തൃശൂര്‍ സെന്റ്‌തോമസില്‍ എസ്എഫ്ഐക്ക് വിജയം
തൃശൂര്‍: തൃശൂര്‍ സെന്റ്‌തോമസ് (ഓട്ടോണമസ്) കോളജില്‍ എസ്.എഫ്.ഐക്ക് വിജയം. മത്സരം നടന്ന ഒമ്പത് സീറ്റില്‍ ഏഴുസീറ്റിലും എസ്.എഫ്.ഐ. സാരഥികള്‍ വിജയിച്ചു. വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥിയും എസ്.എഫ്.ഐക്ക് പിന്തുണപ്രഖ്യാപിച്ചു. ഈ വര്‍ഷം കലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു കീഴില്‍ നടന്ന ആദ്യതെരഞ്ഞെടുപ്പാണിത്.
സെന്റ് തോമസ് കോളജ് യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ചെയര്‍മാനായി ഷാന്റോ സൈമണ്‍, വൈസ് ചെയര്‍പേഴ്‌സണായി എസ്. മേഘ, ജനറല്‍ സെക്രട്ടറിയായി സാബിന്‍ എ. സൈമണിനെയും തെരഞ്ഞെടുത്തു.

യു.യു.സി. അംഗം എ. ഗായത്രി, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി പി.യു. ഷഹദ്, മാഗസിന്‍ എഡിറ്റര്‍ മിഥുന്‍ തിരുമംഗലത്ത്, ജനറല്‍ ക്യാപ്റ്റന്‍ കെ.എന്‍. വിനായക് എന്നിവരാണ് എസ്.എഫ്.ഐ. പാനലില്‍നിന്ന് വിജയിച്ചത്. ജോ. സെക്രട്ടറി സ്ഥാനത്തേക്ക് സത്രന്ത്രയായി മത്സരിച്ച് വിജയിച്ച നിമിഷയാണ് എസ്.എഫ.്‌ഐക്ക് പിന്തുണപ്രഖ്യാപിച്ചത്. വിജയത്തില്‍ ആഹ്‌ളാദംപ്രകടിപ്പിച്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.












Click it and Unblock the Notifications