കേരള വര്‍മ്മയില്‍ വീണ്ടും ഫ്‌ളക്‌സ് വിവാദം: എസ്എഫ്‌ഐ സ്ഥാപിച്ച ഫ്‌ളക്‌സ് അശ്ലീലമെന്ന് ആരോപണം
തൃശൂര്‍: കേരള വര്‍മ്മ കോളേജില്‍ വീണ്ടും ഫ്‌ളക്‌സ് വിവാദം. നവാഗതരെ സ്വാഗതം ചെയ്യാന്‍ കോളേജില്‍ എസ്എഫ്‌ഐ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകളാണ് വിവാദമായിരിക്കുന്നത്. ഫ്‌ളക്‌സില്‍ അശ്ലീലത ഏറെയാണെന്ന ആരോപണമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പല കോണില്‍ നിന്നും ഫ്‌ളക്‌സിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. 'തുറിച്ച് നോക്കണ്ട ഞാനും നീയുമൊക്കെ എങ്ങനെയുണ്ടായി the planet needs sexual liberation ' തുടങ്ങിയ അടിക്കുറിപ്പോടെയുളള പോസ്റ്ററുകളാണ് ശ്രീ കേരളവര്‍മ്മ കോളേജിലെ ക്യാമ്പസില്‍ എസ്എഫ്‌ഐ സ്ഥാപിച്ചിരിക്കുന്നത്.
എസ്എഫ്‌ഐയുടെ കേരള വര്‍മ്മ ഫേസ്ബുക്ക് പേജിലും ചിത്രങ്ങളും അടിക്കുറിപ്പുകളും പങ്കുവച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്. ഫ്‌ളക്‌സുകള്‍ക്കെതിരെ മറ്റ് വിദ്യാര്‍ത്ഥി സംഘടകളും രംഗത്തെത്തിയിട്ടുണ്ട്. കോളേജില്‍ അശ്ലില ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചതിന് എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നാണ് ആവശ്യം. സംഭവത്തെ തുടര്‍ന്ന് കെഎസ്യു കോളേജ് മാനേജ്‌മെന്റിന് പരാതി നല്‍കി.

സംഭവത്തില്‍ പ്രതികരിച്ചും എബിവിപിയും രംഗത്തെത്തിയിരുന്നു. തൃശ്ശൂര്‍ കേരളവര്‍മ കോളേജിലെ എസ്എഫ്‌ഐ പോസ്റ്ററുകള്‍ ഇന്ത്യന്‍ ജനതയോടുള്ള വെല്ലുവിളിയാണെന്ന് എബിവിപി ഫേസ്ബുക്കില്‍ കുറിച്ചു. കേരളവര്‍മ കോളേജില്‍ ഇതിന് മുന്‍പും എസ്എഫ്‌ഐയുടെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ സമാനമായ പ്രവര്‍ത്തനം നടക്കാറുണ്ടെന്നും, ഇത് എസ്എഫ്‌ഐയുടെ നയമാണെന്നും മനസിലാക്കാവുന്നതാണ്.
ഭാരതത്തിന്റെ ദേശീയതയെ അപമാനിച്ചുകൊണ്ട് താലിബാനിസത്തെയും തീവ്രവാദത്തെയും വെള്ളപൂശാനുള്ള ശ്രമങ്ങളാണ് ക്യാംപസുകളില്‍ എസ്എഫ്‌ഐ നടത്തിക്കൊണ്ടിരിക്കുന്നത്. തീവ്രവാദ-രാജ്യവിരുദ്ധ ശക്തികളാണോ എസ്എഫ്‌ഐയെ നിയന്ത്രിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭാരതത്തിന്റെ ജനാധിപത്യത്തെയും, ദേശീയതയെയും ബോധപൂര്‍വം ക്യാംപസുകളില്‍ നിന്നും ഇല്ലായ്മ ചെയ്യാനുള്ള എസ്എഫ്‌ഐയുടെ ആസൂത്രിത നീക്കങ്ങളെ വിദ്യാര്‍ത്ഥിസമൂഹം ഒന്നടങ്കം ചെറുത്തുതോല്പിക്കേണ്ടതുണ്ടെന്ന് എബിവിപി ഫേസ്ബുക്കില്‍ കുറിച്ചു.
പുത്തന്‍ മേക്കോവറില്‍ ആരാധകരെ ഞെട്ടിച്ച് ഭാമ; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications