സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കുനേരെ ലൈംഗികാതിക്രമം; തൃശൂരില്‍ പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍
തൃശൂര്‍: സ്വകാര്യബസ്സില്‍ സ്‌കൂളില്‍ നിന്നും മടങ്ങിയ വിദ്യാര്‍ത്ഥിക്കുനേരെ ലൈഗികാതിക്രമം നടത്തിയ യുവാവ് ഈസ്റ്റ് പോലീസിന്റെ പിടിയിലായി. കുരിയച്ചിറ സ്വദേശിയായ മലയാറ്റില്‍ വീട്ടില്‍ സഫലാര്‍ സുധീര്‍ ഇസ് ലാഹി (22) യെയാണ് ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എം. ഗീതുമോള്‍ അറസ്റ്റുചെയ്തത്.
ഇക്കഴിഞ്ഞ ജൂലായ് 18നാണ് കേസിനാസ്പദമായ സംഭവം. തൃശൂരിലെ സ്‌കൂളില്‍ പഠിക്കുന്ന കുട്ടി, ക്ലാസ് കഴിഞ്ഞ്, വീട്ടിലേക്ക് പോകുന്നതിനായി വടക്കേ ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന പ്രൈവറ്റ് ബസില്‍ കയറി, സീറ്റിലിരിക്കുമ്പോള്‍ കുട്ടിയുടെ ദേഹത്ത് പ്രതി ലൈംഗിക ഉദ്ദേശത്തോടുകൂടി സ്പര്‍ശിക്കുകയും ലൈംഗിക ആവശ്യത്തിന് പ്രേരിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഇയാള്‍ ഇതിനുമുമ്പും ഇതേ വിദ്യാര്‍ത്ഥിയെ പിന്തുടര്‍ന്ന്, സമാനമായ രീതിയില്‍ കുറ്റകൃത്യത്തിന് ശ്രമിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് തൃശൂര്‍ നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റുചെയ്തത്. ഇയാള്‍ക്കെതിരെ സമാനമായ കുറ്റകൃത്യത്തിന് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ പോക്‌സോ കേസ് നിലവിലുണ്ട്.
ചെലവാക്കിയത് 11000 കോടി, എന്നിട്ടും ഗംഗ മലിനം; കേന്ദ്രത്തിനെതിരെ വീണ്ടും വരുണ്‍ ഗാന്ധി
ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ദുര്‍ഗാലക്ഷ്മി, സിവില്‍ പോലീസ് ഓഫീസര്‍ എം. ഹരീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്ത സംഘാംഗങ്ങള്‍.
ബസ്സിൽ മോഷണത്തിനു ശ്രമിച്ച സ്ത്രീയെ കയ്യോടി പിടികൂടി
തൃശൂർ: തൃശ്ശൂരിലേക്കുള്ള യാത്രയിൽ കൂർക്കഞ്ചേരി സ്വദേശിയായ സ്ത്രീയുടെ ബാഗിൽ നിന്നും പണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടയിലാണ് തമിഴ്നാട് തെങ്കാശി സ്വദേശിയായ മഞ്ജു എന്നു വിളിക്കുന്ന മുനിയമ്മയെയാണ് കയ്യോടെ പിടികൂടിയത്.
കൊക്കാല ജംഗ്ഷനു സമീപം എത്തിയപ്പോൾ പുറികിൽ നിന്നിരുന്ന സ്ത്രീ ബാഗിൻെറ സിബ്ബ് തുറന്ന് പണം എടുക്കുമ്പോഴാണ് പരാതിക്കാരിയുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ ബഹളം വയ്ക്കുകയും ഓടിരക്ഷപെടാൻ ശ്രമിച്ച പ്രതിയെ തടഞ്ഞുവച്ച് ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വിവരം അറിയിച്ച് പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സബ് ഇൻസ്പെക്ടർ ഗീതുമോൾ സീനിയർ സിവിൽ പോലിസ് ഓഫിസർമാരായ രതിമോൾ എം, നിജിത, സന്ദീപ് എന്നിവർ ചേർന്നാണ് അറസ്റ്റുചെയ്തത് .












Click it and Unblock the Notifications