ഒമ്പത് വയസുകാരനോട് ലൈംഗികാതിക്രമം; പിതാവിന് ഏഴ് വര്‍ഷം കഠിന തടവും പിഴയും

തൃശൂര്‍: ഒമ്പത് വയസുകാരനോട് ലൈംഗികാതിക്രമം നടത്തിയ പിതാവിന് ശിക്ഷ വിധിച്ച് കോടതി. പിതാവിന് ഏഴ് വര്‍ഷം കഠിന തടവും പിഴയുമാണ് കോടതി വിധിച്ചത്. കുറിച്ചിക്കര സ്വദേശിയും 40കാരനുമായ പിതാവിനെയാണ് കോടതി ശിക്ഷിച്ചത്. തൃശൂര്‍ അഡീഷണല്‍ ജഡ്ജി പി എന്‍ വിനോദ് ആണ് നിയമപ്രകാരം ശിക്ഷ വിധിച്ചത്.
2019 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. അധ്യാപകരുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡനം കണ്ടെത്തിയത് തുടര്‍ന്ന് വിയ്യൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. രണ്ട് കൊല്ലമായി പിതാവിന്റെ ലൈംഗിക അതിക്രമം കൂടാതെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും പ്രതി ചെയ്തിരുന്നു.
മാസങ്ങള്‍ക്ക് മുമ്പ് സമാനമായ കേസില്‍ യുവാവിനെ പോക്‌സോ കോടതി ശിക്ഷ വിധിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസില്‍ യുവാവിനു 19 വര്‍ഷം കഠിന തടവും 15000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.
ബന്ധു വീട്ടില്‍ വിരുന്നു വന്ന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രതിയുടെ വീടിന്റെ അടുക്കളയിലേക്ക് പിടിച്ചുകൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുകയും ഈ കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് ജനീഷ് എന്നയാളെ കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് റീന ദാസ് കുറ്റക്കാരനാണെന്ന് കണ്ടത്തി വിധി പ്രഖ്യാപിച്ചത്.












Click it and Unblock the Notifications