തൃശൂരില്‍ ഏഴ് പേര്‍ക്ക് കൊറോണ; എല്ലാവരും വിദേശത്ത് നിന്നെത്തിയവര്‍
തൃശൂര്‍: ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആറ് പുരുഷന്‍മാരും ഒരു സ്ത്രീയുമുള്‍പ്പെടെ ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമായി തിരിച്ചെത്തിയവരാണ്. ജൂണ്‍ 4 ന് മുംബൈയില്‍ നിന്ന് തിരിച്ചെത്തിയ അടാട്ട് സ്വദേശി (53), 6 ന് ബഹറിനില്‍ നിന്ന് തിരിച്ചെത്തിയ കൂര്‍ക്കഞ്ചേരി സ്വദേശിനി (47), 10 ന് കുവൈറ്റില്‍ നിന്ന് തിരിച്ചെത്തിയ ഒല്ലൂക്കര സ്വദേശി (53), 12 ന് കുവൈറ്റില്‍ നിന്ന് തിരിച്ചെത്തിയ കുന്നംകുളം സ്വദേശി (46), ആനന്ദപുരം സ്വദേശി (52), 8 ന് മുംബൈയില്‍ നിന്ന് തിരിച്ചെത്തിയ കുമാരനെല്ലൂര്‍ സ്വദേശി (42), 11 ന് ഗുജറാത്തില്‍ നിന്ന് തിരിച്ചെത്തിയ മുണ്ടൂര്‍ സ്വദേശി (52) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3 പേര്‍ രോഗമുക്തരായി.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 60 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 1366 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1,234 പേര്‍ കോവിഡ് മുക്തരായി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,22,143 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,20,157 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1986 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 210 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുതുതായി ഒരു ഹോട്ട് സ്പോട്ടാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയാണ് പുതിയ ഹോട്ട് സ്പോട്ട്. കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ 16, 17, 18, 19, 20, 21 വാര്‍ഡുകളെ കണ്ടൈന്‍മെന്റ് സോണുകളാക്കിയിട്ടുണ്ട്.
ഇന്ന് 16 പ്രദേശങ്ങളെയാണ് ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയത്. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍-തത്തമംഗലം, കണ്ണാടി, കാരാക്കുറിശ്ശി, കൊടുവായൂര്‍, കൊല്ലങ്കോട്, പട്ടാമ്പി, പുതുപരിയാരം, ശ്രീകൃഷ്ണപുരം, കോട്ടയം ജില്ലയിലെ വെള്ളാവൂര്‍, പായിപ്പാട്, ചങ്ങനശ്ശേരി മുന്‍സിപ്പാലിറ്റി, മാടപ്പള്ളി, അയ്മനം, കങ്ങഴ, തൃക്കൊടിത്താനം, വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി എന്നിവയേയാണ് ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ 110 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.












Click it and Unblock the Notifications