കേരളവര്‍മ്മ കോളേജില്‍ എസ്എഫ്ഐ ആക്രമണം: എഐവൈഎഫ് പ്രവര്‍ത്തകര്‍ക്ക് പരുക്ക്
തൃശൂര്‍: കേരളവര്‍മ്മ കോളേജില്‍ എസ്എഫ്ഐ അക്രമം നടത്തിയെന്നു എഐഎസ്എഫിനു പരാതി. എഐഎസ്എഫ് ജില്ലാ കമ്മിറ്റി അംഗവും മൂന്നാം വര്‍ഷ ഫിലോസഫി വിദ്യാര്‍ഥിയുമായ രാഹുല്‍ പ്രകാശ്, യൂണിറ്റ് സെക്രട്ടറി രണ്ടാം വര്‍ഷ ഹിസ്റ്ററി വിദ്യാര്‍ഥി അസ്ഹര്‍ മജീദ്, ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ അനന്ത വിഷ്ണു, വിസ്മയ് എന്നിവര്‍ക്കു പരുക്കേറ്റു. രാഹുല്‍ പ്രകാശിന്റെ തലയില്‍ ആണിയുള്ള പട്ടിക കൊണ്ട് അടിച്ചാണ് മുറിവ്. മറ്റുള്ളവരുടെ തലയിലും ദേഹത്തും മാരകമായ ആക്രമണമാണ് നടത്തിയത്.

രണ്ടു ദിവസം മുമ്പ് എ.ഐ.എസ്.എഫ് യൂണിറ്റ് സമ്മേളനം നടത്തിയിരുന്നു. അതിനു ലഭിച്ച പ്രചാരണത്തില്‍ വിറളി പൂണ്ടാണ് അക്രമമെന്നാണ് പരാതി. പെരിങ്ങോട്ടുകരയില്‍ സി.പി.ഐ. ഓഫീസ് ആക്രമിച്ചതിനെ തുടര്‍ന്നുള്ള പ്രതിഷേധ പരിപാടികളില്‍ പ്രസംഗിച്ചവരെയാണ് തെരഞ്ഞുപിടിച്ചത് ആക്രമിച്ചത്.

പരുക്കേറ്റവരെ സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, കെ. ശ്രീകുമാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നു ജില്ലാ വ്യാപകമായി പഠിപ്പുമുടക്കാന്‍ എ.ഐ.എസ്.എഫ്. ജില്ലാ സെക്രട്ടറി സുബിന്‍ നാസര്‍, പ്രസിഡന്റ് എന്‍.കെ. സനല്‍കുമാര്‍ എന്നിവര്‍ ആഹ്വാനം ചെയ്തു. കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.












Click it and Unblock the Notifications