'എത്തിയത് പട്രോളിംഗിന്, പിന്നാലെ മൈതാനത്തേക്ക്'; കാക്കിക്കുള്ളിലെ ക്രിക്കറ്റ് താരം ഇവിടെയുണ്ട്
കുന്നംകുളം: പട്രോളിംഗിനിടെ മൈതാനത്തിറങ്ങി യുവാക്കളോടൊപ്പം ക്രിക്കറ്റ് കളിച്ച എസ് ഐയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കുന്നംകുളം സ്‌റ്റേഷനിലെ എസ് ഐ മഹേഷായിരുന്നു വീഡിയോയിലെ പൊലീസുകാരന്‍. കളിക്കിടെ അടിച്ച ഒറ്റ സിക്‌സര്‍ കൊണ്ട് നാട്ടിലെ യുവാക്കളുടെ താരമായി മാറിയിരിക്കുകയാണ് ഈ പൊലീസ് ഉദ്യോഗസ്ഥന്‍.
ഇപ്പോഴിതാ അന്ന് യുവാക്കളോടൊപ്പം ക്രിക്കറ്റ് കളിക്കാനിടയായ സാഹചര്യത്തെ കുറിച്ച് പറയുകയാണ് എസ് ഐ മഹേഷ്. 'ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ധാരാളം ക്ലാസുകളും ഒരുപാട് പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. അതിന്റെ ഭാഗമായി വൈകുന്നേരം ഒരു പട്രോളിംഗിന് ഇറങ്ങിയതായിരുന്നു. യുവാക്കളെ ഒരുമിച്ച് കിട്ടുമ്പോള്‍ പറയുന്ന സംഭവമാണ്'.

'ഈ സമയത്ത് ഒരു പയ്യന്‍ കളിക്കാന്‍ കൂടുന്നോ എന്ന് ചോദിച്ചു, അങ്ങനെ അവരുടെ സന്തോഷത്തിന് വേണ്ടി ബാറ്റ് ചെയ്തതാണ്. അതിനിടെയില്‍ഡ സാധാരണ പറയുന്നതുപോലെയാണ് പറഞ്ഞതാണ്. അത് ആരോ ഷൂട്ട് ചെയ്ത് വൈറലായതാണ്'- എസ് ഐ മഹേഷ് പറഞ്ഞു. കളിക്കുന്നതിനിടെ എസ് ഐ ലഹരിക്കെതിരായി ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഈ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
'നമ്മള്‍ എപ്പോഴും യുവാക്കളുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ ശ്രമിക്കുന്നതും ഇത് തന്നെയാണ്. ഒരു പൊലീസ് ഓഫീസര്‍ എന്ന നിലയില്‍ ഈ ലഹരിയുടെ പ്രശ്‌നങ്ങള്‍ നമ്മള്‍ നേരിട്ട് അനുഭവിക്കുകയാണ്. രക്ഷിതാക്കള്‍ വന്നു പറയുമ്പോള്‍ നമ്മള്‍ അവരുടെ കാര്യങ്ങള്‍ അറിയുകയാണ്. നമ്മള്‍ ഹൃദയത്തില്‍ തട്ടി തന്നെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ലഹരി അത്രയ്ക്ക് വിപത്താണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്'.- എസ് ഐ മഹേഷ് പറഞ്ഞു.
ഒരു പൊലീസ് ഓഫീസര്‍ എന്ന നിലയില്‍ എന്റെ ഒരു കടമയാണ് യഥാര്‍ത്ഥത്തില്‍ ചെയ്തത്. നല്ല രീതിയിലാണ് അവര്‍ ഇടപെട്ടത്. എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ 112ല്‍ വിളിക്കാനും സ്റ്റേഷനിലേക്ക് ധൈര്യമായി വരാനും പറഞ്ഞു. അപ്പോള്‍ അവര്‍ക്ക് ഭയങ്കര ആത്മവിശ്വാസം ലഭിച്ചതായി എനിക്ക് തോന്നി. നമ്മള്‍ എന്തെങ്കിലും കാര്യം പറഞ്ഞാല്‍ അവര്‍ പൊലീസിനോടൊപ്പം നില്‍ക്കുമെന്ന കാര്യം എനിക്കും മനസിലായെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications