വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെ ഷോളയാര്‍ ഡാം തുറന്നു
തൃശൂര്‍: വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെ ഷോളയാര്‍ ഡാം തുറന്നു. അഞ്ച് ഷട്ടറാണ് തുറന്നത്. മുപ്പത്തിയാറടി ഉയരത്തിലാണ് ഷട്ടറുകള്‍ തുറന്നത്. ഈ സീസനില്‍ ഇത് രണ്ടാമത്തെ തവണയാണ് ഇത്രയും കൂടുതല്‍ ഉയരത്തില്‍ ഷട്ടരുകള്‍ തുറക്കുന്നത്.
ഇതോടെ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയര്‍ന്നു. പുഴയോര വാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. വനത്തിനുള്ളില്‍ മഴ ഇപ്പോഴും തുടരുന്നതിനാല്‍ ഷട്ടറുകള്‍ ഇനിയും ഉയര്‍ത്താന്‍ സാധ്യതയുണ്ട്.

മഴ കനത്തതിനെ തുടര്‍ന്ന് അതിരപ്പിള്ളിയില്‍ സഞ്ചാരികളുടെ വന്‍ തരക്കാണ് ഞായറാഴ്ച അനുഭവപ്പെട്ടത്. നിറഞ്ഞ് കവിഞ്ഞൊഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനായി ദൂരദിക്കുകളില്‍ നിന്നുള്ളവരും രാവിലെ മുതല്‍ അതിരപ്പിള്ളിയിലെത്തി. ചാര്‍ച്ച വെള്ളച്ചാട്ടത്തിനരികിലും സഞ്ചാരികളുടെ വന്‍ തിരക്ക് അനുഭവപ്പെട്ടു. ക്രമാതീതമായുള്ള സഞ്ചാരികളുടെ തിരക്കിനെ തുടര്‍ന്ന് അന്തര്‍സംസ്ഥാന പാതയിലെ ഗതാഗതവും ഭാഗികമായി തടസപ്പെട്ടു.












Click it and Unblock the Notifications