പ്രായമുള്ളവരെ തനിച്ചാക്കി മുങ്ങുന്ന ഉറ്റവർ; മരിച്ചാലും തിരിഞ്ഞുനോക്കില്ല, തൃശൂർ മെഡിക്കൽ കോളേജിൽ 24 രോഗികൾ
തൃശൂര്‍: തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമാനമായി ഉറ്റവരില്ലാത്ത രോഗികള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലും. ഇങ്ങനെ തൃശൂര്‍ മെഡിക്കല്‍ കോളേജിനുള്ള 24 രോഗികളില്‍ എല്ലാവരും പ്രായാധിക്യമുള്ളവരാണ്. ഓര്‍ത്തോ, സര്‍ജറി വിഭാഗങ്ങളിലാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഇന്‍ചാര്‍ജ്. ഡോ നിഷ എം ദാസ് പറപറഞ്ഞു. ബന്ധുക്കളെ വിവരം അറിയിക്കുമ്പോള്‍ ഇവരെ ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്നാണ് പറയുന്നതെന്നും ഇവര്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കുന്നുണ്ടെന്നും സൂപ്രണ്ട് ഇന്‍ചാര്‍ജ് വ്യക്തമാക്കി.

ചികിത്സയിലുള്ള രോഗികളില്‍ മിക്കവരും മാസങ്ങളായി ഇവിടെ കഴിയുന്നവരാണ്. കൂടുതല്‍ പേരും 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ് നിലവില്‍ ചികിത്സയിലുള്ള എല്ലാവരും പുരുഷന്മാരാണ്. ഇത്തരത്തില്‍ പ്രതിമാസം 200ഓളം രോഗികളാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്താറുള്ളതെന്ന് ഡോ നിഷ വ്യക്തമാക്കി. രോഗികളുടെ ബന്ധുക്കളെ കണ്ടെത്തി വിളിക്കുമ്പോള്‍ വേദനാജനകമായ അനുഭവമാണ് ഉണ്ടാകാറുള്ളതെന്നും ഇത്തരം രോഗികള്‍ക്ക് ആവശ്യമായ എല്ലാ ചികിത്സയും ഉറപ്പാക്കുന്നുണ്ടെന്ന് ഡോ നിഷ വ്യക്തമാക്കുന്നു.

ഭക്ഷണവും വസ്ത്രവും മരുന്നും. ലാബ് ടെസ്റ്റുകളും ശസ്ത്രക്രിയയും ഐ സി യു ചികിത്സയും ഉള്‍പ്പടെ ലഭ്യമാക്കാറുണ്ട്. മെഡിക്കല്‍ കോളേജിലെ ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരും സഹായിക്കാറുണ്ട്. പി ആര്‍ ഒമാരുടെ സേവനം ഇതിന് വേണ്ടി ഉപയോഗിക്കാറുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി.

ചികിത്സ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇവരുടെ താല്‍പര്യം അനുസരിച്ച് അനാഥാലയത്തിലേക്ക് അല്ലെങ്കില്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ബാക്ക് റെഫര്‍ ചെയ്യാറാണ് പതിവ്. മരണം നടന്നാല്‍ ആരെന്ന് തിരിച്ചറിയാതെ പോകുന്ന രോഗികളുമുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി. മരണം അറിയിച്ചാല്‍ പോലും ബന്ധുക്കള്‍ വിമുഖത കാട്ടാറുണ്ട്.

ഭക്ഷണവും വസ്ത്രവും മരുന്നും ലാബ് ടെസ്റ്റുകളും ശസ്ത്രക്രിയകശളും ഇവര്‍ക്ക് സൗജന്യമായാണ് നല്‍കി വരാറുള്ളത്. ചികിത്സ കഴിഞ്ഞാല്‍ അനാഥാലയത്തിലേക്ക് ഇവരുടെ താല്‍പര്യമനുസരിച്ച് മാറ്റും. ഈ രോഗികളില്‍ ആരെങ്കിലും മരിച്ചാല്‍ ചിലപ്പോള്‍ തിരിച്ചറിയാന്‍ പോലുമാകില്ല. അത്തരം സാഹചര്യങ്ങളില്‍ പൊലീസ് സഹായത്തോടെ ബന്ധുക്കളെ കണ്ടെത്തുകയാണ് ചെയ്യുന്നതെന്നും സൂപ്രണ്ട് ഇന്‍ ചാര്‍ജ് വ്യക്തമാക്കി.

ഇങ്ങനെ ഓരോ മാസവും 200ല്‍ കൂടുതല്‍ രോഗികള്‍ എത്താറുണ്ട്. കൂട്ടിരിപ്പുകാര്‍ ഇല്ലാത്ത രോഗികളെ പരിചരിക്കുന്നതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. നേരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഇത്തരം രോഗികളുണ്ടെന്ന് അറിയിച്ചിരുന്നു.












Click it and Unblock the Notifications