തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂര്‍ ജില്ലയില്‍ 7 പുതിയ കൊറോണ ബാധിതര്‍; രണ്ടു സ്ത്രീകള്‍, വീണ്ടും ആശങ്ക വ്യാപിക്കുന്നു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ആദ്യ കോവിഡ് പോസിറ്റീവ് കേസ് സ്ഥിരീകരിച്ചതിനു ശേഷം തൃശൂര്‍ ജില്ലയില്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ രോഗസ്ഥിരീകരണമുണ്ടായ ദിവസമാണ് ഇന്ന്. എഴ് പുതിയ പോസിറ്റീവ് കേസുകള്‍ ജില്ലയില്‍ സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്നെത്തിയ 4 പേര്‍ക്കും ദോഹയില്‍ നിന്ന് തിരിച്ചെത്തിയ ഒരാള്‍ക്കും മുബൈയില്‍ നിന്നും ബംഗളുരുവില്‍ നിന്നും തിരിച്ചെത്തിയ ഓരോരുത്തര്‍ക്കുമാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. 5 പുരുഷന്‍മാരും 2 സ്ത്രീകളും ഇതിലുള്‍പ്പെടുന്നു.

C

അബുദാബിയില്‍ നിന്ന് തിരിച്ചെത്തിയ കുന്നംകുളം സ്വദേശി, വേലൂപ്പാടം സ്വദേശിനി, പുതുക്കാട് സ്വദേശി, വരാക്കര സ്വദേശി എന്നിവര്‍ക്കും ദോഹയില്‍ നിന്ന് തിരിച്ചെത്തിയ അന്നമനട സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. മുബൈയില്‍ നിന്ന് തിരിച്ചെത്തിയ കോലഴി സ്വദേശി, ബംഗളുരുവില്‍ നിന്ന് തിരിച്ചെത്തിയ കടവല്ലൂര്‍ സ്വദേശിയായ യുവതി എന്നിവരും രോഗം സ്ഥിരീകരിച്ചരില്‍ ഉള്‍പ്പെടുന്നു.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 10668 പേരും ആശുപത്രികളില്‍ 55 പേരും ഉള്‍പ്പെടെ ആകെ 10723 പേരാണ് നിരീക്ഷണത്തിലുളളത്. നിരീക്ഷണത്തിന്റെ ഭാഗമായി ഇന്ന് എട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ് പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇന്ന് അയച്ച 147 സാമ്പിളുകള്‍ ഉള്‍പ്പെടെ ഇതു വരെ 2242 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 1999 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 243 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

കിടപ്പുമുറിയില്‍ പിതാവ് ക്രൂരമായി ആക്രമിച്ചു; പോലീസില്‍ കീഴടങ്ങി, റൊമിന ചെയ്ത കുറ്റം അറിയുമോ?കിടപ്പുമുറിയില്‍ പിതാവ് ക്രൂരമായി ആക്രമിച്ചു; പോലീസില്‍ കീഴടങ്ങി, റൊമിന ചെയ്ത കുറ്റം അറിയുമോ?

397 ഫോണ്‍കോളുകള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ ലഭിച്ചു. നിരീക്ഷണത്തിലുളളവര്‍ക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനം തുടരുന്നുണ്ട്. വ്യാഴാഴ്ച 132 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവര്‍മാരെയും മറ്റുളളവരെയുമടക്കം ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റില്‍ 1268 പേരെയും മത്സ്യചന്തയില്‍ 1017 പേരെയും ബസ് സ്റ്റാന്റിലെ പഴവര്‍ഗ്ഗങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റില്‍ 85 പേരെയും സ്‌ക്രീന്‍ ചെയ്തു. യാത്രക്കാരുമായി വന്ന 18 അന്തര്‍സംസ്ഥാന ബസുകള്‍ 168 യാത്രക്കാരെ തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇറക്കി. നിര്‍ദ്ദിഷ്ടപ്രദേശങ്ങളിലെ വീടുകളിലും കോവിഡ് നിരീക്ഷണകേന്ദ്രങ്ങളിലുമാക്കാനുളള സംവിധാനം ചെയ്തു. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 853 പേരെ സ്‌ക്രീന്‍ ചെയ്തു.

ഇപ്പോള്‍ വേണ്ടെന്ന് യുഎഇ, അതെ എന്ന് സൗദി; ഇന്ത്യയുടെ വിജയം, ഒഐസി വീഴ്ചയില്‍ അമ്പരന്ന് പാകിസ്താന്‍ഇപ്പോള്‍ വേണ്ടെന്ന് യുഎഇ, അതെ എന്ന് സൗദി; ഇന്ത്യയുടെ വിജയം, ഒഐസി വീഴ്ചയില്‍ അമ്പരന്ന് പാകിസ്താന്‍

Thrissur
English summary
Seven Coronavirus case reported today in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X