൾ ഇലക്ട്രോണിക് ഉപകരണങ്ങളും തല്ലിത്തകർത്തു. അമ്മ ശിവകുമാരിയെ മർദിച്ചതായും അസഭ്യം പറഞ്ഞതായും പരാതിയിൽ പറയുന്നുണ്ട്. ആക്രമത്തിൽ പരിക്കേറ്റ ശിവകുമാരിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Recommended Video
സംഭവം നടക്കുമ്പോൾ ആർദ്രയും അച്ഛനും തിരുവനന്തപുരത്തായിരുന്നു. പ്രദേശത്ത് മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നവർക്കെതിരെ പരാതിപ്പെട്ടിരുന്നുവെന്നും ഇതിന്റെ വിരോധം കാരണമാകാം ആക്രമമെന്നും നടി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർ്ട്ട് ചെയ്തു. അതേസമയം ആർദ്രയുടെ കുടുംബവും അയൽവാസിയും തമ്മിൽ തർക്കം നിലനിൽക്കുന്നതായി പോലീസ് പറഞ്ഞു. അയൽവാസിയെ കല്ല് കൊണ്ട് അക്രമിച്ചതിന് നടിയുടെ അമ്മയ്ക്കെതിരെ നിലവിൽ കേസുണ്ട്. രണ്ട് കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications