Get Updates
Get notified of breaking news, exclusive insights, and must-see stories!

തട്ടിക്കൊണ്ടുപോയി കൊലപെടുത്താന്‍ ശ്രമം; തൃശൂരില്‍ ക്വട്ടേഷന്‍ സംഘത്തിലെ ഏഴുപേര്‍ അറസ്റ്റില്‍

തൃശൂര്‍: പണത്തിന് വേണ്ടി ആളെ തട്ടി കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് കവര്‍ച്ച നടത്തുകയും ക്രൂരമായി മര്‍ദ്ദിച്ച് കൊല ചെയ്യാന്‍ ശ്രമിച്ച് മോചനദ്രവ്യം ആവശ്യപെട്ട കേസ്സിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മഹേഷ് ( 21 ) സുമേഷ് ( 27 ) സനല്‍ (20 ) ശരത്ത് ( 22 ) റിനു സണ്ണി ( 27 ), മഞ്ജുനാഥ് ( 22 ) രാഗേഷ് ( 33 ) എന്നിവരെയാണ് വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത് .

കൈ പറ്റിയ പണം തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് കല്ലംമ്പാറ സ്വദേശിയായ സുന്ദരന്‍ എന്ന രാഗേഷ് മുഖാന്തിരം പനങ്ങാട്ടുക്കര സ്വദേശിയായ ഫ്രീക്കന്‍ എന്ന സുമേഷുമായി ഗൂഢാലോചന നടത്തി, സുമേഷും സംഘവും ക്വട്ടേഷന്‍ എടുത്ത് 24 - 05 - 2022 തിയ്യതി ഉച്ചക്ക് 1.30 മണിക്ക് മുള്ളൂര്‍ക്കര കണ്ണംമ്പാറയില്‍ നിന്നും ശ്രീജുവിനെ തട്ടി കൊണ്ടുപോയത് .

thrissur

ശ്രീജുവിന്റെ മോതിരം, പെഴ്‌സ്, മൊബൈല്‍ ഫോണ്‍ എന്നിവ കവര്‍ച്ച ചെയ്ത് വട്ടായി എന്ന സ്ഥലത്ത് കൊണ്ടുപോയി കാട്ടിലും എറണാകുളത്ത് വിവിധ സ്ഥലങ്ങളിലും തടങ്കലില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും, മര്‍ദ്ദന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയും വീഡിയോ കോള്‍ ചെയ്തും വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുത്തു. വീട്ടുകാരില്‍ നിന്നും ഇവര്‍ 2 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു .

അറസ്റ്റ് ചെയ്ത പ്രതികള്‍ക്ക് കൊലപാതക ശ്രമം, ലഹരി മരുന്ന് കേസ് ഉള്‍പ്പെടെ കേരളത്തില്‍ വിവിധ ജില്ലകളില്‍ കേസുകള്‍ ഉള്ളതായും വടക്കാഞ്ചേരി പോലീസ് അറിയിച്ചു. വടക്കാഞ്ചേരി പോലീസും കളമശ്ശേരി പോലീസും എറണാകുളത്തും കളമശ്ശേരിയിലും 150 ഓളം ലോഡ്ജുകളും മറ്റ് താമസ സ്ഥലങ്ങളും പരിശോധിച്ചാണ് പ്രതികളെ പിടികൂടാനായത് .

പോലീസ് പിടികൂടിയില്ലെങ്കില്‍ ശ്രീജുവിന് മരണം വരെ സംഭവിക്കുമായിരുന്നു. ശ്രീജു മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. തട്ടി കൊണ്ടുപോയ ദിവസം മര്‍ദ്ദിച്ച് അവശനാക്കിയ ശ്രീജുവിനെ കൊണ്ട് ഭീഷണിപ്പെടുത്തി വീട്ടുകാരെ ഫോണ്‍ വിളിപ്പിച്ചതിനു ശേഷം ഇയാളെ വിട്ടയച്ചതായും , പോലീസില്‍ പരാതി പറയേണ്ട എന്ന് പറയിപ്പിച്ചതായും ശ്രീജു പോലീസിനോട് പറഞ്ഞു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+