തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'പുറത്തിറങ്ങ് കാണിച്ചുതരാം, മുട്ടുകാല് തല്ലിയൊടിക്കും'; കോളേജ് പ്രിന്‍സിപ്പലിന് എസ്എഫ്‌ഐ ഭീഷണി

Google Oneindia Malayalam News

തൃശൂര്‍: കോളേജ് പ്രിന്‍സിപ്പാലിന് എസ് എഫ് ഐ ഭീഷണി. തൃശൂര്‍ മഹാരാജാസ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കോളേജ് പ്രിന്‍സിപ്പലിന് എതിരെയാണ് എസ് എഫ് ഐയുടെ ഭീഷണി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. ദിലീപിന് നേരെയാണ് എസ് എഫ് ഐ ജില്ലാ സെക്രട്ടറി ഹസന്‍ മുബാറക് ഭീഷണി മുഴക്കിയത്. സംഭവം നടക്കുന്ന സമയം പൊലീസ് സമീപത്തുണ്ടായിരുന്നു.

sfi

പുറത്തിറങ്ങ് കാണിച്ചു തരാം, മുട്ടുകാല് തല്ലിയൊടിക്കുമെന്നാണ് എസ് എഫ് ഐ നേതാവ് ഭീഷണിപ്പെടുത്തിയത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ മര്‍ദ്ദിച്ചു എന്നാരോപിച്ച് എം ടി ഐയില്‍ കുറച്ച് ദിവസങ്ങളായി എസ്എഫ് സമരം നടക്കുന്നുണ്ടായിരുന്നു.

 സേനയുടെ യശസ്സ് വര്‍ധിപ്പിച്ചു; കുഞ്ഞിന് മുലയൂട്ടി ജീവന്‍ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ആദരം സേനയുടെ യശസ്സ് വര്‍ധിപ്പിച്ചു; കുഞ്ഞിന് മുലയൂട്ടി ജീവന്‍ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ആദരം

സമരം രൂക്ഷമായതോടെ പ്രിന്‍സിപ്പല്‍ പൊലീസ് സഹായം തേടിയിരുന്നു. എന്നാല്‍ പൊലീസ് സാന്നിധ്യത്തില്‍ തന്നെ എസ് എഫ് ഐക്കാര്‍ പ്രിന്‍സിപ്പലിനെതിരെ ഭീഷണിമുഴക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് തൃശൂര്‍ പൊലീസ് കമ്മിഷണര്‍ക്ക് പ്രിന്‍സിപ്പല്‍ പരാതി നല്‍കിയിട്ടുണ്ട്. കമ്മീഷ്ണറുടെ നിര്‍ദേശപ്രകാരം തൃശൂര്‍ ഈസ്റ്റ് പൊലീസ് സംഭവത്തില്‍ കേസടുത്ത് അന്വേഷണം തുടങ്ങി.

നവംബര്‍ രണ്ട് മുതല്‍ കോട്ടയം പാതയില്‍ നിയന്ത്രണം; ട്രെയിനുകള്‍ പലതും റദ്ദാക്കി, വിവരങ്ങള്‍ ഇങ്ങനെ...നവംബര്‍ രണ്ട് മുതല്‍ കോട്ടയം പാതയില്‍ നിയന്ത്രണം; ട്രെയിനുകള്‍ പലതും റദ്ദാക്കി, വിവരങ്ങള്‍ ഇങ്ങനെ...

Thrissur
English summary
SFI threatens college principal in thrissur, cctv visual out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X