തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒല്ലൂരില്‍ ജ്വല്ലറികളില്‍ വന്‍ മോഷണം. രണ്ട് ജ്വല്ലറികളില്‍ നിന്നായി അഞ്ചരകിലോ വെള്ളി മോഷണം പോയി.

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഒല്ലൂരില്‍ ജ്വല്ലറികളില്‍ വന്‍ മോഷണം. രണ്ട് ജ്വല്ലറികളില്‍ നിന്നായി അഞ്ചരകിലോ വെള്ളി മോഷണം പോയി. ഒല്ലൂര്‍ സെന്ററിലുള്ള ആത്മിക, അന്ന ജ്വല്ലറികളിലാണ് മോഷണം നടന്നിട്ടുള്ളത്. ആത്മിക ജ്വല്ലറിയില്‍നിന്നു നാലര കിലോയും അന്ന ജ്വല്ലറിയില്‍നിന്ന് ഒരു കിലോ വെള്ളിയാഭരണങ്ങളുമാണ് മോഷണം പോയത്. ആത്മികയിലെ സ്‌ട്രോംഗ് റൂം തകര്‍ക്കാന്‍ സാധിക്കാത്തതിനാല്‍ സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ല. ആത്മിക ജ്വല്ലറിയില്‍ നിന്നു രണ്ട് കടകള്‍ക്കപ്പുറമാണ് അന്ന ജ്വല്ലറി. സമീപത്തുള്ള പ്രവര്‍ത്തനം നിലച്ച ഓട്ടുകമ്പനിയുടെ കോമ്പൗണ്ടില്‍ നിന്നുമാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടപ്പാക്കിയതെന്നാണ് വിലയിരുത്തല്‍.

<strong>കെപിഎസി ലളിതയുടെ 'മി ടു' വിന് പിന്നാലെ ഭാസിക്കെതിരെ വെളിപ്പെടുത്തലുമായി നടി ഷീല</strong>കെപിഎസി ലളിതയുടെ 'മി ടു' വിന് പിന്നാലെ ഭാസിക്കെതിരെ വെളിപ്പെടുത്തലുമായി നടി ഷീല

രണ്ടു ജ്വല്ലറികളുടേയും പിറകുവശം ഓട്ടുകമ്പനിക്കഭിമുഖമാണ് നിലകൊള്ളുന്നത്. പ്രൊഫഷണല്‍ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് സൂചന. വര്‍ഷങ്ങളായി പൂട്ടിയിട്ടിരിക്കുന്ന ഓട്ടുകമ്പനിയുടെ സമീപമാണ് ഈ രണ്ടു ജ്വല്ലറികളും പ്രവര്‍ത്തിക്കുന്നത്. ജ്വല്ലറിയുടെ പിന്‍ഭാഗത്തുള്ള പ്രവര്‍ത്തനം നിലച്ച ഓട്ടുകമ്പനിയുടെ ചുമര് തുരന്നാണ് മോഷ്ടാക്കള്‍ അകത്തു കയറിയിരുന്നത്. എ.സി.പി. വി.കെ.രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു. ഇരു ജ്വല്ലറികള്‍ക്കും വാച്ച്മാന്‍മാരില്ല. മുന്‍വശങ്ങളില്‍ സി.സി.ടി.വി. സ്ഥാപിച്ചിട്ടണ്ടെങ്കിലും മോഷ്ടാക്കള്‍ ചുമര്‍ കുത്തിതുരന്നാണ് അകത്തു കയറിയിട്ടുള്ളത്.

robbery-20-


ആത്മീക ജ്വല്ലറിയില്‍ മോഷണം തുടര്‍ക്കഥ

ഒല്ലൂരിലെ ആത്മീക ജ്വല്ലറിയില്‍ മോഷണം തുടര്‍ക്കഥയാവുന്നു. പത്തുവര്‍ഷത്തിനുള്ളില്‍ നിരവധി തവണയാണ് ഇവിടെ മോഷണം നടന്നിട്ടുള്ളത്. ആത്മിക ജ്വല്ലറിയില്‍ നേരത്തെ മൂന്നു തവണ മോഷണം നടന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 9ന് ആത്മികജ്വല്ലറിയില്‍ നിന്ന് നാലേമുക്കാല്‍ കിലോ സ്വര്‍ണം കവര്‍ന്നിരുന്നു. ഇതില്‍ പ്രതികളായ അഞ്ചുപേരെ പിടികൂടുകയും 200 ഗ്രാം സ്വര്‍ണം കണ്ടെടുക്കുകയും ചെയ്തിരുന്നു. 2003 ല്‍ മൂന്ന് കിലോ സ്വര്‍ണവും മോഷണം പോയിരുന്നു. തുടര്‍ച്ചയായ മോഷണത്തെ തുടര്‍ന്ന് ആത്മിക ജ്വല്ലറിയുടെ ഉള്‍വശത്ത് ഇരുമ്പു ഗ്രില്‍ സ്ഥാപിച്ചിരുന്നു. ചുമരും ഇരുമ്പു ഗ്രില്ലും തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കയറിയിട്ടുള്ളത്. കഴിഞ്ഞവര്‍ഷം മോഷണം നടത്തിയ ഏഴുപേരില്‍ അഞ്ചുപേരെ ഒല്ലൂര്‍ പോലീസ് ജാര്‍ഖണ്ഡില്‍ നിന്ന് പിടികൂടിയിരുന്നു.

Thrissur
English summary
Silver robbed in thrissur from two jwelleries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X